ഇന്ത്യയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമബാദ്: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ സംഭവത്തില്‍ അടക്കം തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരിക്കുന്നത്. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയിരുന്നു. തുടര്‍ന്ന് പാക്കിസ്ഥാന്‍റെ മൂന്ന് പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു. എന്നാല്‍ തിരിച്ചടിച്ചെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. പോര്‍വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത് ബോംബുകള്‍ വര്‍ഷിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന് തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രകോപനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. […]

‘ഒരവസരം കൂടി തരൂ..’ മോദിക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി പാക് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ര്‍​ന്ന് ഇ​ന്ത്യ-​പാ​ക് അതിര്‍​ത്തി​യിലുണ്ടായ സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാന്‍ ഒരവസരം തരണമെന്ന അഭ്യര്‍ത്ഥനയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ വ്യക്തമായ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കാമെന്നും തന്റേത് വെറും വാക്കല്ലെന്നുമാണ് ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചത്. പഠാന്‍റെ മകനാണെങ്കില്‍ പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഇന്നലെ നരേന്ദ്രമോദി രാജസ്ഥാനില്‍ നടന്ന റാലിക്കിടെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍റെ പ്രതികരണം.  പാകിസ്താന്‍ പ്രധാനമന്ത്രിയായി […]

പു​ല്‍​വാ​മ ആക്രമണത്തില്‍ ത​ങ്ങ​ള്‍​ക്ക് പ​ങ്കി​ല്ല, അ​ടി​ച്ചാ​ല്‍ തി​രി​ച്ച​ടി​ക്കും: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഭീകരാക്രമണം കൊണ്ട് പാകിസ്ഥാന് എന്ത് ഗുണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. പാകിസ്ഥാന്‍റെ മണ്ണില്‍നിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സര്‍ക്കാരിന്‍റെ താല്‍പ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാല്‍ പാകിസ്ഥാന്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാകിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. അടിച്ചാല്‍ […]

ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ ക്രമക്കേടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ഇസ്ലാമാബാദ്: പാകിസ്താന്‍ ദേശീയ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഫലം തള്ളിക്കളഞ്ഞതോടെ ഇമ്രാന്‍ ഖാന് അപ്രതീക്ഷിത തിരിച്ചടി. രാജ്യത്ത് വീണ്ടും സുതാര്യമായ തിരഞ്ഞെടുപ്പു നടത്തണമെന്നാണ് വിവിധ പാര്‍ട്ടികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടത്. പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതു വരെ പ്രക്ഷോഭങ്ങളുമായി തെരുവിലേക്കിറങ്ങുമെന്നും പാര്‍ട്ടികള്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്‍റെ പുതിയ നീക്കം. എതിര്‍പ്പുകളുണ്ടെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് ആഗ്രഹമെന്നു പ്രഖ്യാപിച്ചതിനു […]

പാക് തെരഞ്ഞെടുപ്പ്; ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം നടന്ന പാക് പൊതുതിരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു. 110 സീറ്റുകളോടെ മുന്‍ ക്രിക്കറ്റര്‍ ഇമ്രാന്‍ ഖാന്‍റെ തെഹ്രിക് – ഇ – ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായെന്ന് പാക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചു. ഇമ്രാന്‍ ഖാന് വേണ്ടി പാക് സൈന്യത്തിന്‍റെ ഇടപെടല്‍ ഉണ്ടായതെന്ന ആരോപണത്തെത്തുടര്‍ന്ന് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയാണ് പുറത്തുവന്നത്. വോട്ടെടുപ്പ് നടന്ന 270ല്‍ 251 സീറ്റുകളുടെ ഫലമാണ് പുറത്തുവന്നത്.

പാകിസ്താനില്‍ തൂക്കുസഭ?; തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല

കറാച്ചി: പാകിസ്താനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്‍റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്‍റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്. കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ […]

ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി

ലാഹോര്‍: മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്രീക് ഇ- ഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി. അദ്ദേഹത്തിന്‍റെ മൂന്നാമത്തെ വിവാഹമാണിത്. തന്‍റെ ആത്മീയ ഉപദേശകയായ ബുഷ്റ മനേകയെയാണ് ഇമ്രാന്‍  ജീവിതസഖിയാക്കിയത്.  മനേകയുടെ സഹോദരന്‍റെ ലാഹോറിലെ വസതിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 1995 ലായിരുന്നു ജമീമ ഗോള്‍ഡ്സ്മിത്തുമായുള്ള ഇമ്രാന്‍റെ ആദ്യവിവാഹം. ഒമ്പതു വര്‍ഷം നീണ്ടു നിന്ന വിവാഹബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. രണ്ടാമത് വിവാഹം കഴിച്ചത് ടെലിവിഷന്‍ അവതാരികയായ റേഹം ഖാനെയാണ്. ആ […]