തിരുവനന്തപുരം: പ്രളയത്തിന്‍റെ അവസാനം എലിപ്പനിയില്‍ കലാശിക്കുമ്പോള്‍ കേരളം ഭയത്തിന്‍റെ വക്കില്‍ നിക്കുകയാണ്. നാലുപാടും പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണം നടത്തുന്ന തിരക്കിലുമാണ്. അതേസമയം സോഷ്യല്‍മീഡിയ കാലത്ത് എന്തു വിവരവും എളുപ്പത്തില്‍ ആളുകളിലെത്തിക്കാവുന്ന വിദ്യ ട്രോളുകളാണെന്നിരിക്കെ അത് തന്നെ ആയുധമാക്കിയിരിക്കുകയാണ് ഒരു ഡോക്ടര്‍. ഇന്‍ഫോ ക്ലിനികിലെ ഡോക്ടറായ നെല്‍സണ്‍ ജോസഫാണ് ട്രോളുകളിലൂടെ എലിപ്പനി ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുന്നത്. എലിപ്പനിയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ വളരെ ലളിതമായാണ് ട്രോളുകളിലൂടെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്ത ട്രോളുകള്‍ക്ക് വന്‍ […]
Tag: facebook post
സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? ഈ രാജ്യത്ത് ഐപിഎസ് ഓഫീസര്‍ക്ക് സുരക്ഷയില്ലേ? പരസ്പരം സീരിയല്‍ ചര്‍ച്ചവിഷയമാകുന്നു
വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റിലെ പരസ്പരം സീരിയല്‍ അവസാനിച്ചത്. ഗംഭീര ക്ലൈമാക്‌സായിരുന്നു ഒരുക്കിയത്. പ്രധാന കഥാപാത്രമായ ദീപ്തി ഐപിഎസും സൂരജും ലിക്വിഡ് ബോംബ് പൊട്ടി മരിക്കുന്നതോടെ സീരിയല്‍ അവസാനിക്കുന്നു. ഒരു നാടിനെ മുഴുവന്‍ രക്ഷിച്ചായിരുന്നു ദീപ്തി ഐപിഎസിന്‍റെ മടക്കം.ട്രോളര്‍മാരുടെ പൊങ്കാലയായിരുന്നു പിന്നീട്. എങ്ങനെ പൊങ്കാലയിടാതിരിക്കും. ഇത്രയ്ക്ക് വേണമായിരുന്നോ എന്നാണ് ചോദ്യം? ഇത്രയ്ക്ക് അധപതിച്ചുപോയോ സീരിയല്‍ അണിയറ പ്രവര്‍ത്തകര്‍ ? ഇത്തരം ചോദ്യങ്ങളും പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ ഒരു തെലുങ്കുകാരന്‍റെ ചോദ്യം ശ്രദ്ധേയമാകുകയാണ്. ഹൈദരാബാദില്‍ നിന്നുള്ള ആഷിഷ് […]
‘ഹിന്ദു പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഒപ്പം പീഡിപ്പിക്കപ്പെട്ട മൃഗമാണ് പശു’; വ്യത്യസ്തമായ ഒരു വാദം
അടുത്തിടെയായി രാഷ്ട്രീയ രംഗത്തും സാസ്‌കാരിക മേഖലയിലും ചൂടേറിയ ചര്‍ച്ചാ വിഷയമാണ് ബീഫ്. ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി വാദഗതികളാണ് മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുള്ളത്. ബീഫ് വര്‍ജിക്കുന്നതിനെ പിന്തുണച്ച് പുതിയൊരു വാദം മുന്നോട്ടുവയ്ക്കുകയാണ്, ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ യുവരാജ് ഗോകുല്‍. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ കഥ പറഞ്ഞ സ്വാതന്ത്ര്യം അര്‍ധ രാത്രിയില്‍ എന്ന പുസ്തകത്തിലെ വിവരണമാണ് തന്നെ ബീഫ് വര്‍ജനത്തില്‍ എത്തിച്ചതെന്നു പറയുന്നു, ഗോകുല്‍ ഈ കുറിപ്പില്‍. ബീഫ് കഴിക്കാത്ത ഒരുപാട് പേരെ എനിക്കറിയാം. പലര്‍ക്കും പലതാണ് കാരണങ്ങള്‍. ചിലര്‍ക്ക് […]
ഹനാന്‍ മോദിയെ അപമാനിച്ചോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനു പിന്നിലെന്ത്..?
തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി ഹനാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചു എന്ന രീതിയില്‍ പ്രചരണം നടക്കുകയാണ്. നരേന്ദ്ര മോദിക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഹനാന്‍ ഹനാനി എന്ന പേജിലുടെ പ്രചരിച്ചിരുന്നു. ഈ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി സെെബര്‍ ആക്രമണം ശക്തമായതോടെ വിശദീകരണവുമായി ഹനാന്‍ തന്നെ രംഗത്തെത്തി. ”എനിക്ക് ഇങ്ങനെയാെരു ഫേസ്ബുക്ക് പേജില്ല. തന്‍റെ പേരില്‍ കുറേ വ്യാജ ഫേസ്ബുക്ക് പേജുകള്‍ സജീവമാണ്. എന്നാല്‍ ഞാന്‍ ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്‍റെ ചിത്രമാണ് മുഖചിത്രമായി […]
നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയില്‍..? വൈറലായി ചിത്രങ്ങള്‍
ചെന്നൈ: നടി ചന്ദ്രാ ലക്ഷ്മണ്‍ ശബരിമലയിലോ? കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച ചര്‍ച്ച കൊഴുക്കുകയാണ്. തന്‍റെ ഫേസ്ബുക്കില്‍ ചന്ദ്ര ലക്ഷ്മണ്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നതിന് കാരണമായത്. ചന്ദ്ര പതിനെട്ടാം പടിക്ക് താഴെ നില്‍ക്കുന്ന ചിത്രം ശബരിമലയാണെന്ന തരത്തിലാണ് പ്രചരിക്കുന്നത്. എന്നാല്‍ ചെന്നൈയിലെ ഒരു ക്ഷേത്രമാണ് ശബരിമല എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റില്‍ നടി ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ചിത്രം മാത്രം പ്രചരിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. ഒരുകാലത്ത് മിനി സ്‌ക്രീന്‍ […]
‘പുന്നാരമോനെ.. എമ്പോക്കി’..! അശോകന്‍ ചെരുവിലിനെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശമ്പളം ദുരിതാസ്വാസ ക്യാമ്ബിലേക്ക് നല്‍കാന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ആഹ്വാനത്തോട് പോസ്റ്റിലൂടെയാണ് വിടി ബല്‍റാം പ്രതികരിച്ചത്. അതേസമയം, ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചെരുവില്‍ പ്രതികരിച്ച രീതിയാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ബല്‍റാമിന്‍റെ പോസ്റ്റിന് താഴെ അദ്ദേഹത്തെ എമ്പോക്കിയെന്ന് വിളിച്ച് ഒരു അധ്യാപകന്‍ പോസ്റ്റിട്ടത് അശോകന്‍ ചെരുവില്‍ ലൈക്ക് അടിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ബല്‍റാമിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്രയും […]
സെറ്റും മുണ്ടില്‍സുന്ദരിയായി പ്രിയ വാര്യര്‍; ഓണച്ചിത്രങ്ങള്‍ വൈറല്‍
സെറ്റും മുണ്ടുമുടുത്ത തന്‍റെ ഏറ്റവും പുതിയ ഓണച്ചിത്രങ്ങള്‍ പങ്ക് വച്ച് നടി പ്രിയ വാര്യര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്ക് വച്ചത്. സാധാരണ മോഡേണ്‍ വേഷങ്ങളില്‍ എത്താറുള്ള പ്രിയ നാടന്‍ വേഷത്തില്‍ എത്തിയതോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറി. ‘സം തിങ്ങ്സ് നെവര്‍ ചേഞ്ച്’ എന്ന ക്യാപ്ഷനോടെ ആണ് ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്.ചെറിയ കരയുള്ള സെറ്റിന് ചുവപ്പുനിറത്തിലുള്ള സ്ലീവ‌്‌ലെസ് ബ്ലൗസാണ് പ്രിയ ധരിച്ചിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവിലെ ഒരു […]
