പന്ത് ചുരണ്ടല്‍ വിവാദം: സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും പണി കിട്ടിയേക്കും

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ആജീവനാന്ത വിലക്ക് വീണേക്കുമെന്ന് റിപ്പോര്‍ട്ട്. കേപ്ടൗണ്‍ ടെസ്റ്റില്‍ കളിയുടെ ഗതി മാറ്റാനായി പന്തില്‍ കൃത്രിമം കാട്ടിയെന്ന് ക്രിക്കറ്റ് ലോകത്തിനു മുന്നില്‍ കുറ്റസമ്മതം നടത്തിയ സ്മിത്തിനെ മാച്ച്‌ ഫീയുടെ 100 ശതമാനം പിഴയ്ക്കു പിന്നാലെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയിരുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പെരുമാറ്റച്ചട്ടം അനുസരിച്ച്‌ വിലക്കിയാല്‍ അത് ആജീവനാന്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് […]

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത്

കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് നടക്കും. നവംബര്‍ ഒന്നിനു കൊച്ചിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ബിസിസിഐ തലത്തില്‍ തീരുമാനമായതായാണ് സൂചന. ശശി തരൂര്‍ എംപിയുടെയും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിയിരുന്നു. കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയം ഏകദിനത്തിനായി നല്‍കുന്നത് സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണം അറിയിച്ച്‌ കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. വിവാദത്തിലൂടെ കൊച്ചിയില്‍ മത്സരങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കെസിഎ അറിയിച്ചത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് നടത്തണമെന്ന് വാശിയില്ലെന്നും, വിട്ടുവീഴ്ചയ്ക്കു […]

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന് കൊച്ചി വേദിയാകും

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന് കൊച്ചി വേദിയാകും. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരം നടത്താന്‍ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തിലാണു മല്‍സരം നടക്കുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ അടുത്തിടെ ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്‍റി-20 മത്സരം നടന്നതിനാലാണ് കൊച്ചിക്ക് നറുക്കുവീണത്. മാര്‍ച്ച്‌ 24ന് നടക്കുന്ന കെസിഎ യോഗത്തിനു ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.    

ധോണിയ്ക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി

വണ്ടേഴ്സ് : ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പുതിയൊരു റെക്കോര്‍ഡ് കൂടി. ട്വന്‍റി 20യില്‍ ഏറ്റവും അധികം ക്യാച്ചുകള്‍ സ്വന്തമാക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയിരിക്കുന്നത്. ശ്രീലങ്കന്‍ താരം കുമാര്‍ സങ്കക്കാരയുടെ പേരിലുളള റെക്കോഡാണ് ധോണി തകര്‍ത്തത്. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹെന്‍ട്രിക്സിനെ ക്യാച്ച്‌ എടുത്ത് പുറത്താക്കിയതോടെയാണ് ധോണിക്ക് ഈ നേട്ടം സ്വന്തമായത്. ഇതോടെ ടി20യില്‍ ധോണി നേടിയ ക്യാച്ചുകളുടെ എണ്ണം 134 ആയി. 254 ട്വന്റി20 മത്സരങ്ങള്‍ കളിച്ച സങ്കക്കാര 133 ക്യാച്ചുകളാണ് നേടിയത്. തന്റെ 275-ാം ടി20 […]

ചരിത്രം കുറിക്കാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചാം ഏകദിനം ഇന്ന്

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിൽ ചരിത്രവിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിനായി ടീ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പരയാകും അത്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കിലും പരമ്പരയില്‍ ഇന്ത്യ 3-1 നു മുന്നിലാണ്. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ എല്ലാം തന്നെ മികച്ച ഫോമിലാണ്. ബാറ്റിംഗ് തന്നെയാണ് ടീമിന്‍റെ കരുത്ത്. എന്നാല്‍ ചില താരങ്ങളുടെ ഫോമില്ലായിമ ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബൗളിംഗിലും ഭേദപ്പെട്ട പ്രകടനമാണ് ടീം […]

പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ ടീമിനു പരമ്പരാഗത വരവേല്‍പ്- VIDEO

പോര്‍ട്ട്‌ എലിസബത്ത്‌: പോര്‍ട്ട് എലിസബത്തില്‍ പരമ്പരയിലെ അഞ്ചാം ഏകദിനത്തിനെത്തിയ ഇന്ത്യന്‍ ടീമിനു പരമ്പരാഗത രീതിയിലുള്ള വരവേല്‍പ് . ബിസിസിഐ പുറത്ത് വിട്ട വീഡിയോ കാണാം.

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

ക്രൈസ്റ്റ് ചര്‍ച്ച്‌:  അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ പാകിസ്ഥാനെ 203 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 29.3 ഓവറില്‍ 69 റണ്‍സ് എടുത്ത് എല്ലാവരും പുറത്തായി. നേരത്തെ, 94 പന്തില്‍ ഏഴു ബൗണ്ടറിയോടെ സെഞ്ച്വറി നേടി  മികച്ച ബാറ്റിങ് കാഴ്ചവച്ച ശുഭ്മാന്‍ ഗില്ലിന്‍റെ തോളിലേറിയാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്.  ഫൈനലില്‍ ഓസ്ട്രേലിയയോടാണ് ഇന്ത്യ ഏറ്റുമുട്ടുക. ആറ് […]

ഇന്ത്യ പതറുന്നു; ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടമായി

ജൊഹാനാസ്ബര്‍ഗ്:  വാണ്ടറേര്‍സില്‍ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ. ഓപ്പണര്‍മാരെ രണ്ട് പേരെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 27 ഓവറുകള്‍ പിന്നിട്ട ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 45/2 എന്ന നിലയിലാണ്. ലോകേഷ് രാഹുലിനെ ഫിലാന്‍ഡര്‍ പുറത്താക്കുകയായിരുന്നു. ഏഴാമത്തെ പന്തിലാണ് രാഹുല്‍ ക്രീസ് വിട്ടത്. 32 പന്തില്‍ എട്ടു റണ്‍സെടുത്ത മുരളി വിജയ് രണ്ടാമത് പുറത്തായി. വിജയിയെ റബാദ പുറത്താക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ വ്യത്യസ്തമായ സമീപനമാണ് വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും സ്വീകരിച്ചത്. പുജാര തന്‍റെ ആദ്യ […]

ഉത്തേജക മരുന്ന് വിവാദം: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന് വിലക്ക്

മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന്  ബി.സി.സി.ഐ  വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ആഭ്യന്തര മത്സരത്തിനിടെയാണ് നിരോധിത മരുന്നിന്‍റെ അംശം പഠാന്‍റെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്. ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബറോഡ ടീമിലേക്ക് പഠാ നെ പരിഗണിക്കരുതെന്ന് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. യൂസഫ് പഠാന്‍റെ അശ്രദ്ധയാണ് ഇത്താരമൊരു കുരുക്കില്‍ അകപ്പെടാന്‍ കാരണമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ആദ്യമാണ് […]