അദ്ധ്യാപിക ശിക്ഷിക്കുന്നത് ആത്മഹത്യാപ്രേരണയായി കാണാനാകില്ലെന്ന് ഹൈക്കോടതി

ജബല്‍പൂര്‍: അച്ചടക്കലംഘനത്തിന് അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ശിക്ഷിക്കുന്നതോ അടിക്കുന്നതോ ആത്മഹത്യാപ്രേരണയായി കാണാനാവില്ലെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി. പ്രിന്‍സിപ്പല്‍ അടിച്ചതിനെ തുടര്‍ന്ന് അനുപൂരില്‍ പത്താംക്ളാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കെണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്കൂളില്‍ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ എന്നു പറയുന്നത് അദ്ധ്യാപകരമാണ്. വിദ്യാര്‍ത്ഥി തെറ്റ് കാണിച്ചാല്‍ അവരെ തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ധ്യാപകര്‍ ശിക്ഷിക്കുന്നത്. ശിക്ഷണ നടപടികളുടെ പേരില്‍ അദ്ധ്യാപകര്‍ക്കെതിരെ നടപടി എടുക്കാനാകില്ല -ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ ഉത്തരവില്‍ പറഞ്ഞു. നല്ല സ്വഭാവം ഇല്ലാതെയുള്ള […]

ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഗൃഹപാഠം നല്‍കരുതെന്ന് ഹൈകോടതി ഉത്തരവ്

ചെന്നൈ: സി.ബി.എസ്.ഇ ഒന്ന്, രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥിള്‍ക്ക് ഗൃഹപാഠം നല്‍കുന്നതിന് മദ്രാസ് ഹൈകോടതിയുടെ വിലക്ക്. താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇ സ്കൂള്‍ അധികൃതര്‍ ഗൃഹപാഠം നല്‍കുന്നതാണ് കോടതി വിലക്കിയിട്ടുള്ളത്. ഉത്തരവ് നടപ്പാക്കാത്ത സി.ബി.എസ്.ഇ സ്കൂളുകളില്‍ പരിശോധന നടത്താന്‍ ഫ്ലൈയിങ് സ്ക്വാഡുകള്‍ രൂപീകരിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് അധിക ഭാരമാകുന്ന, പാഠ്യപദ്ധതി നിര്‍ദേശിക്കാത്ത പുസ്തകങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. കൂടാതെ, ഈ വിഷയങ്ങളില്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനോടും നാഷണല്‍ […]

ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം; സോളാറില്‍ നിന്ന് സരിതയുടെ കത്ത് നീക്കാന്‍ ഉത്തരവ്

കൊച്ചി: സോളര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. മുഖ്യപ്രതി സരിത എസ്. നായരുടെ കത്തിന്‍റെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകള്‍ ഹൈക്കോടതി റദ്ദാക്കി. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുമാണ് നീക്കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം, സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സരിത കത്തിലുന്നയിച്ചിരുന്ന ലൈംഗികാരോപണങ്ങള്‍ കമ്മിഷന്‍റെ പരിധിയില്‍ വരുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ […]

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ തല്‍കാലം അടച്ചുപൂട്ടില്ലെന്ന് ; സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത 1500-ഓളം സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം അടച്ചു പൂട്ടണമെന്ന പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തെ സാവകാശം തങ്ങള്‍ക്ക് നല്കണമെന്നാണ് ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് മൂന്നു മാസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കാനും ഇന്ന് ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ സ്‌കൂളുകള്‍ അടച്ചുപൂട്ടരുതെന്നും കോടതി പറഞ്ഞു.    

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി

കൊച്ചി: കെ.എസ്.ആര്‍.ടി.സി എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. സീറ്റിന് അനുസരിച്ചുള്ള ആളുകളെ മാത്രമേ കയറ്റാന്‍ അനുവദിക്കുകയുള്ളു. ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ്പ്രസ്, ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. ബസ് ചാര്‍ജ് വര്‍ധന മരവിപ്പിക്കുക, മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന കോടതിയെ സമീപിച്ചത്. എന്നാല്‍ ബസ് ചാര്‍ജ് വര്‍ധന മരവിപ്പിക്കുക എന്ന ഹര്‍ജിക്കാരുടെ […]

വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ: കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ കബളിപ്പിച്ച വിവാദസ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിത്യാനന്ദയെ അറസ്റ്റുചെയ്ത് ബുധനാഴ്ച കോടതിക്കുമുന്‍പില്‍ ഹാജരാക്കാന്‍ ജസ്റ്റിസ് ആര്‍. മഹാദേവനാണ് പോലീസിന് നിര്‍ദേശം നല്‍കിയത്. മധുരയിലെ ആശ്രമവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. മധുര ആശ്രമത്തിന്‍റെ  അധിപന്‍ നിത്യാനന്ദയാണെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ നിത്യാനന്ദയുടെ അവകാശവാദം തെറ്റാണെന്നും അദ്ദേഹത്തെ മധുര ആശ്രമത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് എം ജഗദലപ്രതാപന്‍ എന്നയാള്‍ കോടതിയില്‍ ഹര്‍ജി […]

സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്നത് കോടതിയലക്ഷ്യം; ജേക്കബ് തോമസിന് വീണ്ടും വിമര്‍ശനം

കൊച്ചി : പാറ്റൂര്‍ ഭൂമിക്കേസില്‍ ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജേക്കബ് തോമസ് അക്കാര്യം കോടതിയെ നേരിട്ടോ, സത്യാവാങ്മൂലത്തിലൂടെയോ അറിയിക്കുകയാണ് വേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച്‌ സോഷ്യല്‍മീഡിയയിലൂടെയുള്ള വിമര്‍ശനങ്ങള്‍ കോടതിയലക്ഷ്യമാണെന്നും ഹൈക്കോടതി അറിയിച്ചു. പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട കണക്കുകള്‍ ജേക്കബ് തോമസ് ഫേസ്ബുക്ക് വഴി വ്യക്തമാക്കിയിരുന്നു. പാറ്റൂര്‍ കേസില്‍ ഹൈക്കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് അഞ്ചാം പാഠം: സത്യത്തിന്‍റെ കണക്ക് എന്ന പേരില്‍ ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പൈപ്പിട്ട് മൂടിയ സത്യം 30 […]

സരിതയുടെ കത്ത് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരും ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സോളാര്‍ കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയ സരിത എസ്.നായരുടെ കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. രണ്ടു മാസത്തേക്കാണ് വിലക്ക്. മാധ്യമങ്ങളും സര്‍ക്കാരും അടക്കം ആരും ഇക്കാര്യം ചര്‍ച്ചയാക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടോ അതിലെ തുടര്‍ നടപടികളോ സ്റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ സോളാര്‍ റിപ്പോര്‍ട്ട് […]

ചാലക്കുടി രാജീവ് വധക്കേസ്; സിപി ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ചാലക്കുടി രാജീവ് വധക്കേസിലെ ഏഴാം പ്രതി അഡ്വക്കേറ്റ് സി.പി ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഉദയഭാനുവിനെതിരെ വ്യക്തവും ശക്തവുമായ തെളിവുകള്‍ ഉണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനായ രാജീവിന്‍റെ മരണത്തില്‍ ഗൂഢാലോചനാക്കുറ്റമാണ് ഉദയഭാനുവിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കേസിലെ മറ്റുപ്രതികളുമായും ഉദയഭാനുവിന് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഉദയഭാനുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസിലെ മറ്റു പ്രതികളുമായി ഫോണില്‍ സംസാരിച്ചത് ഗൂഢലോചനക്ക് തെളിവായി കണക്കാക്കാനാകില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. പരിയാരം […]