ഇത്തരത്തിലുള്ള വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും ആളുകള്‍ മാറ്റണം: രസ്‌ന
ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ലൈവില്‍ വന്ന നടി രസ്‌നയ്ക്ക് പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിട്ടിരുന്നു. വൃത്തികെട്ട രീതിയിലുള്ള കമന്‍റുകളാണ് വന്നത്. ഇതിന് രസ്‌ന തക്കതായ മറുപടി തന്നെ നല്‍കി. സ്ത്രീകള്‍ വസ്ത്രത്തിനും മറ്റു അവശ്യസാധനങ്ങള്‍ക്കും വേണ്ടി ബുദ്ധിമുട്ടുമ്പോള്‍ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാമ്പിലേക്ക് ഉപയോഗിക്കണമെന്നാണ് രസ്ന വീഡിയോയിലൂടെ പറഞ്ഞത്. പുതിയ വസ്ത്രങ്ങള്‍ മാത്രം ക്യാമ്പിലേക്ക് ശേഖരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ തോന്നിയ കാര്യമാണ് വീഡിയോയിലൂടെ പങ്കുവച്ചതെന്ന് രസ്ന പറയുന്നു. അതിനിടെയാണ് ഒരാള്‍ ‘ഒന്നുപോടി’ എന്ന കമന്‍റ് ലൈവില്‍ […]
ലാലേട്ടാ, മമ്മൂക്കാ… സമയം കിട്ടുമ്പോള്‍ പ്രളയബാധിതരുടെ വീട്ടിലൊന്നു വരണം; വൈറലായൊരു പോസ്റ്റ്
പ്രളയദുരന്തത്തിന്‍റെ പശ്‌ചാത്തലത്തില്‍ മലയാളത്തിന്‍റെ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരു തുറന്ന കത്തെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായ ഡോ.സുള്‍ഫി നൂഹ്. പ്രളയദുരന്തത്തില്‍ സര്‍വ്വവും നഷ്‌ടപ്പെട്ട് മാനസികമായി തളര്‍ന്നവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ ഐ.എം.എ ആവിഷ്‌കരിക്കുന്ന പദ്ധതികളോട് ഇരുതാരങ്ങളും സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയാണ് കത്തിലുള്ളത്. തന്‍റെ ഫേസ്ബുക്കിലൂടെയാണ് നൂഹ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ‘ലാലേട്ടനും മമ്മൂക്കയ്ക്കും ഒരു തുറന്ന കത്ത് പ്രിയ ലാലേട്ടാ ,മമ്മുക്ക, സുഖമാണെന്നു കരുതുന്നു . കേരളം എന്നും നെഞ്ചോടു ചേര്‍ത്തു പിടിക്കുന്ന […]
ആ ‘താങ്ക്സ്’ അച്ഛന്‍റെ മുണ്ടു കീറി; തരംഗമായ ചിത്രത്തെ കുറിച്ച്
കൊച്ചി : പ്രളയ ജലത്തില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കൊച്ചിയിലെ ടെറസിലെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. എന്നാല്‍ ആ ‘താങ്ക്സ്’ അച്ഛന്‍റെ മുണ്ടു കീറിയാണെന്ന്, നന്ദി പ്രകാശിപ്പിച്ച് എഴുതിയ നോര്‍ത്ത് പറവൂര്‍ കിഴക്കേ കടുങ്ങല്ലൂര്‍ മുല്ലേപ്പിള്ളി വീട്ടില്‍ ധനപാലന്‍ പറയുന്നു. വെള്ളത്തിലൂടെ നീന്തി വന്ന അച്ഛന്‍ അഴിച്ചിട്ട ഡബിള്‍ മുണ്ടു കീറിയാണ് ആ അക്ഷരങ്ങള്‍ എഴുതിയത്. വെള്ളപ്പൊക്കത്തില്‍ നിന്ന് തന്നെയും കുടുംബത്തെയും ഹെലികോപ്റ്ററില്‍ അല്ല രക്ഷിച്ചത്. എന്നാല്‍ സമീപത്തെ വീടുകളിലെ പ്രായമായവരെ […]










