കൊച്ചി: വീഗാലാന്‍ഡ് അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ റൈഡില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിന് നഷ്ട പരിഹാരം നിഷേധിച്ച സംഭവത്തില്‍ അഡ്വക്കേറ്റ് സി കെ കരുണാകരനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയത്. 2002 ല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡ് അമ്യൂസ്‌മെന്‍റ് പാര്‍ക്കിലെ ബക്കറ്റ് ഷവര്‍ എന്ന പേരിലുള്ള റൈഡില്‍ നിന്ന് വീണ് പരിക്കേറ്റ […]
Tag: high court of kerala
കലാഭവന്‍ മണിയുടെ മരണം; സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതിയുടെ അനുമതി
കൊച്ചി: ചലചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കിയെയും സാബുമോനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി. എറണാകുളം സിജെഎം കോടതിയാണ് സിബിഐയുടെ ആവശ്യം അംഗീകരിച്ചത്. ജാഫര്‍ ഇടുക്കിയടക്കം കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശം ചെന്നിട്ടുണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ സിബിഐ […]
അച്ചടക്കമുള്ളതിനാല്‍ പരോള്‍ നല്‍കി; കുഞ്ഞനന്തനെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: അച്ചടക്കമുള്ള തടവുകാരനായതിനാലാണ് ടി.പി വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ . കുഞ്ഞനന്തനെതിരെ ഇതുവരെ അച്ചടക്ക നടപടി എടുക്കേണ്ടി വന്നിട്ടില്ലെന്നും രാഷ്ട്രീയപരിഗണന ഇതുവരെ കുഞ്ഞനന്തന് നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കിയതെന്തിനാണെന്ന് വിശദീകരിച്ച് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ കുഞ്ഞനന്തനെ പൂര്‍ണമായും പിന്തുണച്ചത്. കുഞ്ഞനന്തന്‍ പ്രശ്‌നക്കാരനായ തടവുകാരനല്ലെന്നും ശിക്ഷ പറഞ്ഞതിന് ശേഷം ഇത് വരെ കുഞ്ഞനന്തെനെതിരെ അച്ചടക്ക നടപടി എടുക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ജയില്‍ ചട്ടങ്ങള്‍ അനുസരിച്ചാണ് ഇതുവരെ […]
പി കെ കുഞ്ഞനന്തന്‍റെ ആവശ്യം പരിഗണിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന സിപിഐ എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന് ചികിത്സയുടെ ഭാഗമായി കുടുംബാംഗങ്ങളെ കൂടെനിര്‍ത്താന്‍ അനുമതി നല്‍കുന്നത‌് പരിഗണിക്കാമെന്ന് ഹൈക്കോടതി. ഇതില്‍ നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. ചികിത്സ വേണ്ടതിനാല്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞനന്തന്‍ നല്‍കിയ അപേക്ഷയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ സ്പെഷ്യല്‍ പബ്ലിക‌് പ്രോസിക്യൂട്ടറും കാസര്‍കോട് ഡിസിസി ഭാരവാഹിയുമായിരുന്ന കെ […]
കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമെങ്കില്‍ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന്‍റെ അഭിഭാഷകനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ചന്ദ്രശേഖരന്‍ വധക്കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. വാദത്തിനിടെ കുഞ്ഞനന്തനായി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കുഞ്ഞനന്തന് പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തെയാണ് കോടതി വിമര്‍ശിച്ചത്. […]
ചിറ്റിലപ്പിള്ളിയുടെ കമ്പനിയെക്കുറിച്ചുള്ള മതിപ്പ് നഷ്ടപ്പെട്ടു; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് റൈഡില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റ കേസ് പരിഗണിക്കവെയാണ് ചിറ്റിലപ്പള്ളിലെ കോടതി വിമര്‍ശിച്ചത്. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്നും, എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി പറഞ്ഞു. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ടേ കാര്യമുള്ളൂ. പ്രശസ്തിക്ക് വേണ്ടിയല്ല സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. ആളുകള്‍ക്ക് ചെറിയ സഹായങ്ങള്‍ നല്‍കി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും കോടതി ചിറ്റിലപ്പള്ളിയോട് ചോദിച്ചു. ജസ്റ്റിസ് […]
കുഞ്ഞനന്തന് അടിയന്ത ചികിത്സ നല്‍കണം; ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുഞ്ഞനന്തന് അടിയന്തര ചികിത്സ നല്‍കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കുഞ്ഞനന്തന് നിരന്തരം പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കുഞ്ഞനന്തന് അസുഖമുണ്ടെങ്കില്‍ പരോള്‍ നല്‍കുകയല്ല, ചികിത്സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞിരുന്നു. കുഞ്ഞനന്തന് […]
ചികിത്സ കിട്ടിയില്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കുമെന്ന് ടി.പി. വധക്കേസ് പ്രതി കുഞ്ഞനന്തന്‍
കൊച്ചി : ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ. കുഞ്ഞനന്തന്‍. ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് കോടതി. ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നും ഇതുവരെ ആറ് വര്‍ഷവും ഏഴു മാസവും തടവ് അനുഭവിച്ചു കഴിഞ്ഞെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായ കുഞ്ഞനന്തനെ 2012 ലാണ് വിചാരക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. തടവിലിരിക്കെ ശസ്ത്രക്രിയ വേണ്ടി വന്നു. നട്ടെല്ലില്‍ […]
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റയാള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കാത്തതിന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. 2002 ഡിസംബര്‍ 22 ന് വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. റോക്കറ്റില്‍ ലോകം ചുറ്റുന്ന ചിറ്റിലപിള്ളി കിടക്കയില്‍ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നുമാണ് ചിറ്റിലപ്പിള്ളി പറയുന്നത്. എന്നാല്‍ എത്ര വര്‍ഷമായി വിജേഷ് കിടപ്പിലാണെന്നും, അതെന്താണ് […]
കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റി വെച്ചു
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാലപണിമുടക്ക് മാറ്റി വെച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പണിമുടക്ക് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മൂന്ന് കാര്യങ്ങളില്‍ പ്രധാനമായും ഗതാഗതമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് കിട്ടിയെന്ന് തിരുവനന്തപുരത്ത് സംയുക്തയൂണിയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. ഗതാഗതസെക്രട്ടറി ഡ്യൂട്ടി പരിഷ്‌കരണത്തിലെ അശാസ്ത്രീയത പരിഹരിക്കാന്‍ നല്‍കിയ റിപ്പോര്‍ട്ട് ഈ മാസം 21-നകം നടപ്പിലാക്കും. 30-നകം ശമ്പളപരിഷ്‌കരണചര്‍ച്ച നടത്തുമെന്നും ഗതാഗതമന്ത്രി ഉറപ്പ് നല്‍കിയെന്നും […]









