ആരാധകരുടെ മഞ്ഞപ്പട കോടികളുടെ നഷ്ടത്തിലെന്ന്‍ റിപ്പോര്‍ട്ട്

ഐഎസ്എല്‍ പോരാട്ട ക്ലബുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമാണ് മഞ്ഞപ്പട. അഞ്ചാം സീസണിന് തുടക്കം കുറിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബ്ലാസ്റ്റേഴിസിന്‍റെ ഓഹരികള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് ഐഎസ്എല്‍ ടീമുകളുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നത്. ആരാധക ഹൃദയം കീഴടക്കിയ മഞ്ഞപ്പടയ്ക്ക് ഏറെ സ്‌പോണ്‍സര്‍മാരുണ്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ലാഭത്തിലല്ല എന്നതാണ് വസ്തുത. ലാഭം ഉണ്ടായില്ലെന്ന് മാത്രമല്ല കഴിഞ്ഞ നാല് സീസണുകളിലായി കോടികളുടെ നഷ്ടമാണ് ടീമിന് ഉണ്ടായിരിക്കുന്നത്. 33 കോടിയായിരുന്നു ആദ്യ സീസണില്‍ മഞ്ഞപ്പടയുടെ നഷ്ടം. […]

ഐഎസ്എല്‍ ആരവത്തിന് തുടക്കമാകുന്നു; ടിക്കറ്റ് വില വെറും 49 രൂപ

ഐഎസ്എല്‍ സൂപ്പര്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആദ്യ മൂന്ന് മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസെ്എല്ലിലെ മികച്ച ക്ലബായ ഡല്‍ഹി ഡൈനാമോസ്. വെറും 49 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റിന്‍റെ വില. കൂടുതല്‍ കാണികളെ ഗ്രൗണ്ടിലേക്ക് ആകര്‍ഷിക്കുകയെന്ന തന്ത്രമാണ് ഡല്‍ഹി ഡൈനാമോസിന്‍റെ നടപടിക്ക് പിന്നിലുളളത്. കഴിഞ്ഞ സീസണില്‍ ഡൈനാമോസ് മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ ഗ്യാലറി പലതും ശൂന്യമായിരുന്നു. അതേസമയം, ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഈ ആഴ്ചയോടെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കുമെന്നാണ് വിവരം. […]

ലാ ലിഗ: ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്‍റെ പുതിയ സീസണിന് മുന്നോടിയായി സംഘടിപ്പിച്ച ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് ലീഗിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി. കേരള ബ്ലാസ്റ്റേഴ്സിനെതിരെ മെല്‍ബണ്‍ സിറ്റി എഫ്‌സി എതിരില്ലാതെ ആറ് ഗോളുകളാണ് നേടിയത്. മെൽബൺ സിറ്റി എഫ്.സി.ക്കുവേണ്ടി മക്ഗ്രീ ഇരട്ടഗോളുകൾ നേടി. 33, 75 മിനിറ്റുകളിലായിരുന്നു മക്ഗ്രീയുടെ ഗോളുകൾ. ഡാരിയോ വിദോസിച്ച് (30′), ലാൽചാൻ വെയ്ൽസ് (57′), ഡാമി നജാരിനെ (75′), ഫോർണാരോളി (78′) എന്നിവരാണ് മെൽബൺ സിറ്റിയുടെ ഗോളുകൾ നേടിയത്. […]

ലാലിഗ പ്രീസീസണ്‍; വിനീത് കളിക്കില്ല

കൊച്ചി: കൊച്ചിയില്‍ തുടങ്ങുന്ന ലാലിഗ ഫുട്ബോള്‍ പ്രീസീസണ്‍ ടൂര്‍ണമെന്‍റിന് തയാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തിരിച്ചടി. സ്ട്രൈക്കര്‍ സി.കെ.വിനീതിന് ടൂര്‍ണമെന്‍റില്‍ കളിക്കാന്‍ കഴിയില്ല. താടിയെല്ലിനേറ്റ പരിക്കാണ് വിനീതിന് തിരിച്ചടിയായത്. വിനീതിന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാ​​​ജ്യ​​​ത്തെ ആ​​​ദ്യ പ്രീ​​​സീ​​​സ​​​ണ്‍ ഫു​​​ട്ബോ​​​ള്‍ ടൂര്‍ണമെന്‍റിനാണ് കൊച്ചി ചൊവ്വാഴ്ച മുതല്‍ വേദിയാകുന്നത്. ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ ലീ​​​ഗ് ടീ​​മാ​​യ മെ​​​ല്‍​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി​​​യും കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സും ത​​​മ്മി​​​ലാ​​​ണ് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​രം. സ്പാ​​​നി​​​ഷ് ലീ​​​ഗി​​​ലെ ജി​​​റോ​​​ണ എ​​​ഫ്സി​​​യാ​​ണു ടൂ​​​ര്‍​​​ണ​​​മെ​​​ന്‍റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മൂ​​ന്നാ​​മ​​ത്തെ ടീം.

