‘അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയത്’; രഹ്ന ഫാത്തിമയോട് കോടതി

കൊച്ചി: ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി. തുലാമാസ പൂജയ്ക്ക് ശബരിമല ചവിട്ടിയ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം.

മതസ്പര്‍ധ വളര്‍ത്തുന്ന വിധം പ്രചരണം നടത്തിയെന്നാരോപിച്ച്‌ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹന ജാമ്യം തേടി കോടതിയെ സമീപിച്ചത്. അയ്യപ്പന്‍ ഹിന്ദുവല്ലെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്നും നിങ്ങള്‍ വിശ്വാസിയാണോ എന്നും കോടതി ആരാഞ്ഞു.

മതവികാരം വ്രണപ്പെടുത്തുന്ന വിധം ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യുഷന്‍ ചുണ്ടിക്കാട്ടി . ജാമ്യാപേക്ഷ വിധി പറയാനായി കോടതി മാറ്റി

prp

Related posts

Leave a Reply

*