കൊച്ചി: ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണമില്ല. തലശ്ശേരി ഗോപാലന് അടിയോടി ട്രസ്റ്റിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ട്രസ്റ്റിന് ഹര്‍ജി നല്‍കേണ്ട ആവശ്യമില്ലെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും കോടതി പറഞ്ഞു.
പരാതിക്കാരുടെ കൈയില്‍ മതിയായ രേഖയില്ല. ക്രമസമാധാന പാലനം സംസ്ഥാന വിഷയമാണ്. എല്ലാ കേസുകളും സിബിഐയ്ക്ക് വിടുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും കോടതി പറഞ്ഞു പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു കൊലപാതകങ്ങള്‍. ഹര്‍ജിയില്‍ കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരും സിബിഐയും സ്വീകരിച്ചത്. കേസുകളില്‍ അന്വേഷണം കാര്യക്ഷമമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
പിണറായി സ്വദേശി രാംജിത്ത്, കണ്ണൂര്‍ ആണ്ടല്ലൂര്‍ സന്തോഷ് കുമാര്‍, പയ്യന്നൂര്‍ സ്വദേശിസികെ രാമചന്ദ്രന്, പയ്യന്നൂര്‍ പാലക്കോട് മുട്ടം സ്വദേശി ബിജു, കഞ്ചിക്കോട് സ്വദേശിളായ വിമല ഭര്‍ത്താവ് രാധാകൃഷ്ണന്, കൊല്ലം കടയ്ക്കല്‍സ്വദേശി രവീന്ദ്രന് പിള്ള, തിരുവന്തപുരം ശ്രീകാര്യംസ്വദേശി രാജേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാണ് തലശേരി ഗോപാലന് അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റിന്റെ ആവശ്യം.

