കെ​എ​സ്‌ആ​ര്‍​ടി​സി​: ഒഴിവുള്ള തസ്തികകളില്‍ ര​ണ്ടു ദി​വ​സ​ത്തി​ന​കം നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊച്ചി: കെഎസ്‌ആടിസിയില്‍ പിഎസ്‌സി ലിസ്‌റ്റില്‍ നിന്ന് അഡ്വൈസ് മെമ്മോ നല്‍കിയിട്ടുള്ളവരെ രണ്ടുദിവസത്തിനകം നിയമിക്കണമെന്ന് ഹൈക്കോടതി. ഒഴിവുള്ള എല്ലാ തസ്തികകളും രണ്ടുദിവസത്തിനകം നികത്തണം. കേസില്‍ കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച അന്തിമ സത്യവാങ്‌മൂലം പരിഗണിച്ചാണ്‌ കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്‌റ്റിസ്‌ ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്‍റെതാണ് വിധി. നിയമിക്കപ്പെടുന്നവര്‍ക്ക് വലിയ പരിശീലനം വേണ്ടെന്നും അവര്‍ ജോലി ചെയ്ത് പഠിച്ചോളും എന്നും കോടതി അഭിപ്രായപ്പെട്ടു. എത്രപേരെ പിരിച്ചുവിട്ടോ അത്രയും പേരെ നിയമിക്കണം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന്‌ ഇന്നലെ 3861 […]

ശബരിമലയുടെ നിയന്ത്രണം ഇനി പൂര്‍ണമായും ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്

കൊച്ചി: ശബരിമലയുടെ നിയന്ത്രണം ഇനി പൂര്‍ണമായും ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്. ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്ന് അംഗ മേല്‍ നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാമെന്നും ഉത്തരവില്‍ പറയുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇനി മുതല്‍ സമിതിയെ സഹായിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടാകും. ഏതെങ്കിലും കാര്യത്തില്‍ സമിതിക്ക് […]

ശബരിമല സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് നടന്ന സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്. ദേവസ്വം ബെഞ്ചാണ് കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നടതുറന്നപ്പോള്‍ ക്ഷേത്രത്തില്‍ ആചാരലംഘനം നടന്നുവെന്നായിരുന്നു ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിന്‍റെ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ ദാസും […]

ഇരുമുടിക്കെട്ട് കെട്ട് ഇല്ലാതെയും ശബരിമല ദര്‍ശനം നടത്താമെന്ന് കോടതി

കൊച്ചി: പതിനെട്ടാം പടിയിലൂടെ കയറാന്‍ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളുവെന്നു ഹൈക്കോടതി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നു വ്യക്തമാക്കുകയായിരുന്നു കോടതി.  വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്‍റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വിശ്വാസികളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ഉത്തരവ് ഉത്തരവ് വിശ്വാസികള്‍ക്ക് പ്രവേശനം നല്കാനാണ്.  അതിനനുസരിച്ച്‌ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമല എല്ലാവരുടേയുമാണ്, ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയ്ക്ക് […]

പ്രളയക്കെടുതി: വിദേശ സഹായത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതി നിവാരണത്തിന് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.സഹായം സ്വീകരിക്കണോ എന്നത് സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. കേരളത്തിന് യുഎഇ 700 കോടി സഹായം വാഗ്ദാനം ചെയ്തിട്ടും കേന്ദ്രം അനുവദിക്കുന്നില്ലെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. യുഎഇ പണം വാഗ്ദാനം ചെയ്‌തെന്നതിന് വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി . യുഎഇ ധനസഹായം അനുവദിക്കുകയോ കേന്ദ്രം നിരസിക്കുകയോ ചെയ്തതിന് വസ്തുതാപരമായ തെളിവ് കോടതിയുടെ മുന്നില്‍ ഇല്ലെന്നും ഹാജരാക്കിയാല്‍ പരിശോധിക്കാമെന്നും […]

ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനുള്ള ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക ഫണ്ട് തുടങ്ങുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്രളയക്കെടുതി നേരിടാന്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിര്‍ദ്ദേശം. ദുരിതാശ്വാസം അര്‍ഹരായവരില്‍ കൃത്യമായി എത്തുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. തുകയുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്താന്‍ എന്ത് ചെയ്യുമെന്ന കാര്യങ്ങളും സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കിയ തുക കൃത്യമായി വിനിയോഗിക്കണം. അതേസമയം,​ പ്രളയം തകര്‍ത്ത കേരളത്തെ […]

ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലഭിക്കണം എന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോതി തള്ളി. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നതിനെ പൊലീസും പ്രോസിക്യൂഷനും എതിര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ മാനിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ച ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. നേരത്തേ, സെഷന്‍സ് കോടതിയും ഇതേ ആവശ്യത്തില്‍ ദിലീപിന്‍റെ ഹര്‍ജി തള്ളിയിരുന്നു. […]

ജൂലൈ 30ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കരുതെന്ന്

കൊച്ചി: വിവിധ ഹിന്ദു സംഘടനകള്‍ ജൂലൈ 30ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ നിര്‍ബന്ധിപ്പിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പൊലീസിന് . ഇക്കാര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്നും അറിയിച്ചു. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിശ്വാസത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിരിക്കുന്നത് .യുവതികള്‍ക്ക് […]

മണമുള്ളതെല്ലാം മദ്യമല്ല,ശാസ്ത്രീയമായി തെളിയിച്ചിട്ട് മതി കേസെന്ന് ഹൈക്കോടതി

കൊച്ചി: മദ്യം മദ്യമാകുന്നതിന് മണം മാത്രം പോര ശാസ്ത്രീയമായി തെളിയിക്കുകയും കൂടിവേണമെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് മദ്യം കഴിച്ചതിന് വ്യക്തികള്‍ക്കെതിരെ കേസെടുക്കുന്നത് ശാസ്ത്രീയ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുകയും വേണം. അബ്കാരി നിയമപ്രകാരം കേസെടുക്കണമെങ്കില്‍ പ്രതി കഴിച്ചതും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതും മദ്യമാണെന്ന് തെളിയിക്കാന്‍ കഴിയണമെന്നും ജസ്റ്റിസ് പി ഉബൈദ്. മദ്യത്തിന്‍റെ മണമുണ്ടാകുന്നത് എല്ലായ്‌പ്പോഴും മദ്യം കഴിച്ചിട്ടാവണമെന്നില്ല. മണവും രുചിയും പരിശോധിച്ച ഉദ്യോഗസ്ഥരുടെ മൊഴി പ്രോസിക്യൂഷന്‍ ആധാരമാക്കുകയും ആല്‍കോ മീറ്റര്‍ പരിശോധനാഫലം ഇല്ലാതിരിക്കുകയും ചെയ്താല്‍ ആശുപത്രിയിലെത്തിച്ച്‌ രക്തം പരിശോധിച്ച്‌ മദ്യത്തിന്റെ അളവ് […]

ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്ന് ഹൈക്കോടതി

കൊച്ചി: ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്ന് ഹൈക്കോടതി. കോളേജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. മഹാരാജാസ് കോളജിലെ അഭിമന്യുവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് ഹര്‍ജി.    കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്ട്രീയം വേണ്ടെന്ന ഹൈകോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍. എസ് അജോയി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. അഭിമന്യുവിന്‍റെ കൊലപാതകം ഒറ്റപെട്ട സംഭവമാണെന്നും ക്യാമ്പസ് രാഷ്ട്രീയം […]