ചരിത്ര പോരാട്ടത്തിന് ഇനി 3 ദിവസം; ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി,

അഹമ്മദബാദിലെ ഒരാഴ്ചയ്ക്ക് മേലെയായുള്ള പരിശീലനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം കേരളത്തില്‍ തിരിച്ചെത്തി. ജൂലൈ ഇരുപത്തി നാലാം തീയതി ആരംഭിക്കുന്ന പ്രീസീസണ്‍ ടൂര്‍ണമെന്‍റിനായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ മൂന്ന് ടീമുകളാണ് പ്രീസീസണ്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റി രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ എത്തിയിരുന്നു. മൂന്നാം ടീമായ സ്പാനിഷ് ക്ലബ് ജിറോണ രണ്ട് ദിവസത്തിനകം കേരളത്തില്‍ എത്തും. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് ജിറോണ ഉള്ളത്. ഇന്ന് കൊച്ചി […]

മഞ്ഞപ്പടയുടെ ആരാധകരായി വാട്ടര്‍ ടാങ്കും

വീടിനുമുകളിലെ കുടിവെള്ള ടാങ്കിനുവരെ മഞ്ഞനിറവും ബ്ലാസ്റ്റേഴ്സ് ലോഗോയും പൂശി ആരാധകരാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്  മഞ്ഞപ്പട ഫാന്‍സ്.   ഐഎസ്‌എല്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ആരാധകര്‍ പങ്കുവെച്ചതാണ് ഈ ബ്ലാസ്റ്റേഴ്സ് സ്പെഷല്‍ വാട്ടര്‍ ടാങ്ക് ചിത്രം. ഐഎസ്‌എല്‍ ഇക്കുറി സീസണില്‍ അഞ്ചാം സ്ഥാനത്ത് ടീം എത്തിയതോടെ ആരാധകരും ആവേശത്തിലാണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ടീമിന് നിര്‍ണ്ണായകമാണുതാനും.

ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; ഹ്യൂം ഈ സീസണില്‍ കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലെ പ്രധാന പ്രതീക്ഷ ആയിരുന്ന ലെയ്ന്‍ ഹ്യൂം ഇനി ഈ സീസണില്‍ കളിക്കില്ല. എഫ് സി പൂനെ സിറ്റിക്കെതിരായ മത്സരത്തില്‍ ഇയാന്‍ ഹ്യൂമിന് പരിക്കേറ്റിരുന്നു. ആ പരിക്ക് സാരമുള്ളതാണെന്നും അതുകൊണ്ട് തന്നെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇയാന്‍ ഹ്യൂമിന് കളിക്കാനാകില്ല എന്നും കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു. സീസന്‍ തുടക്കത്തിലും ഇയാം ഹ്യൂം പരിക്ക് കാരണം വലഞ്ഞിരുന്നു. പക്ഷെ ഫിറ്റ്നെസ് വീണ്ടെടുത്ത ശേഷം മികച്ച പ്രകടനമായിരുന്നു ഹ്യൂം ബ്ലാസ്റ്റേഴ്സിനായി നടത്തിയത്. […]

‘ഈ വിജയം മൂത്തച്ഛന്’; മനസുതുറന്ന്‍ മഞ്ഞപ്പടയുടെ നായകന്‍

പൂനെ: വിജയം കാത്തിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നിരാശ ഉണ്ടായില്ല. ഇഞ്ചുറി ടൈമിലെ തകര്‍പ്പന്‍ ഗോളില്‍ കേരളത്തിന്‍റെ സ്വന്തം മഞ്ഞപ്പടയ്ക്ക് പൂനെയില്‍ വിജയം. ഐഎസ്‌എല്ലിലെ നിര്‍ണായക എവേ മത്സരത്തില്‍ പൂനെയെ കേരള ബ്ലാസ്റ്റേഴ്സ് 2-1ന് തോല്‍പിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ച വിജയത്തെ സ്മരിക്കുകയാണ് മഞ്ഞപ്പടയുടെ നായകന്‍ സികെ വിനീത്. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് നിര്‍ണ്ണായക ഗോളിലൂടെ വിജയം സമ്മാനിച്ച്ത്  മലയാളി താരം വിനീത്. ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലേക്ക് നീങ്ങിയിരുന്ന സമനിലയാകുമെന്ന് […]

ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യുലെന്‍സ്റ്റീന്‍ രാജിവച്ചു

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യുലെന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഐഎസ്‌എല്‍ നാലാംപതിപ്പില്‍ ടീം മോശം പ്രകടനം തുടരുന്നതിനിടെയാണ്  രാജി. ടീമിനകത്ത് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാല്‍ പരസ്പരധാരണയിലാണ് മ്യുലെന്‍സ്റ്റീന്‍ സ്ഥാനമൊഴിഞ്ഞതെന്ന് ടീം മാനേജ്മെന്‍റ് വ്യക്തമാക്കി. മാനേജ്മെന്‍റിനോടും കളിക്കാരോടും ആരാധകരോടും മ്യുലെന്‍സ്റ്റീന്‍ നന്ദി പറഞ്ഞു. പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബ്ളാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനി അറിയിച്ചു. നാളെ എഫ്സി പുണെ സിറ്റിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് അടുത്ത കളി. സഹപരിശീലകന്‍ താങ്ബോയ് സിങ്തോയ്ക്കാണ് താല്‍ക്കാലിക ചുമതല. […]

31നു നടക്കുന്ന ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി മല്‍സരം മാറ്റിവയ്ക്കില്ല

കൊച്ചി: ഡിസംബര്‍ 31നു നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സി ഐഎസ്‌എല്‍ മല്‍സരം മാറ്റിവയ്ക്കില്ല. ഐഎസ്‌എല്‍ അധികൃതര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. പുതുവത്സരദിനത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി മത്സരം മാറ്റി വെക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. പുതുവര്‍ഷമായതിനാല്‍ കൂടുതല്‍ സേനയെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കേണ്ടി വരുമെന്നും അതിനാല്‍ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിനുള്ളില്‍ ആവശ്യത്തിനു പോലീസിനെ നിയോഗിക്കാന്‍ സാധിക്കില്ലെന്നും അറിയിച്ചുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിനോട് പോലീസ് ഇക്കാര്യമാവശ്യപ്പെട്ടിരുന്നത്.