ചരിത്ര പോരാട്ടത്തിന് ഇനി 3 ദിവസം; ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി,

അഹമ്മദബാദിലെ ഒരാഴ്ചയ്ക്ക് മേലെയായുള്ള പരിശീലനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം കേരളത്തില്‍ തിരിച്ചെത്തി. ജൂലൈ ഇരുപത്തി നാലാം തീയതി ആരംഭിക്കുന്ന പ്രീസീസണ്‍ ടൂര്‍ണമെന്‍റിനായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ മൂന്ന് ടീമുകളാണ് പ്രീസീസണ്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റി രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ എത്തിയിരുന്നു. മൂന്നാം ടീമായ സ്പാനിഷ് ക്ലബ് ജിറോണ രണ്ട് ദിവസത്തിനകം കേരളത്തില്‍ എത്തും. ഇപ്പോള്‍ ഇംഗ്ലണ്ടിലാണ് ജിറോണ ഉള്ളത്.

ഇന്ന് കൊച്ചി ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ചാന്റ്സ് പാടിയാണ് ബ്ലാസ്റ്റേഴ്സിനെ വരവേറ്റത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജിങ്കന്‍ ആരാധകര്‍ ഒരുക്കിയ പിറന്നാള്‍ കേക്ക് മുറിച്ച്‌ ആരാധകരുടെ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു‌. ഇനി രണ്ട് ദിവസം കൊച്ചിയിലാകും കേരളത്തിന്റെ പരിശീലനം. 24ന് കേരള ബ്ലാസ്റ്റേഴ്സ് മെല്‍ബണ്‍ സിറ്റിയെ നേരിടും.

prp

Related posts

Leave a Reply

*