കൊച്ചി: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയടിക്കലാണെന്ന് ഹൈക്കോടതി. ശമ്പളം പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടത് ശമ്പളം സംഭാവന ചെയ്യണമെന്നാണ്. എന്നാല്‍ അതിന്‍റെ പേരില്‍ നിര്‍ബന്ധമായി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. അതേസമയം, ഉത്തരവ് പുന:പരിശോധിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിച്ചു.
Tag: high court of kerala
പ്രോസിക്യൂട്ടറെ മാറ്റേണ്ടെന്ന് ആക്രമിക്കപ്പെട്ട നടി, ‘അമ്മ’യുടെ സഹായം തള്ളി
കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന താരസംഘടനയായ ‘അമ്മ’യിലെ എക്സിക്യുട്ടീവ് അംഗങ്ങളായ നടിമാരുടെ ആവശ്യത്തോട് വിയോജിപ്പ് അറിയിച്ച് ഇര രംഗത്ത്. തന്നോട് ആലോചിച്ച ശേഷമാണ് കേസില്‍ പ്രോസിക്യൂട്ടറെ നിയമിച്ചതെന്നും അതില്‍ തനിക്ക് പരാതിയോ ആക്ഷേപമോ ഇല്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. 25 വര്‍ഷമെങ്കിലും അനുഭവസമ്പത്തുള്ള അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു നടിയുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നുകൊണ്ട് അമ്മയിലെ എക്സിക്യുട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണന്‍ കുട്ടി എന്നിവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, […]
ഫ്ലക്സ് ബോര്‍ഡുകള്‍ പൊതുനിരത്തുകളില്‍ ആപത്ത്: ഹൈക്കോടതി
കൊച്ചി: ഫ്ലക്സ് ബോര്‍ഡുകള്‍ പൊതുനിരത്തുകളില്‍ ആപത്തെന്ന് ഹോക്കോടതി. സംസ്ഥാനത്ത് ഫ്ലക്സ് ബോര്‍ഡുകളുടെ ഉപയോഗം നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഓഗസ്റ്റ് 16ന് മുന്‍പ് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഉത്തരവ്. പാരിസ്ഥിതിക പ്രശ്നമുണ്ടാക്കുന്ന ഫ്ലക്സുകള്‍ നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനായി എന്ത് നടപടികളാണ് സ്വീകരിച്ചെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. വ്യക്തികളും സംഘടനകളും യഥേഷ്ടം ഫ്ലക്സുകള്‍ സ്ഥാപിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. തന്റെ സ്ഥാപനത്തിന്റെ മുന്നിലെ […]
കെവിന്‍ വധം: നീനുവിന്‍റെ പിതാവിന്‍റെ ജാമ്യാപേക്ഷ തള്ളി
കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ നീനുവിന്‍റെ പിതാവ് ചാക്കോയാണെന്ന പ്രോസിക്യൂഷന്‍റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്. ചാക്കോയാണ് പ്രതികള്‍ക്ക് പണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയത്. ഇയാള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കെവിന്‍ തന്നോട് പണം ചോദിച്ചിരുന്നുവെന്ന് ചാക്കോ കോടതിയില്‍ പറഞ്ഞു. പിതാവ് എന്ന നിലയില്‍ മകനെ കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ് ചെയ്തത്. കെവിന്‍റെത് കൊലപാതകമാണെന്ന് പൊലീസ് പോലും […]
തോമസ് ചാണ്ടിയുടെ കേസ് ലിസ്റ്റില്‍ ചേര്‍ത്തില്ല; രാജിസ്ട്രാര്‍ക്ക് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: മുന്‍ മന്ത്രിയും എം.എല്‍.എയുമായ തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി ലിസ്റ്റില്‍ ചേര്‍ക്കാത്തതിനെ തുടര്‍ന്ന് കോടതി രജിസ്ട്രിക്ക് സിംഗിള്‍ ബെഞ്ചിന്‍റെ രൂക്ഷ വിമര്‍ശനം. ഇത്തരം പ്രവണത വച്ചു പുറപ്പിക്കാനാവില്ലെന്ന് ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. കേസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, സെക്ഷന്‍ ഓഫീസര്‍ എന്നിവരോട് കോടതി ചേംബറില്‍ ഹാജരാവാന്‍ സിംഗില്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നിലം നികത്തിയതുമായി […]
ആക്രമിക്കപ്പെട്ട നടി ഹെെക്കോടതിയിലേക്ക്
