‘ഇന്നെനിക്കെന്‍റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം’; വൈറലായി ഈ അച്ഛന്‍റെയും മകളുടെയും ഫേസ്ബുക് പോസ്റ്റ്

തിരുവന്തപുരം: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ ഒരു അച്ഛന്‍ വിവാഹതലേന്ന് കൊലപ്പെടുത്തിയെന്ന വാര്‍ത്ത എല്ലാവരും ഒരു ഞെട്ടലോടെ തന്നെയാണ് കേട്ടത്.

കാരണം നമ്മുടെ മനസാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്തയായിരുന്നു അത്. എന്നാല്‍ ആ വാര്‍ത്തയ്ക്കു ശേഷം വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഒരു അച്ഛനും മകളും.

അച്ഛാ…….ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം അച്ഛന്റ കുഞ്ഞുടൊട്ടൊ ആയി ആ നെഞ്ചിൽ കിടന്ന് കരയണം…

Posted by Manju Tk on Saturday, March 24, 2018

ഇന്നെനിക്കെന്‍റെ അച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണമെന്ന് മകള്‍. ജാതി, മതഭ്രാന്തുകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ക്രൂരതകളില്ലെന്ന് ഓര്‍മ്മിപ്പിച്ച്‌ അച്ഛന്‍.

അച്ഛന് മകളെ കൊല്ലാനാകുമോ? താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ ഒരു അച്ഛന്‍ വിവാഹതലേന്ന് കൊലപ്പെടുത്തിയിരിക്കുന്നു. ഈ സംഭവം ഒരു പെണ്‍കുട്ടിയിലുണ്ടാക്കുന്ന പ്രതികരണമാണ് ടി കെ മഞ്ജു അച്ഛന് അയച്ച ഫേസ് ബുക്ക് സന്ദേശം.

അച്ഛന്റെ കൊച്ചു ടോട്ടോ,……………………………………..ഇന്നലെ നിന്റെ പോസ്റ്റിന് പ്രതികരിക്കാൻ കഴിയാതെ…

Posted by Narayanadas Das on Saturday, March 24, 2018

prp

Related posts

Leave a Reply

*