പ്രളയക്കെടുതിയുടെ ആഘാതത്തിനിടെ ചിരി പടര്‍ത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഉറക്കം. ഒരു രാത്രി ദുരിതാശ്വാസ ക്യമ്പില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും കിടക്കുന്ന ചിത്രം പങ്കുവയ്‌ക്കുകയും ചെയ്‌തതാണ് ട്രോളര്‍മാര്‍ വിഷയം ഏറ്റെടുത്തത്. ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചുവെന്നായിരുന്നു കണ്ണന്താനത്തിന്‍റെ പോസ്റ്റ്. എന്നാല്‍ ഉറങ്ങുന്ന ചിത്രം അദ്ദേഹം പോസ്‌റ്റ് ചെയ്‌തതാണ് ട്രോളര്‍മാര്‍ക്ക് നേട്ടമായത്. കണ്ണന്താനത്തിന്‍റെ പോസ്റ്റിന് താഴെ പരിഹാസ കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ […]
Tag: facebook post
അതിജീവിക്കാനൊരുങ്ങുന്ന കേരളത്തിന് പിന്തുണയുമായി നന്ദുവിന്‍റെ വാക്കുകള്‍
ക്യാന്‍സര്‍ എന്ന രോഗം തളര്‍ത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെടാതെ ജീവിതം തിരികെപ്പിടിച്ച നന്ദുവിനെ കേരളം പലകുറി അഭിനന്ദിച്ചതാണ്. പ്രളയത്തെ അതിജീവിക്കാനൊരുങ്ങുന്ന കേരളത്തിന് പിന്തുണയാകുകയാണ് നന്ദുവിന്‍റെ വാക്കുകള്‍ എന്‍റെ പ്രിയപ്പെട്ട ഇടത് കാല്‍ നഷ്ടപ്പെട്ടിട്ടും ഇതുവരെ ഒരു നിമിഷം പോലും എനിക്ക് അതോര്‍ത്ത് സങ്കടമോ വിഷമമോ തോന്നിയിട്ടില്ല. പക്ഷേ കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഞാന്‍ നിസ്സഹായത എന്തെന്ന് മനസ്സിലാക്കി. ഓരോ നേരവും മഴ ആര്‍ത്ത് പെയ്യുമ്പോള്‍ എന്‍റെ മനസ്സില്‍ നിസ്സഹായത ആര്‍ത്ത് പെയ്തു. നന്ദു ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ […]
കേരളത്തിലെ പിള്ളേര്‍ക്ക് പൊങ്കാല ഇടാന്‍ മാത്രമല്ല; ചത്ത് പണിയെടുക്കാനും അറിയാം: ജയസൂര്യ- VIDEO
പ്രളയക്കെടുതിയില്‍ നട്ടം തിരിഞ്ഞ കേരളത്തെ ഒറ്റക്കെട്ടായി നിന്നാണ് എല്ലാ മലയാളികളും നേരിട്ടത്. രാഷ്ട്രീയക്കാര്‍, സിനിമാ താരങ്ങള്‍ മുതല്‍ സാധാരണ മനുഷ്യര്‍ വരെ. കേരളത്തിലെ യുവത്വം ആണ് ഇതിനു മുന്നിട്ട് ഇറങ്ങിയത്. ക്യാമ്പുകളില്‍ വോളന്റീയര്‍മാരായും സാധനങ്ങള്‍ എത്തിച്ചു കൊടുക്കാനും ഒറ്റക്കെട്ടായി അവര്‍ നിന്നു. കേരളത്തിലെ യുവാക്കളെ പ്രശംസിച്ച് നടന്‍ ജയസൂര്യ രംഗത്തെത്തിയിരിക്കുകയാണ്. ‘കേരളത്തിലെ പിള്ളേര്‍ക്ക് ഫെയ്‌സ്ബുക്കില്‍ പൊങ്കാല ഇടാന്‍ മാത്രം അല്ല, ചത്ത് പണിയെടുക്കാനും അറിയാം.’ എന്ന് ജയസൂര്യ പറഞ്ഞു. സഹായങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദി. ആലപ്പുഴ, ചെങ്ങന്നൂര്‍ […]
പിണറായി വിജയന്‍ കാണിച്ച നല്ല മനസ്സിന് നന്ദി: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: ഈ മഹാദുരന്തത്തിനിടയിലും വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം നടത്താന്‍ വികലമായ മനസ്സുള്ളവര്‍ക്കേ സാധിക്കുകയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. . കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നല്‍കിയുള്ളൂ എന്ന തരത്തില്‍ ഒരുവിഭാഗം ആളുകള്‍ നീചമായ പ്രചാരണം അഴിച്ചുവിടുന്നതുകൊണ്ട് മാത്രമാണ് ഇതെഴുതേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മഹാദുരന്തത്തിനിടയിലും വിലകുറഞ്ഞ രാഷ്ട്രീയപ്രചാരണം നടത്താന്‍ വികലമായ മനസ്സുള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. കേരളത്തിന് വെറും അഞ്ഞൂറുകോടി മാത്രമേ കേന്ദ്രം നല്‍കിയുള്ളൂ എന്ന തരത്തില്‍ ഒരുവിഭാഗം ആളുകള്‍ നീചമായ പ്രചാരണം അഴിച്ചുവിടുന്നതുകൊണ്ട് മാത്രമാണ് ഇതെഴുതേണ്ടി വന്നത്. […]
ഒരു കൊട്ടക്കണക്കു പറഞ്ഞാൽ പണം കിട്ടുന്ന പതിവ് നാട്ടുനടപ്പുള്ളതാണോ? തോമസ് ഐസക്കിനെതിരെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: വൈദ്യുതി വകുപ്പിന്‍റെ കൃത്യവിലോപമാണ് കേരളത്തിലെ മഴക്കെടുതി ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തോട് കേന്ദ്രം ഒരു വിവേചനവും കാണിക്കില്ലെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. മഴക്കെടുതിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ധനമന്ത്രി തോമസ് ഐസക്കിനെതിരെ സുരേന്ദ്രൻ രംഗത്തെത്തുകയായിരുന്നു. കേന്ദ്രം അനുവദിച്ച 180 കോടി അടിയന്തര സഹായമാണെന്ന കാര്യം താങ്കള്‍ക്ക് അറിയാത്തതാണോ എന്നും സുരേന്ദ്രൻ ചോദിച്ചു.തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സുരേന്ദ്രൻ രംഗത്തെത്തിയത്. സുരേന്ദ്രന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം പ്രിയ തോമസ് ഐസക്ക് […]