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ ആക്രമണത്തിന് ഇരയായ നടി, കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. അടുത്തയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം. നടിയുടെ ഈ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ നിരസിച്ചിരുന്നു. ജില്ലയിലെ സെഷന്‍സ് കോടതികളിലോ അഡിഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ജഡ്‌ജിയില്ലാത്തതിനാലാണ് കോടതി ഈ ആവശ്യം തള്ളിയത്. എന്നാല്‍, തന്റെ സ്വകാര്യ ജീവിതത്തെ കേസിന്റെ വിചാരണ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വനിതാ ജഡ്‌ജിയെ വിചാരണയ്ക്കായി വേണമെന്ന് ആവശ്യപ്പെടുന്നതെന്നും […]
ജസ്ന കേസ്; സഹോദരന്‍റെ ഹേബിയസ് കോര്‍പസ് ഹരജി തള്ളി
കൊച്ചി: ജസ്നയുടെ തിരോധാനത്തില്‍ സഹോദരന്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി ഹൈകോടതി ഡിവിഷന്‍ ബഞ്ച് തള്ളി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണയില്‍ ഉള്ളതിനാല്‍ ഹേബിയസ് കോര്‍പസ് ഹരജി നിലനില്‍ക്കില്ല. പൊലീസ് അന്വേഷണം തൃപ്തികരമെന്ന് കോടതി നിരീക്ഷിച്ചു. ജസ്‌ന അന്യായ തടങ്കലിലാണെന്നു തെളിയിക്കാന്‍ ആയിട്ടില്ല. പെണ്‍കുട്ടിയെ കാണാതായ കേസില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരം അല്ല എന്ന് കരുതുന്നുണ്ടെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ ഹരജിക്കാര്‍ക്ക് തേടാം. ഇപോഴത്തെ ഉത്തരവിലെ […]
മലബാര്‍ സിമന്‍റ്സ് അഴിമതി: ഫയല്‍ കാണാതായത് ആസൂത്രിതമെന്ന് ഹൈക്കോടതി
കൊച്ചി: മലബാര്‍ സിമന്‍റ്സ് കേസിലെ ഫയലുകള്‍ കാണാതായത് ആസൂത്രിതമെന്ന് ഹൈക്കോടതി. കോടതിയില്‍ നിന്നാണ് ഫയല്‍ കാണാതായത്. കേസില്‍ വിജിലന്‍സ് രജിസ്ട്രാര്‍ക്ക് അന്വേഷണ ചുമതല നല്‍കി. ഹൈകോടതിയില്‍ ഫയല്‍ നഷ്ടപ്പെട്ടത് ആസൂത്രിതവും ആശങ്കാജനകമാണെന്നും വന്‍ സുരക്ഷാ വീഴ്ചയെന്നും സിംഗിള്‍ബെഞ്ച് നിരീക്ഷിച്ചു. മലബാര്‍ അഴിമതി കേസുകള്‍ സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് വേലായുധന് സമര്‍പ്പിച്ച ഫയലുകളാണ് കാണാതായത്.
18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈകോടതിയുടെ അനുമതി
കൊച്ചി: 18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി കേരളാ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. മകളെ കാണാനില്ലെന്ന് കാട്ടി ആലപ്പുഴ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി നിര്‍ണായക നിരീക്ഷണങ്ങളാണ് നടത്തിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാവില്ലെന്നും ജസ്‌റ്റിസ് ചിദംബരേഷ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി. പെണ്‍കുട്ടിക്ക് നിയമ പരിരക്ഷയുള്ളപ്പോള്‍ കോടതിക്ക് സൂപ്പര്‍ ഗാര്‍ഡിയന്‍ ആകാനാവില്ല. ഉഭയ സമ്മത പ്രകാരം നിരവധി പേര്‍ […]
ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍; സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണമില്ല. തലശ്ശേരി ഗോപാലന്‍ അടിയോടി ട്രസ്റ്റിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ട്രസ്റ്റിന് ഹര്‍ജി നല്‍കേണ്ട ആവശ്യമില്ലെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും കോടതി പറഞ്ഞു. പരാതിക്കാരുടെ കൈയില്‍ മതിയായ രേഖയില്ല. ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണ്. എല്ലാ കേസുകളും സിബിഐയ്ക്ക് വിടുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി പറഞ്ഞു പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു കൊലപാതകങ്ങള്‍. ഹര്‍ജിയില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരും സിബിഐയും സ്വീകരിച്ചത്. കേസുകളില്‍ […]




