ഒടുവില്‍ ഹൈക്കോടതിക്ക് മുന്നില്‍ മുട്ടുകുത്തി ശോഭാ സുരേന്ദ്രന്‍; 25000 രൂപ പിഴയടച്ചു

കൊച്ചി: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യ ഹര്‍ജികള്‍ നല്‍കിയതിന് ഹൈക്കോടതി ശോഭ സുരേന്ദ്രന് പിഴ ശിക്ഷ വിധിച്ചിരുന്നു. 25000 രൂപയാണ് ഹൈക്കോടതിയില്‍ ശോഭ സുരേന്ദ്രന്‍ അഭിഭാഷകന്‍ മുഖേന പിഴ ഒടുക്കിയത്. യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയേയും ഹൈക്കോടതി ജഡ്ജിയേയും പൊലീസ് അപമാനിച്ചുവെന്ന് കാട്ടിയുള്ള ശോഭ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയാണ് ഡിസംബര്‍ 4ന് ഹൈക്കോടതി തള്ളിയത്. അനാവശ്യ വാദങ്ങള്‍ ഉന്നയിക്കരുതെന്ന് നിര്‍ദ്ദേശിച്ച കോടതി […]

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോ എന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ദര്‍ശനം നടത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോയെന്ന് ഹൈക്കോടതി. സര്‍ക്കാരിന് അജണ്ടയുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ അജണ്ടയുള്ളവരെ തിരിച്ചറിയണം. വിശ്വാസികളാണോ ദര്‍ശനം നടത്തിയ യുവതികളെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്‍റെയോ പൊലീസിന്‍റെയോ പ്രകടനങ്ങള്‍ ശബരിമലയില്‍ അനുവദിക്കില്ല. സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. യുവതികള്‍ ശബരിമലയിലെത്തിയത് എന്തെങ്കിലും സ്ഥാപിച്ചെടുക്കാനാണോ?. ശബരിമല വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും കോടതി പറഞ്ഞു. മനിതി സംഘത്തിന്‍റെ വാഹനം പമ്പയിലേക്ക് കടത്തിവിട്ടതിന് വിശദീകരണം നല്‍കണം. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചതിനാണ് നടപടി.

മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്ക്; ഹര്‍ത്താല്‍ നടത്തുന്നത് ഏഴു ദിവസം മുമ്പ് പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മിന്നല്‍ ഹര്‍ത്താലുകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച ഹൈക്കോടതി ഏഴുദിവസം മുമ്പ് ഹര്‍ത്താല്‍ പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു. സമരങ്ങള്‍ മൗലികാവകാശത്തെ ബാധിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും ഉത്തരവ് ബാധകമാണ്. നാശനഷ്ടത്തിന് ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സംഘടനകളില്‍ നിന്നും നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതിന് പണം ഈടാക്കും. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ത്താലുകള്‍ നിയന്ത്രിക്കാന്‍ നിയമം വേണമെന്ന് ഹൈക്കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹര്‍ത്താല്‍ തുടര്‍ക്കഥയാകുന്നത്. ഹര്‍ത്താലിനെതിരായ ജനവികാരം കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. […]

ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ചേംബര്‍ ഓഫ് കൊമേഴ്‌സാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്ന് പരിഗണിക്കും. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ തൊണ്ണൂറ്റിയേഴ്  ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിന്‍റെ വിശദാംശങ്ങളും ഹര്‍ജിയിലുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി

കൊ​ച്ചി: വ​നി​താ മ​തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്ന് ഹൈ​ക്കോ​ട​തി. വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​രെ​യും നി​ര്‍​ബ​ന്ധി​ക്കു​ന്നി​ല്ല. എ​ല്ലാ വ​കു​പ്പു​ക​ളോ​ടും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​ഭ്യ​ര്‍​ഥി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​തി​ല്‍ നി​ര്‍​ബ​ന്ധി​ക്ക​ലി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. വ​നി​താ മ​തി​ലി​നെ​തി​രാ​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം. വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ട​തു​ണ്ടോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​വ​ര​വ​രാ​ണ്. ജീ​വ​ന​ക്കാ​ര്‍​ക്ക് വ​നി​താ മ​തി​ലി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ബ​ന്ധ​മു​ണ്ടോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. പ​ങ്കെ​ടു​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി ഉ​ണ്ടാ​കു​മോ​യെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​ര​ള​ത്തി​ന്‍റെ ന​വോ​ത്ഥാ​ന […]