സ്റ്റഡി ടേബിള്‍ വാങ്ങാനുള്ള കാശാണ്, പക്ഷേ, ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയാല്‍ മതി; വൈറലായൊരു പോസ്റ്റ്
സംസ്ഥാനം ദുരിതക്കയത്തിലാണ്. മഴക്കെടുതി നിരവധി ജീവിതങ്ങളെ താറുമാറാക്കി. വീടുവിട്ടിറങ്ങിയവരില്‍ ഭൂരിഭാഗം പേരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ. നെഞ്ചില്‍ തീക്കനലുമായി ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ആശ്വാസത്തിന്‍റെ പുതുവെളിച്ചം പകരുകയാണ്. തങ്ങളാല്‍ ആവുംവിധം ഓരോരുത്തരും ധനസഹായം നല്‍കുന്നു. പലതുള്ളി പെരുവെള്ളം പോലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ ഒഴുകുന്നു. അതിനിടയിലാണ് ആച്ചുവിന്റെ കുഞ്ഞുകുടുക്ക സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്. സ്റ്റഡി ടേബിള്‍ വാങ്ങാനുള്ള നാണയതുട്ടുകളുടെ ശേഖരമാണ് പൊട്ടിച്ച കുടുക്കയില്‍. “എന്നാല്‍, ഈ നാലക്ക സംഖ്യ ദുരിതാശ്വാസ ഫണ്ടിലേക്ക് […]
സി.പി.എം പ്രവര്‍ത്തകന്‍റെ കൊലപാതകം ഭീകരപ്രവര്‍ത്തനമായി കാണണമെന്ന് ബല്‍റാം
തിരുവനന്തപുരം: കാസര്‍കോട് സി.പി.എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധിഖിന്‍റെ കൊലപാതകം ഭീകരപ്രവര്‍ത്തനമായി കാണണമെന്ന് എം.എല്‍.എ വി.ടി ബല്‍റാം. ആര്‍.എസ്.എസിന്‍റെ കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്ത് നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം കാസര്‍ക്കോട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പേര് അബൂബക്കര്‍ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്‍റെ ഏതാണ്ട് അതേ പ്രായം. വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ […]
‘എന്താണ് ഈ ‘ഫേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍’?; അഞ്ജലി അമീറിനെ വിമര്‍ശിച്ച് സൂര്യ ഇഷാന്‍
ട്രാന്‍സ്‌ജെന്‍ഡറും നടിയുമായ അഞ്ജലി അമീറിനെതിരേ വിമര്‍ശനവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സൂര്യ ഇഷാന്‍. ബിഗ് ബോസില്‍ അഞ്ജലി നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരിലാണ് സൂര്യയുടെ പ്രതികരണം. ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്‌സ് വര്‍ക്കിനെ പിന്തുണയ്ക്കാനാകില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ഇഷാന്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ഇതേ വിഷയത്തില്‍ അഞ്ജലിയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ശ്യാമ.എസ്.പ്രഭ രംഗത്ത് വന്നിരുന്നു. സൂര്യയുടെ കുറിപ്പ് ഇങ്ങനെ: കഴിഞ്ഞ […]
ഹനാനെത്തി… , മുഖ്യമന്ത്രിയെക്കാണാന്‍
അതിജീവനത്തിന് വേണ്ടി തൊഴില്‍ ചെയ്ത് ജീവിക്കുന്ന ഹനാനെ മലയാളികള്‍ക്കെല്ലാം ഇപ്പോള്‍ പരിചിതമാണ്. ഹനാന്‍റെ വാര്‍ത്ത കള്ളമാണെന്ന് കരുതിയവര്‍ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ, തനിക്കെല്ലാ പിന്തുണയും നല്‍കി കൂടെ നിന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദി പറയാന്‍ നേരിട്ടെത്തിയിരിക്കുകയാണ് ഹനാന്‍. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഹനാനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഹനാന്‍ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്. ആ കുട്ടിയുടെ […]
ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ട യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ഔറംഗാബാദ്:ഫേസ്ബുക്കില്‍ വിടപറയല്‍ കുറിപ്പെഴുതിയിട്ട് യുവാവ് ആത്മഹത്യ ചെയ്തു. മറാത്ത പ്രക്ഷോഭത്തില്‍ പങ്കാളിയായി സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെട്ട പ്രമോദ് ജയ്‌സിന്‍ഹ് ഹോര്‍ ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇന്നൊരു മറാത്ത വിട പറയുകയാണ്. മറാത്ത സംവരണത്തിനായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു പ്രമോദിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്. സ്റ്റാറ്റസില്‍ നിന്നും അപകടം മണത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പിക്കാനായി മറുപടികള്‍ നല്‍കിയിരുന്നു. രണ്ട് കുട്ടികളുടെ പിതാവാണ് പ്രമോദ്. മഹാരാഷ്ട്ര പി എസ് സി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. മറാത്തകള്‍ക്ക് സര്‍ക്കാര്‍ സംവരണം […]










