ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലപാട് എടുത്തിട്ടില്ലെന്ന് തിരുവിതാക്കൂര്‍ ദേവസ്വം ബോര്‍ഡ്. അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അറയിച്ചത് പഴയ ബോര്‍ഡിന്‍റെ നിലപാടാണെന്ന് ദേവസ്വം കമ്മീഷ്ണര്‍ എന്‍ വാസു പറഞ്ഞു. സ്ത്രീ വിഷത്തില്‍ നിലപാട് സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗം വൈകിട്ട് നാലു മണിക്ക് തിരവനന്തപുരത്ത് ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചപ്പോള്‍ സ്ത്രീ പ്രവേശനം പാടില്ലെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ നിലപാടിനൊപ്പമാണ് തങ്ങള്‍ നില്‍ക്കുന്നതെന്നും സ്ത്രീപ്രവേശനത്തെ അനുകൂലിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നത്.

prp

Related posts

Leave a Reply

*