കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി

കൊച്ചി: കെ.എസ്.ആര്‍.ടി.സി എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. സീറ്റിന് അനുസരിച്ചുള്ള ആളുകളെ മാത്രമേ കയറ്റാന്‍ അനുവദിക്കുകയുള്ളു. ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ്പ്രസ്, ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്.

ബസ് ചാര്‍ജ് വര്‍ധന മരവിപ്പിക്കുക, മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടന കോടതിയെ സമീപിച്ചത്. എന്നാല്‍ ബസ് ചാര്‍ജ് വര്‍ധന മരവിപ്പിക്കുക എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ഹ്രസ്വദൂര യാത്രക്കാര്‍ മാത്രമേ ബസിനുള്ളില്‍ നിന്ന് യാത്ര ചെയ്യുന്നുള്ളൂ എന്ന കെ.എസ്.ആര്‍.ടി.സിയുടെ വാദം കോടതി അംഗീകരിച്ചില്ല. തല്‍ക്കാലം കോടതി വിധി നടപ്പിലാക്കുക. അതിന് ശേഷം വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

prp

Related posts

Leave a Reply

*