മൊബൈലില്‍ സംസാരിച്ച്‌ വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി

കൊച്ചി: മൊബൈലില്‍ സംസാരിച്ച്‌ വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടില്‍ ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. നിലവില്‍ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ്  കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാള്‍ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരമാണെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്. എന്നാല്‍ ഫോണില്‍ സംസാരിച്ച്‌ വാഹനം ഓടിക്കുന്ന ഒരാള്‍ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ […]

പേരിടുന്നതിനെച്ചൊല്ലി തര്‍ക്കം; കുട്ടിക്ക് ഹൈക്കോടതി പേരിട്ടു

കൊച്ചി: സ്വന്തം കുഞ്ഞിന് പേരിടുന്നതിനെച്ചൊല്ലി മിശ്രവിവാഹിതരായ മാതാപിതാക്കളുടെ തര്‍ക്കത്തിന് കോടതി പരിഹാരം നല്‍കി. കോടതി നിര്‍ദേശിച്ച പേര് കുട്ടിക്ക് നല്‍കാന്‍ ഇരുവരും സമ്മതിച്ചതോടെ സ്‌കൂളില്‍ ചേര്‍ക്കാനുള്ള തടസവും മാറി. ജോഹാന്‍ സച്ചിന്‍ എന്നാണ് കുട്ടിക്ക് പേരിട്ടത്. അഭിനവ് സച്ചിന്‍ എന്ന പേരാണ് അച്ഛന്‍ നിര്‍ദേശിച്ചത്. ജോഹന്‍ മണി സച്ചിന്‍ എന്ന് അമ്മയും. സാധ്യമായ രീതിയില്‍ ഇരുകൂട്ടരുടെയും ആഗ്രഹം മാനിച്ച്‌ കുഞ്ഞിന് പേരു നല്‍കുകയാണെന്ന് ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്ബ്യാര്‍ വ്യക്തമാക്കി. ഇരുവരും നിര്‍ദേശിച്ച പേരുകളില്‍ നഗരസഭ അധികൃതര്‍ […]

ഒരു കുട്ടിക്ക് വേണ്ടി സിബിഎസ്‌ഇ കണക്കുപരീക്ഷ വീണ്ടും നടത്തും

കൊച്ചി: ഒരു കുട്ടിക്കായി സിബിഎസ്‌ഇ 10ാം ക്ലാസ് കണക്കുപരീക്ഷ വീണ്ടും നടത്താന്‍ ഉത്തരവ്. പത്താം ക്ലാസ് വിദ്യാര്‍ഥി അമിയ സലീം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പരീക്ഷാസമയത്ത് അമിയക്ക് ലഭിച്ചത് കഴിഞ്ഞ വര്‍ഷത്തെ ചോദ്യപേപ്പറായിരുന്നു. മൂല്യനിര്‍ണയം പൂര്‍ത്തിയാകും മുന്‍പ് പരീക്ഷ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. അമിയ സലീമിന്‍റെ പരാതി സിബിഎസ്‌ഇ അവഗണിച്ചത് വലിയ വാര്‍ത്തയായിരുന്നു

ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനോട് ഹൈക്കോടതി. കോടതിയില്‍ വെച്ച് പരിശോധിച്ച ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്നും ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ കോടതി ദിലീപിനോട് ചോദിച്ചത്. അതേസമയം, ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടിയുടെ ശബ്ദത്തിന്‍റെ അളവ് കുറച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ട്. എന്നാല്‍, അത് […]

മധുവിന്‍റെ കൊലപാതകം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാത്പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. സുരേന്ദ്രന്‍ നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരണ് ഡിവിഷന്‍ ബെഞ്ച് കേസെടുത്തിരിക്കുന്നത്. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെയും ഹൈക്കോടതി നിയോഗിച്ചു. അഡ്വക്കേറ്റ് പി ദീപക്കിനെയാണ് അമിക്കസ്ക്യൂറിയായി കോടതി നിയമിച്ചിട്ടുള്ളത്. സംഭവവുമയി ബന്ധപ്പെട്ട്​ ‘കെ​ല്‍​സ’ ചു​മ​ത​ല​യു​ള്ള ഹൈ​കോ​ട​തി ജ​ഡ്​​ജി ചീ​ഫ്​ ജ​സ്​​റ്റി​സി​ന്​ ന​ല്‍​കി​യ ക​ത്ത്​ ഹ​ര​ജി​യാ​യി പ​രി​ഗ​ണി​ച്ചാ​ണ്​ സര്‍ക്കാറിനോട്​ വിശദീകരണം തേടിയത്​. ​ക​ത്ത്​ […]

ഉമ്മന്‍ചാണ്ടിക്ക് ഇനി ആശ്വാസം; പാറ്റൂര്‍ ഭൂമിയിടപാട് കേസ് റദ്ദാക്കി

കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, ആര്‍ടെക് എം.ഡി അശോക് അടക്കമുള്ള അഞ്ച് പ്രതികള്‍ക്കെതിരായ വിജിലന്‍സ് കേസാണ് കോടതി റദ്ദാക്കിയത്. അഞ്ച് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. പ്രഥമ ദൃഷ്ട്യ കേസ് നിലനില്‍ക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. കേസിലെ എഫ് ഐ ആര്‍ അടക്കം കോടതി റദ്ദാക്കി. അതേസമയം ലോകായുക്തയിലെ കേസ് തുടരാമെന്ന് നിര്‍ദ്ദേശിച്ചു. ഉത്തരവില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നു. […]

യാഥാര്‍ത്യങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നു; ആമിയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചിത്രം ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇടപ്പള്ളി സ്വദേശി കെ. രാമചന്ദ്രന്‍ എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 9 ന് ചിത്രം പുറത്തിറങ്ങാനിരിക്കേയാണ് വീണ്ടും പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ആമിയുടെ തിരക്കഥ കോടതി നേരിട്ട് പരിശോധിച്ച്‌ മതവികാരത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ ഭേതഗതി വരുത്താന്‍ സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഈ ചിത്രത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ചും […]