ശബരിമലയിലെ നിയന്ത്രണങ്ങളിലും, പ്രതിഷേധങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി

പത്തനംതിട്ട: ശബരിമലയില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളിലും, പ്രതിഷേധങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി. ഭക്തരെ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ ശബരിമലയിലുള്ളതെന്നും പ്രസാദ വിതരണ കൗണ്ടറുകളും, അന്നദാന കൗണ്ടറുകളും നേരത്തെ അടയ്ക്കുന്നത് നിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. കൂടാതെ ശബരിമലയില്‍ യാത്രാ നിയന്ത്രണങ്ങള്‍ പാടില്ലെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. നവംബര്‍ 30 വരെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ നീട്ടുന്നത്. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നീ സ്ഥലങ്ങളില്‍ […]

ശബരിമലയില്‍ യുവതികള്‍ക്കായി രണ്ടുദിവസം മാറ്റിവയ്ക്കാം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമല: യുവതികള്‍ക്കായി ശബരിമലയില്‍ രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ പോകാന്‍ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹര്‍ജിയിലാണ് സ്റ്റേറ്റ് അറ്റോര്‍ണി ഈ നിലപാട് അറിയിച്ചത്. യുവതികള്‍ക്ക് ദര്‍ശനത്തിനായി മൂന്ന് ദിവസം മാറ്റിവയ്ക്കണമെന്ന് വാദത്തിനിടെ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് സര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചത്. എന്നാല്‍ അത് എത്ര പ്രയോഗികമാകുമെന്ന് കോടതി ആരാഞ്ഞു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികള്‍ക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാന്‍ […]

ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ പോകാം, ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ശരണമന്ത്രം വിളിക്കുന്നത് തടയരുതെന്ന് ഹൈക്കോടതി. ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ പോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ശബരിമലയില്‍ സുരക്ഷാചുമതലയുളള എസ്പി യതീഷ് ചന്ദ്രയെയും വിജയ് സാഖറേയും പേരു പരാമര്‍ശിക്കാതെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇരുവര്‍ക്കും മലയാളം അറിയില്ലേയെന്ന് കോടതി ചോദിച്ചു. ശബരിമലയിലെ സുരക്ഷാ ക്രമീകരണവുമായി […]

ശബരിമലയിലെ നിരോധനാജ്ഞ: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി:ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്‍റെ ചോദ്യം. ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് 1.30ന് വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയില്‍ എത്തുന്ന ഭക്തരെയും പ്രതിഷേധക്കാരെയും പോലീസ് എങ്ങനെ തിരിച്ചറിയും. ആര്‍ക്കൊക്കെയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ബാധകമാവുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്. അതിനിടെ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണം ചോദ്യം ചെയ്ത് പ്രത്യേക അപേക്ഷയും […]

സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന സര്‍ക്കാര്‍ ഹൈക്കോടതി വിധി മാനിക്കാത്തതെന്ത്?: ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പരസ്യ ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി. പലതവണ ഉത്തരവിട്ടിട്ടും എന്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാത്തത് എന്ന് ഹൈക്കോടതി ചോദിച്ചു. സ്വന്തം ചിത്രങ്ങള്‍ ഉള്ള ഫ്‌ലക്‌സുകള്‍ വഴിയരികില്‍ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കണം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ ആര്‍ജവം കാണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഹൈക്കോടതി വിധി മാനിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. റോഡുകളിലും മറ്റും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം […]