കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ഗൗരി നേഹയുടെ മരണത്തില്‍ ആരോപണ വിധേയരായ അദ്ധ്യാപികമാര്‍ക്ക് പൂര്‍ണ പിന്തുണയുമായി സ്കൂള്‍ മാനേജ്മെന്‍റ് . അദ്ധ്യാപകരുടെ സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് അവര്‍ക്ക് മാനേജ്മെന്‍റ് ശമ്പളം നല്‍കി. സസ്പെന്‍ഷനിലായിരുന്ന അദ്ധ്യാപികമാരായ സിന്ധുപോളിനെയും ക്രസന്റ് നെവിസിനെയും മാനേജ്മെന്‍റ് രണ്ടു ദിവസം മുമ്പാണ് തിരിച്ചെടുത്തത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് ഇരുവരേയും സ്കൂളധികൃതര്‍ സ്വീകരിച്ചത്. ഇതേസമയം, അദ്ധ്യാപികമാരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. ഒരേ കുറ്റത്തിന് […]
Tag: Kollam
‘കുരീപ്പുഴയങ്ങു വിരണ്ടുകാണും’; ആര്‍എസ്‌എസിനെ പരിഹസിച്ച് കെ ആര്‍ മീര
വടയമ്പാടിയലെ ജാതി മതിലിനെതിരെ പ്രസംഗിച്ചതിന് ആക്രമണത്തിനിരയായ കവി കുരീപ്പുഴയ്ക്ക് പിന്തുണയുമായി എഴുത്തുകാരി കെ ആര്‍ മീര. ആര്‍എസ്‌എസിനെതിരെ ഫേസ്ബുക്കില്‍ പരിഹാസ കവിതയെഴുതിയാണ് കെ ആര്‍ മീര പ്രതിഷേധം രേഖപ്പെടുത്തിയത്. ‘എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടുകാണും, പേടികൊണ്ട് നാവ് വരണ്ടുകാണും’- എന്ന് അക്രമകാരികളെ അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന കവിതാ സമാനമായ കുറിപ്പ് പരിഹാസ സ്വരത്തിലുള്ളതാണ്. സംഭവത്തിന് ശേഷം കുരീപ്പുഴ പേടിച്ചു വിരണ്ട് ആര്‍എസ്‌എസായി ജാതിമതില്‍ പണിയാന്‍ പോകുന്നതാണ് കവിതയുടെ പ്രമേയം. കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് എഡേ മിത്രോം, […]
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കയ്യേറ്റശ്രമം; 15 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കൊല്ലം; കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വധശ്രമം, കൈയ്യേറ്റം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കടയ്ക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കടയ്‍ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് തിങ്കാളാഴ്ച കയ്യേറ്റശ്രമം ഉണ്ടായത്. ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങവേയാണ് സംഭവം. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രകോപനകാരണമെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ഒരു സംഘമാള്‍ക്കാര്‍ അസഭ്യം പയുകയും കാറിന്‍റെ ഡോര്‍ […]
പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കോണ്‍ക്രീറ്റ് സ്റ്റേജ് തകര്‍ന്ന് വീണ് 8 തൊഴിലാളികള്‍ക്ക് പരിക്ക്
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വീണ്ടും അപകടം. നിര്‍മ്മാണത്തിലിരുന്ന കോണ്‍ക്രീറ്റ് സ്റ്റേജ് തകര്‍ന്ന് വീണ് എട്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കോണ്‍ക്രീറ്റ് ചെയ്തു പൂര്‍ത്തിയാക്കിയ ശേഷം ഇന്നു രാവിലെയാണ് അമ്പതോളം വരുന്ന തൊഴിലാളികള്‍ തിരികെപ്പോയത്. അനുബന്ധ ജോലികള്‍ക്കായുള്ള തൊഴിലാളികള്‍ മാത്രമേ അപകടസമയത്ത് ഉണ്ടായിരുന്നുള്ളൂ. ഇത് വന്‍ ദുരന്തം ഒഴിവാക്കി.
ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ സാമൂഹിക മുന്നേറ്റത്തിനായി ‘സമന്വയ’ പദ്ധതി
കൊല്ലം: ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കുന്ന തുടര്‍ വിദ്യാഭ്യാസ പദ്ധതി സമന്വയക്ക് തുടക്കമായി. പത്താംതരം, ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലൂടെ ട്രാന്‍സ്ജെന്‍ഡേഴ്സിന് വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന പദ്ധതി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റിയാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ തുടര്‍പഠനത്തിനായി ‘സമന്വയ’ക്ക് തുടക്കമിട്ടിരിക്കുന്നത്. പഠനം മുടങ്ങിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ സര്‍വ്വെയിലൂടെ കണ്ടെത്തി നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ററി എന്നിവയുടെ തുല്യതാ തുടര്‍പഠന ക്ലാസും പരീക്ഷയും നടപ്പാക്കുന്ന പദ്ധതിയാണ് സമന്വയ. ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ വിദ്യാഭ്യാസ, തൊഴില്‍ മുന്നേറ്റം […]
മകനെ കൊന്നത് താനാണെന്ന് കൂസലില്ലാതെ പറഞ്ഞ് ജയമോള്‍
കൊല്ലം: കൊട്ടിയത്ത് പതിനാലുകാരനായ ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് അമ്മ ജയമോള്‍ കോടതിയെ അറിയിച്ചു. ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും, പൊലീസ് മര്‍ദ്ദിച്ചെന്നും, എന്നാല്‍ പരാതിയില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. ജയമോളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഉച്ചയോടെയാണ് പരവൂര്‍ കോടതിയില്‍ ജയമോളെ ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കിയ ജയമോള്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് അവരെ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം, വസ്തുതര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതില്‍ കൂടുതല്‍ അന്വേഷണം […]
ജിത്തു ജോബിന്‍റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ച ശേഷം അടര്‍ത്തിമാറ്റിയതാണെന്ന്
തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്‍റെ മൃതദേഹം വെട്ടിമുറിച്ചതല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം കത്തിച്ച ശേഷം കൈകാലുകള്‍ അടര്‍ത്തിമാറ്റിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ജിത്തുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി വ്യക്തമായി. വീട്ടില്‍നിന്നു രണ്ടു ദിവസം മുന്‍പു കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജിത്തു ജോബിന്‍റെ മൃതദേഹം ഇന്നലെ വീട്ടുപുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വീട്ടിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് മകനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിനോടു പറഞ്ഞിരിക്കുന്നത്. ഷാള്‍ കൊണ്ടു […]
ജിത്തുവിന്‍റെ കൊലപാതകത്തിനു പിന്നില്‍ അമ്മ!
കൊല്ലം: കൊല്ലത്ത് 14 കാരന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. മണ്ണെണ്ണ ഒഴിച്ചാണ് ജിത്തുവിന്‍റെ മൃതദേഹം കത്തിച്ചതെന്ന് അമ്മ ജയ. ഇതിനായി അയല്‍പ്പക്കത്തെ വീട്ടില്‍ നിന്നും മണ്ണെണ്ണ വാങ്ങി വീടിന്‍റെ പുറക് വശത്ത് വെച്ച് മണ്ണെണ്ണയും ചൂട്ടും ഉപയോഗിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു. ശേഷം അരമതിലിലൂടെ മൃതദേഹം വലിച്ച് കൊണ്ട് പോയി. വൈകീട്ട് ആറ് മണിക്ക് ശേഷമാണ് കൃത്യം നടത്തിയതെന്നും ജയ പൊലീസിനോട് വെളിപ്പെടുത്തി. എന്നാല്‍ ജിത്തുവിന്‍റെ അമ്മ ജയക്ക് മാനസിക രോഗമുണ്ടെന്ന് ജിത്തുവിന്‍റെ […]
പണം ലഭിക്കാത്തതില്‍ കലിപ്പ്; യുവാവ് എടിഎം മെഷീന്‍ അടിച്ചു തകര്‍ത്തു
കൊല്ലം: എടിഎം കൗണ്ടറില്‍ നിന്നും പണം ലഭിക്കാത്തതില്‍ കുപിതനായ യുവാവ് എടിഎം മെഷീന്‍ അടിച്ചു തകര്‍ത്തു. മെഷീനിന്‍റെ കംപ്യൂട്ടര്‍ സ്ക്രീനാണ് തകര്‍ന്നത്. കടപ്പാക്കടയിലെ എസ്ബിഐ ബാങ്കിനോടു ചേര്‍ന്നുള്ള എടിഎം കൗണ്ടറിലെ കംപ്യൂട്ടറാണ് അടിച്ചു തകര്‍ത്തത്. ഇന്നലെ രാവിലെയാണു സ്ക്രീന്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആളുകള്‍ ബാങ്ക് അധികൃതരെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് എടിഎമ്മില്‍ പണമില്ലായിരുന്നെന്നു ബോധ്യപ്പെട്ടത്. കൗണ്ടറിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമിയെ കണ്ടെത്തി. കുണ്ടറ വെള്ളിമണ്‍ സ്വദേശിയാണു കൗണ്ടര്‍ […]
പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറെന്ന് മുരളി ജയന്‍
കൊല്ലം: അന്തരിച്ച നടൻ ജയന്‍ തന്‍റെ അച്ഛനെന്ന് അവകാശപ്പെട്ടും പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്നും സൂചിപ്പിച്ച് മുരളി ജയന്‍ വീണ്ടും രംഗത്ത്. ജയൻ തന്‍റെ അച്ഛനാണെന്ന് വ്യക്തമാക്കി 2001ല്‍ മുരളി ജയന്‍ രംഗത്തെത്തിയിരുന്നെങ്കിലും വന്‍ സ്വാധീനം ഉപയോഗിച്ച് മുരളിയുടെ വാദങ്ങളെ തള്ളിക്കളയുകയായിരുന്നു ജയന്‍റെ ബന്ധുക്കളെന്നാണ് യുവാവിന്‍റെ ആരോപണം. ഈ അടുത്തിടെ ഒരു സീരിയല്‍ നടി തന്‍ ജയന്‍റെ സഹോദര പുത്രിയാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ധാരാളം പേര്‍ ജയന്‍ അച്ഛനാണ് വല്യച്ചനാണ് എന്നൊക്കെ ബന്ധുത്വം അവകാശപ്പെട്ട് […]









