വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

കൊല്ലം: കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ്. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു, എ.ഐ.എസ്.എഫ്., എ.ബി.വി.പി. എന്നീ സംഘടനകള്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖികൃഷ്ണ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച്‌ രാഖിയെ പരീക്ഷാഹാളില്‍നിന്ന് പുറത്താക്കിയിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചുവെങ്കിലും,​ അവരെത്തും മുന്‍പ് രാഖിയെ കോളേജില്‍ നിന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്.എന്‍ കോളേജിനോട് ചേര്‍ന്ന റെയില്‍വെ ട്രാക്കിനടുത്ത് വച്ച്‌ രാഖിയുടെ മൃതദേഹം കണ്ടെത്തി.

prp

Related posts

Leave a Reply

*