കൊല്ലം: കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ്. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു, എ.ഐ.എസ്.എഫ്., എ.ബി.വി.പി. എന്നീ സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖികൃഷ്ണ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് രാഖിയെ പരീക്ഷാഹാളില്‍നിന്ന് പുറത്താക്കിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചുവെങ്കിലും, അവരെത്തും മുന്‍പ് രാഖിയെ കോളേജില്‍ നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് […]
Tag: Kollam
കോപ്പിയടിച്ചെന്ന് ആരോപണം; കൊല്ലത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം: കോപ്പിയടിച്ചുവെന്ന് ആരോപിച്ച് കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ഡിഗ്രി വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. കൊല്ലം ഫാത്ത്വിമ മാതാ കോളജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് കോളജിന് മുന്നില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അധ്യാപകരെ തടഞ്ഞുവച്ചു. സ്വയം ഭരണാവകാശമുള്ള കോളജാണ് ഫാത്ത്വിമ മാതാ. സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി കോപ്പി അടിച്ചുവെന്ന സംശയം ഉയര്‍ന്നിരുന്നു. ഇതോടെ കുട്ടിയെ കോളജിലെ കോപ്പിയടി […]
വിവാഹത്തിന് സമ്മതിച്ചില്ല; മകളുടെ ഫെയ്‌സ്ബുക്ക് കാമുകന്‍ വീട്ടമ്മയെ കുത്തിക്കൊന്നു
കുളത്തൂപ്പുഴ: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് മകളുടെ ഫെയ്‌സ്ബുക്ക് കാമുകന്‍ അമ്മയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിളപുത്തന്‍ വീട്ടില്‍ പി.കെ. വര്‍ഗീസിന്‍റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസിനെയാണ്(48) മകളുടെ കാമുകന്‍ മധുര അനുപാനടി ബാബു നഗര്‍ ഡോര്‍ നമ്പര്‍ 48ല്‍ സതീഷ് പട്ടാപ്പകല്‍ കുത്തിക്കൊന്നത്. കുളത്തൂപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ വന്ന ടാക്‌സി കാറും ഡ്രൈവര്‍ മധുര സ്വദേശി ചിത്തിരസെല്‍വനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് മൂന്നിന് വീട്ടില്‍ വച്ചാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. പാഴ്‌സല്‍ നല്‍കാനെന്ന […]
മഅ്ദനിയുടെ മാതാവ് അസ്‌മ ബീവി അന്തരിച്ചു
കൊല്ലം: പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി(67) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം വൈകാതെ ശാസ്താംകോട്ടയിലെ വീട്ടിലെത്തിക്കും. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുന്നതിന് മഅദനിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 30നാണ് മഅദനി കേരളത്തിലെത്തിയത്. നവംബര്‍ നാലുവരെയാണ് പരോള്‍ അനുവദിച്ചിരുന്നത്. ഇതിനിടെ ബംഗളൂരു എന്‍ഐഎ പ്രത്യേക കോടതി എട്ട് ദിവസത്തേക്കു കൂടി പരോള്‍ കാലാവധി നീട്ടി നല്‍കിയിരുന്നു .ഇതോടെ […]
കൊല്ലത്ത് എടിഎം മോഷണശ്രമം
കൊല്ലം: കുണ്ടറയില്‍ എടിഎമ്മില്‍ മോഷണശ്രമം. ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികാണ്. ചൊവ്വാഴ്ച തൃശൂര്‍ കിഴക്കുംപാട്ടുകരയില്‍ കാനറ ബാങ്കിന്റെ എടിഎമ്മിലും മോഷണശ്രമം ഉണ്ടായി. അഞ്ചര ലക്ഷം രൂപ എടിഎമ്മിലുണ്ടായിരുന്നെങ്കിലും പണം നഷ്ടപ്പെട്ടില്ല. ചൊവ്വാഴ്ച രാവിലെ കൗണ്ടറിലെത്തിയവര്‍ വിവരം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഒക്ടോബര്‍ 12ന് കൊച്ചി ഇരുമ്പനത്തും തൃശൂര്‍ കൊരട്ടിയിലും എടിഎം തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നിരുന്നു. കോട്ടയം വെമ്പള്ളിയിലും എറണാകുളം കളമശേരിയിലും എടിഎമ്മില്‍ കവര്‍ച്ചാ ശ്രമമുണ്ടായി. എന്നാല്‍ ഇതുവരെ മോഷ്ടാക്കളെ […]
സ്ത്രീകളെ അധിക്ഷേപിച്ച കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്തു
കൊല്ലം: സ്ത്രീകളെ അധിക്ഷേപിച്ച നടന്‍ കൊല്ലം തുളസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീകളെ അധിക്ഷേപിക്കല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ശബരിമല സത്രീപ്രവേശന വിഷയത്തില്‍ ഇന്നലെയാണ് കൊല്ലം തുളസി സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ശുഭന്മാരാണെന്നും സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമാണ് എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല […]
കൊല്ലത്ത് പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ച നിലയില്‍. കൊല്ലം കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനരികെയാണ് പെണ്‍കുട്ടിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകടത്തെ തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി എക്സ്പ്രസ് നിര്‍ത്തിയിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊല്ലത്ത് 1 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
കൊല്ലം: ശക്തികുളങ്ങര കുരിശടിക്കു സമീപത്തു നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. സെന്‍റ് ജോസഫ് ഹൈസ്‌ക്കൂളിന് സമീപത്തെ ഷാജി സ്റ്റോഴ്സ് എന്ന സ്ഥാപനത്തില്‍ നിന്നാണു ഒരു ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. സ്ഥാപനത്തിന്‍റെ ഉടമയായ ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ചന്ദ്രത്തില്‍ വീട്ടില്‍ ഷാജിയെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പോലീസിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. സ്.ഐ. ആര്‍. രതീഷ്,അസി. എസ്.ഐ. അനീഷ്, എ.എസ്. ഐ മധു, സിവില്‍ […]
ദമ്പതികളുടെ മൃതദേഹം വീടിനുള്ളില്‍
കൊല്ലം: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . പിറവന്തുർ വെട്ടിത്തിട്ട സാജന്ഭവനില് രാജു കോശി (63), മേരിക്കുട്ടി (58) എന്നിവരാണ് മരിച്ചത്. മകൾ ഇവരെ ഫോണിൽ വിളിച്ചിരുന്നു.എന്നാൽ വിളിച്ചിട്ട് പ്രതികരണമില്ലാതിരുന്നതോടെ മകള്‍ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. രാജു കോശിക്ക് ഹൃദയസംബന്ധമായ അസുഖമുള്ളതായി പറയപ്പെടുന്നു. കിടപ്പുമുറിയിലാണ് ഇരുവരും തൂങ്ങി മരിച്ചത്. പിറവന്തൂര്‍ പൂവണ്ണുംമൂട്ടിലെ തടിമില്ലിലെ തൊഴിലാളിയായിരുന്നു രാജു കോശി.പുനലൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി […]
കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിന് എതിര്‍പ്പില്ലെന്ന് സിപിഐ
കൊല്ലം: കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനു സിപിഐയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്നു പാര്‍ട്ടി സംസ്ഥാന അസി.സെക്രട്ടറി കെ. പ്രകാശ് ബാബു. പുനലൂരില്‍ കേരളാ കോണ്‍ഗ്രസ് (ബി) കൊല്ലം ജില്ലാ നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കവേയാണ് അദ്ദേഹം പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ളയും വൈസ് ചെയര്‍മാന്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും സന്നിഹിതരായിരുന്ന വേദിയിലാണ് പ്രകാശ് ബാബു ഇക്കാര്യം വ്യക്തമാക്കിയത്.










