ജസ്‌നയ്ക്ക് പിന്നാലെ ഷബ്‌നയുടേയും തിരോധാനം; ദുരൂഹതയേറുന്നു

കൊല്ലം: ജസ്‌നയ്ക്ക് പിന്നാലെ ഷബ്‌നയുടേയും തിരോധാനം ദുരൂഹതയേറുന്നു. കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നും ഒരാഴ്ച മുമ്പാണ് തൃക്കടവൂര്‍ സ്വദേശിനിയായ ഷബ്‌നയെ കാണാതായത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അതേസമയം കഴിഞ്ഞ ഒരാഴ്ചയായി മകളെക്കുറിച്ച്‌ ഒരു വിവരവുമറിയാത്തതിന്റെ ദു:ഖത്തിലാണ് ഷബ്‌നയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍. കഴിഞ്ഞ ചൊവ്വാഴ്ച പി.എസ്.സി പരിശീലനത്തിനെന്നു പറഞ്ഞു വീട്ടില്‍നിന്നു പോയതാണ് ഷബ്‌ന. പിന്നീട് ആരും കണ്ടിട്ടില്ല. അന്നേദിവസം വൈകിട്ട് കൊല്ലം ബീച്ചില്‍ നിന്ന് ഷബ്‌നയുടെ ബാഗ് പോലീസിന് ലഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്‍റെ […]

അക്യുപങ്ചര്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ച സംഭവം; അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊല്ലം: കരുനാഗപ്പള്ളിയില്‍ അക്യുപങ്ചര്‍ ചികിത്സയ്ക്കിടെ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അക്യുപങ്ചര്‍ ചികിത്സ നടത്തിയ ഹീലര്‍ ഹസ്സന്‍കുഞ്ഞിന് വേണ്ടത്ര ചികിത്സാ പരിചയം ഇല്ലെന്നു പോലീസ് കണ്ടെത്തി. മാവേലിക്കര അറുനൂറ്റിമംഗലം തെക്കേക്കര ചെറുകുന്നം അരുണാലയത്തില്‍ പവിത്രന്‍റെ മകന്‍ പ്രശാന്ത് ബാബു (30) ആണ് ദുരൂഹ സാഹചര്യത്തില്‍ മണപ്പള്ളിയിലെ ചികിത്സാലയത്തില്‍ മരണപ്പെട്ടത്. മുന്‍പ് മീന്‍ കച്ചവടം നടത്തി വരികയായിരുന്ന ഹസ്സന്‍കുഞ്ഞ് യാതൊരു പരിശീലനവും നേടിയിട്ടുള്ള ആളല്ല. ഇയാളുടെ മകള്‍ ചെന്നൈയില്‍ അക്യുപങ്ചര്‍ ഹീലിങ്ങിന്‍റെ പരിശീലനത്തിന് പോകുന്നുണ്ടായിരുന്നു. ഇവിടെ വെച്ചാണ് […]

കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. റെയില്‍വേ സ്റ്റേഷനിലാണ് അനന്തപുരി എക്സ്പ്രസിന്‍റെ എഞ്ചിന് തീപിടിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന ട്രെയിന്‍ 1: 40 ന് കൊല്ലം സ്‌റ്റേഷനിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. എഞ്ചിനില്‍ നിന്ന് പുകയുയരുകയും പിന്നാലെ തീ പടരുകയുമയായിരുന്നു.   ഉടന്‍ തന്നെ അഗ്നിശമനസേന, ആര്‍.പി എഫ് എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുകയും ചെയ്തു. തീയണയ്ക്കുന്ന ശ്രമങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതോടെ കൊല്ലത്തെ ട്രെയിന്‍ ഗതാഗതം അരമണിക്കൂറിലേറെയായി തടസ്സപ്പെട്ടിട്ടുണ്ട്.    ഒന്നാം പ്ലാറ്റ് ഫോമിലേക്ക് ട്രയിന്‍വന്നു […]

രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികരെ കൂടി ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികരെ കൂടി ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. മറ്റു രണ്ടുപേരായ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ.ജോര്‍ജ് എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇവര്‍ കീഴടങ്ങാതെ മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണെന്നും സൂചനയുണ്ട്. അതേസമയം ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാ. ജോബ് മാത്യുവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങില്ല. കറുകച്ചാല്‍ കരുണഗിരി […]

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: ഒരു വൈദികന്‍ കൂടി കീഴടങ്ങി

കൊല്ലം: ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു വൈദികന്‍ കീഴടങ്ങി. രണ്ടാം പ്രതി ഫാ.ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. കുമ്പസാര രഹസ്യം ചോര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡിപ്പിച്ചത്. കേസിൽ പ്രതികളായ മൂന്നു വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒന്നാം പ്രതി ഫാ. സോണി വർഗീസ്, രണ്ടാംപ്രതി ഫാ. ജോബ് മാത്യു, നാലാം പ്രതി ഫാ. ജെയ്സ് കെ. ജോർജ് എന്നിവരുടെ ഹർജികളാണു തള്ളിയത്. മൂന്നാം പ്രതി ഫാ. ജോൺസൺ വി. മാത്യു നൽകിയ […]

അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരന്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് അബദ്ധത്തില്‍ മണ്ണെണ്ണ കുടിച്ച ഒന്നരവയസ്സുകാരന്‍ മരിച്ചു. അഞ്ചല്‍ വിളക്കുപാറയിലാണ് സംഭവം. അഞ്ജു നിവാസില്‍ മനീഷ്‌നാഥ് അഞ്ജു ദമ്പതികളുടെ മകന്‍ അഭിനാഥാണ് മരിച്ചത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുപ്പിയില്‍യില്‍ നിന്നും കുട്ടി തന്നെ എടുത്തുകുടിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.  

‘അമ്മ’യിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ പ്രതികരിക്കാന്‍ മുകേഷ് വിസമ്മതിച്ചു; പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാമെന്ന്

കൊല്ലം:  താരസംഘടനയായ ‘അമ്മ’ യില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച്‌ പ്രതികരിക്കാന്‍ നടന്‍ മുകേഷ് എം.എല്‍.എ വിസമ്മതിച്ചു. തനിക്ക് പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞോളാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച്‌ ചോദിച്ചെങ്കിലും മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. അതിനിടെ സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച മുകേഷിനെ ചലച്ചിത്ര അവാര്‍ഡ് ചടങ്ങിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംവിധായകന്‍ ദീപേഷ് ഈ ആവശ്യം ഉന്നയിച്ച്‌ മന്ത്രി എ കെ ബാലന് കത്തയക്കുകയും […]

ജ്യേഷ്ഠനെ പലകകൊണ്ട് തലയ്ക്കടിച്ചുകൊന്ന കേസില്‍ അനുജന് ജീവപര്യന്തം

കൊല്ലം: ജ്യേഷ്ഠനെ പലകകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ അനുജനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ചവറ തെക്കുംഭാഗം മാലിഭാഗം അംബികാ ഭവനത്തില്‍ പപ്പന്‍ എന്നു വിളിക്കുന്ന വിജയന്‍പിള്ള(50)യെയാണ് കൊല്ലം മൂന്നാം അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ആര്‍. രാമബാബു ശിക്ഷിച്ചത്. ജ്യേഷ്ഠ സഹോദരനും ഒപ്പം താമസിച്ചിരുന്നയാളുമായ തേവലക്കര പാലയ്ക്കല്‍ പുലിക്കുളം ശിവമന്ദിരത്തില്‍ ശിവന്‍കുട്ടിപിള്ളയെ പലക കഷണംകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. പിഴ തുകയില്‍ 50,000 രൂപ കൊല്ലപ്പെട്ട ശിവന്‍കുട്ടിപിള്ളയുടെ അനന്തരാവകാശികള്‍ക്കു നല്‍കണം. തെക്കുംഭാഗം […]

സദാചാര ഗുണ്ടായിസം; യുവാവിന്‍റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

കൊട്ടാരക്കര: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവിന്‍റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് ലഭിച്ചു. കൊട്ടാരക്കര സ്വദേശി ശ്രീജിത്തിന്‍റെ മൃതദേഹമാണ് ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ശ്രീജിത്തിനെ ഒരു യുവതിക്കൊപ്പം നാട്ടുകാര്‍ സാദാചാര പൊലീസ് ചമഞ്ഞ് വീട്ടില്‍ നിന്നും പിടികൂടിയിരുന്നു. സംഭവം തുടര്‍ന്ന് സ്ഥലത്തെത്തിയ പുത്തൂര്‍ പോലീസ് ശ്രീജിത്തിനോട് സ്റ്റേഷനില്‍ ചെല്ലാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് പുത്തൂര്‍ സ്റ്റേഷനില്‍ പോയി മടങ്ങിയെത്തിയ ശേഷം ഇയാളെ കാണാതാകുകയായിരുന്നു.      

യുവാവിനെ മര്‍ദിച്ച കേസില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: യുവാവിനെ മര്‍ദിച്ച കേസില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. ഇന്ന് ഞാന്‍, നാളെ നീ എന്ന് അംഗങ്ങള്‍ മനസിലാക്കണം. സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നു. യുവാവിനെ മര്‍ദ്ദിച്ച കേസില്‍ വിമര്‍ശനം ഉന്നയിക്കുന്നത് കാര്യമറിയാതെയാണ്. മാധ്യമങ്ങള്‍ക്ക് തന്നോട് വിരോധമുണ്ടെന്നും ഗണേഷ് ആരോപിച്ചു. സത്യം തെളിയുമ്പോള്‍ ആരോപണം ഉന്നയിച്ചവര്‍ തിരുത്തണമെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു. നിയമസഭയിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു യുവാവിനെ അമ്മയുടെ മുന്നിലിട്ട് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ […]