‘അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയത്’; രഹ്ന ഫാത്തിമയോട് കോടതി

കൊച്ചി: ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി. തുലാമാസ പൂജയ്ക്ക് ശബരിമല ചവിട്ടിയ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. മതസ്പര്‍ധ വളര്‍ത്തുന്ന വിധം പ്രചരണം നടത്തിയെന്നാരോപിച്ച്‌ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹന ജാമ്യം തേടി കോടതിയെ സമീപിച്ചത്. അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്നും നിങ്ങള്‍ വിശ്വാസിയാണോ എന്നും കോടതി ആരാഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന വിധം ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യുഷന്‍ ചുണ്ടിക്കാട്ടി . ജാമ്യാപേക്ഷ വിധി […]

ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഹൈക്കോടതി

കൊച്ചി : ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതി വിധി താല്‍ക്കാലികമായി തടയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നവംബര്‍ 13 ന് സുപ്രിംകോടതി റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതുവരെ സ്ത്രീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച്‌ വിധി പ്രസ്താവിച്ചത് സുപ്രീംകോടതിയാണ്. അതില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് നിയമപരമായ പരിമിതിയുണ്ട്. മാത്രമല്ല, റിവ്യൂ ഹര്‍ജി സുപ്രീംകോടതിയുടെ പരി​ഗണനയിലാണ്. കോടതി വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രിംകോടതിയെ സമീപിക്കാവുന്നതാണെന്നും […]

സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശം. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം. റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണമോയെന്നും കോടതി ചോദിച്ചു. റോഡുകളില്‍ ഇനി ജീവന്‍ പൊലിയരുത്. ദീര്‍ഘ വീഷണത്തോടെ വേണം റോഡുകള്‍ നിര്‍മിക്കാന്‍. റോഡുകള്‍ പെട്ടന്ന് തകരുന്നതില്‍ കരാറുകാരെ പ്രതികളാക്കാമെന്നും കോടതി നിര്‍ദേശിച്ചു. സംഭവത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. […]

ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പാലിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീ പ്രവേശന വിധി ഉടന്‍ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ പി.ഡി.ജോസഫ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം. അടിസ്ഥാന സൗകര്യമൊരുക്കാതെ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവ് പാലിക്കാന്‍ എല്ലാ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യതയുണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജിക്കാരന്‌ വേണമെങ്കില്‍ സുപ്രീംകോടതിയെ […]

ഡബ്ല്യുസിസിയുടെ ഹര്‍ജിയില്‍ അമ്മയ്ക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്‍റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡബ്ല്യുസിസിയും പ്രസിഡന്‍റ് റിമ കല്ലിങ്കലുമാണ് ഹര്‍ജിക്കാര്‍. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാന്‍ നിയമം സൊസൈറ്റികള്‍ക്ക് ഉള്‍പ്പെടെ […]

മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു മുസ്ലീം വനിത പോലും പരാതി നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സാലറി ചലഞ്ച്; ശമ്പളം പിടിച്ച് വാങ്ങരുതെന്ന് ഹൈക്കോടതി

പ്രളയത്തില്‍ നിന്ന് കേരളത്തെ കരകയറ്റുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച സാലറി ചലഞ്ച് ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ച് വാങ്ങുന്ന തരത്തിലാകരുതെന്ന് ഹൈക്കോടതി.  സംഭാവനകള്‍ സ്വമേധയാ നല്‍കുന്നതാകണമെന്നും മറിച്ചുള്ള നടപടി ജനങ്ങളുടെ ഐക്യത്തെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം ശമ്പളം പിരിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥരിലും ദുരിത ബാധിതരുണ്ട് അവരുടെ പട്ടികയുണ്ടോ എന്നും കോടതി ചോദിച്ചു. ചലഞ്ച് ഏറ്റെടുക്കാത്തവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. സാലറി ചലഞ്ച് നിര്‍ബന്ധിതമല്ലെന്ന് ഇന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. സാലറി […]

അഭിമന്യു വധക്കേസ്; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ആദ്യ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമന്യു കൊല്ലപ്പെട്ട് 86 ദിവസമാകുമ്പോഴാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഇതുവരെ പിടിയിലായ പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കൊലപാതകം, വധശ്രമം, ഗൂഢാലോചന, മാരകായുധങ്ങളുമായി സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഉച്ചയ്ക്ക് ശേഷം ബിഷപ്പിന്‍റെ ജാമ്യാപേക്ഷ പരിഗണിച്ചേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിട്ടുണ്ട്. ആരോഗ്യം മോശമായെന്നും ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. അതേസമയം ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്ന് ഹൈക്കോടതി പറഞ്ഞു. പൊതുതാല്‍പര്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.      കസ്റ്റഡിയിലുള്ള […]

ജലന്ധര്‍ ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

കൊച്ചി: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി സെപ്റ്റംബര്‍ 25-ലേക്ക് മാറ്റി. സര്‍ക്കാരിന്‍റെ അഭിപ്രായം അറിഞ്ഞശേഷം ഹര്‍ജിയില്‍ തീരുമാനമെടുക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​ക്കെ​തി​രേ രൂ​ക്ഷ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യാണ് ബിഷപ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വ്യ​ക്തി വി​രോ​ധം​ മൂ​ല​മാ​ണു ക​ന്യാ​സ്ത്രീ ത​നി​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്നും താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ബി​ഷ​പ് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടിയിട്ടുണ്ട്.