ഗണേഷ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് മര്‍ദ്ദനത്തിനിരയായ യുവാവ്

കൊല്ലം: ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയതിന്‍റെ പേരില്‍ തനിക്ക് നേരെ പ്രതികാരനടപടിയെടുത്തതായി യുവാവിന്‍റെ ആരോപണം. ഗണേഷ് തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാരൻ അനന്തകൃഷ്ണൻ ആരോപിച്ചു. താനും അമ്മയും ഗണേഷിനെ അടിച്ചെന്ന പരാതി കളവാണ്. സ്ഥലത്തുണ്ടായിട്ടും അഞ്ചൽ സിഐ നടപടിയെടുത്തില്ലെന്നും അനന്തകൃഷ്ണൻ പറഞ്ഞു. എംഎൽഎയെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിച്ചതെന്നും അനന്തകൃഷ്ണന്‍ ആരോപിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചു എന്ന കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ എംഎല്‍എയ്ക്കും സഹായിക്കുമെതിരെ നിസാരവകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് ആരോപണം.നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിക്കുമെന്നും യുവാവ് വ്യക്തമാക്കി.  കെ.ബി.ഗണേഷ് […]

കൊല്ലത്ത് യുവാവിന് നേരെ ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ മര്‍ദ്ദനം

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22)നാണ് അമ്മയുടെ മുന്നില്‍ വച്ച്‌ മര്‍ദ്ദനമേറ്റത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അഞ്ചല്‍ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വരികയായിരുന്നു എം.എല്‍.എ. ഇതേ വീട്ടില്‍നിന്ന് കാറില്‍ മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. അനന്തകൃഷ്ണന്‍ എം.എല്‍.എയുടെ കാറിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ആദ്യം എം.എല്‍.എയും പിന്നീട് ഡ്രൈവറും മര്‍ദ്ദിക്കുകയായിരുന്നെന്ന് അനന്തകൃഷ്ണന്‍ പറഞ്ഞു അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു […]

കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറ്

കൊല്ലം: കൊല്ലത്ത് കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. കൊല്ലം ദേശീയ പാതയില്‍ ഉമയനല്ലൂരിലാണ് ബസ്സിനു നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്കേറ്റു. കായംകുളം ഡിപ്പോയിലെ ഡ്രൈവര്‍ സുധീര്‍ കുമാറിനാണ് പരിക്കേറ്റത് ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കല്ലേറിഞ്ഞതെന്ന് യാത്രക്കാരും ദൃക്‌സാക്ഷികളും പറഞ്ഞു. കല്ലെറിഞ്ഞ ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല  

കൊല്ലത്ത് നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയത് വൈകല്യം ഉണ്ടാവുമെന്ന ഭയം നിമിത്തം

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടാന്‍ കാരണം വൈകല്യം ഉണ്ടാവുമെന്ന ഭയമെന്ന് അമ്മയുടെ മൊഴി. ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ കഴിച്ചതിനാല്‍ കുട്ടിക്ക് എന്തെങ്കിലും വൈകല്യം ഉണ്ടാകുമോയെന്ന ഭയംമൂലമാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതെന്നാണ്, കുഞ്ഞിനെ കൊന്നതിന് അറസ്റ്റിലായ മാതാവ് അമ്ബിളി പൊലീസിനോടു പറഞ്ഞത്. കൊലയ്ക്കു കൂട്ടുനിന്ന അച്ഛന്‍ മഹേഷിനെയും പൊലീസ് അറസ്റ്റു ചെയ്തു. ശാരീരികമായ ചില അസുഖങ്ങള്‍ ഉള്ളതിനാല്‍ നാലുമാസം കഴിഞ്ഞാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞതെന്നാണ് ഇവര്‍  പൊലീസിനോടു പറഞ്ഞത്. മറ്റൊരു കുട്ടി ഉടന്‍ വേണ്ടെന്ന നിലപാടായിരുന്നു. ഇതിനായി പല […]

കുറ്റിക്കാട്ടില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍

കൊല്ലം: നവജാത ശിശുവിന്‍റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവ് നായ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ പിടിയില്‍. പുത്തൂര്‍ സ്വദേശി അമ്പിളിയാണ് പിടിയിലായത്. കുട്ടി ജനിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ ഇവര്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  രണ്ടാമത്തെ കുട്ടി വേണ്ടെന്ന തീരുമാനമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കാരിക്കലിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ എന്തോ വലിച്ചുകീറുന്നത് ശ്രദ്ധയില്‍പ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകാണ് നാട്ടുകാരെ അറിയിച്ചത്. മൂന്നു ദിവസം […]

ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം തെ​രു​വു​നാ​യ​ക​ള്‍ ക​ടി​ച്ചു കീ​റി​യ നി​ല​യി​ല്‍

കൊ​ല്ലം: കൊ​ല്ലം പു​ത്തൂ​രി​ല്‍ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം തെ​രു​വു​നാ​യ​ക​ള്‍ ക​ടി​ച്ചു കീ​റിയ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാരിക്കല്‍ കൃഷ്ണമാചാരിയുടെ പറമ്പിലാണ് കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. മൂ​ന്നു ദി​വ​സം പ്രാ​യ​മാ​യ മൃ​ത​ദേ​ഹ​മാ​ണ് കു​റ്റി​ക്കാ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മാം​സ ക​ഷ​ണ​ങ്ങ​ള്‍ തെ​രു​വു​നാ​യ​ക​ള്‍ ക​ടി​ച്ചു​കീ​റു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃതദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോലീസ് സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. കുഞ്ഞിനെ പ്രസവശേഷം ജീവനോടെ ഉപേക്ഷിച്ചതാണോ അതോ മരണശേഷം മൃതദേഹം ഉപേക്ഷിച്ചതാണോ എന്നത് സംബന്ധിച്ച അന്വേഷണം നടത്തും.    

പരീക്ഷ പേപ്പറിലും മമ്മൂട്ടി തന്നെ താരം

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിലാണ് മമ്മൂട്ടിയുടെ സ്ഥാനം. അഭിനയം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ മമ്മൂട്ടിയെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു കാര്യം കൂടി. ഈ വര്‍ഷത്തെ സിബി എസ് സി ഏഴാം ക്ലാസ് പരീക്ഷയില്‍ മമ്മൂട്ടിയുടെ സിനിമയെക്കുറിച്ചുള്ള ഒരു ചോദ്യമുണ്ടായിരുന്നു. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. കൊല്ലത്തെ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തില്‍ ചോദ്യപേപ്പറിലും […]

കുടുംബത്തെ അനാഥമാക്കി സത്യന്‍ യാത്രയായി

നെടുമണ്‍കാവ്: പുഴയില്‍ മുങ്ങിയ സുഹൃത്തിനെ രക്ഷിച്ചിക്കുന്നതിനിടെ പെട്ടികടക്കാരന്‍ മരിച്ചു. കൊല്ലം നെടുമണ്‍കാവ് സ്വദേശി സത്യനാണ് സുഹൃത്ത്  മോഹനനെ രക്ഷിക്കുനതിനിടയില്‍ ദാരുണമായി മരിച്ചത്. നെടുമണ്‍കാവ് ആറ് മുറിച്ചു കടക്കുന്നതിനിടയില്‍ മോഹനന്‍ ഒഴുക്കില്‍ പെട്ടു. സംഭവം കണ്ട് സത്യന്‍ ആറിലേക്ക് എടുത്ത് ചാടി സുഹൃത്തിനെ കരയ്ക്കെത്തിച്ചു തിരികെ നീന്തി കയറുന്നതിനിടെയാണ് കയത്തില്‍പ്പെട്ട് മുങ്ങി മരിക്കുന്നതെന്ന് ദൃസാക്ഷിയായ ഷിഹാബ് പറഞ്ഞു. കരീപ്ര വെളിയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിര്‍മ്മാണത്തിനായി സ്വന്തം സ്ഥലം വിട്ടുകൊടുക്കാന്‍ തയാറായ സിപിഐഎം പ്രവര്‍ത്തകനായ സത്യന്‍ നാട്ടുകാര്‍ക്ക് നല്ല വഴികാട്ടിയായിരുന്നു. പെട്ടികടയില്‍ നിന്നുള്ള […]

ഗൗരി നേഹയുടെ മരണം: പ്രിന്‍സിപ്പലിനെതിരേ മാനേജ്മെന്‍റ് നടപടി

കൊല്ലം: ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ അദ്ധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത  ട്രിനിറ്റി സ്കൂളിലെ പ്രധാനാദ്ധ്യാപികയ്ക്കെതിരേ നടപടി. പ്രിന്‍സിപ്പാലിനോട് നിര്‍ബ്ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. വിരമിക്കാന്‍ വെറും ഒന്നരമാസം മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. കേക്ക് മുറിച്ച്‌ സ്വീകരണം നല്‍കിയ ചടങ്ങില്‍ പങ്കെടുത്ത അധ്യാപകര്‍ക്ക് മാനേജ്മെന്‍റിന്‍റെ കര്‍ശന താക്കീതുമുണ്ട്. പ്രിന്‍സിപ്പലിന്‍റെ  ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ച പറ്റിയതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് കത്ത് നല്‍കിയിട്ടുള്ളത്. സമൂഹ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച സംഭവമാണ് ഗൗരി നേഘയുടെ മരണം. ഇതിന് കാരണക്കാരെന്ന് ആരോപിക്കപ്പെട്ട […]

കവി കുരീപ്പുഴയെ നായയോടുപമിച്ച്‌ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനോടുള്ള കലിപ്പ് അടങ്ങാതെ വീണ്ടും ആര്‍എസ്‌എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങള്‍ക്കുമുണ്ടെന്ന വാദം ഉയര്‍ത്തി, നായയുടെ കഴുത്തില്‍ കുരീപ്പുഴയുടെ പേരെഴുതിയ ബോര്‍ഡ് തൂക്കിയായിരുന്നു  ആര്‍ എസ് എസ് പ്രതികരിച്ചത്. കൊല്ലം അഞ്ചലിലെ സംഘ പ്രവര്‍ത്തകരാണ് ഇതിനു പിന്നില്‍. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. വടയമ്പാടി വിഷയത്തില്‍ പ്രതികരിച്ചതിനും ചിത്രകാരന്‍ അശാന്തന്‍റെ മൃതദേഹത്തെ അപമാനിച്ചതിനെതിരെയും സംസാരിച്ചതാണ് കുരീപ്പുഴയെ സംഘ പരിവാറിന്‍റെ ശത്രുവാക്കിയത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് കാണിച്ച്‌ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയ്ക്കെതിരെ കേസ് […]