ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ഞങ്ങളുടെ കന്യാസ്ത്രീകളെ രക്ഷിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്രയും വേഗം ഇടപെടണമെന്നും ആവശ്യം ഉയരുന്നു. വത്തിക്കാന്‍ ന്യൂസിന്‍റെ ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ ആവശ്യം അറിയിച്ചത്. കമന്‍റിട്ടു കൊണ്ടാണ് ആവശ്യം ഉന്നയിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും ആഗോള കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന പേജാണ് വത്തിക്കാന്‍ ന്യൂസ്. ഇതില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ക്ക് കമന്‍റായാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന […]
Tag: facebook post
കക്കൂസുകള്‍ കെട്ടാനല്ല.. ജനത്തെ ഊറ്റിയെടുക്കുന്ന കാശ് പോകുന്നത് ഈ വഴിക്ക്; തോമസ് ഐസക്ക്
തിരുവനന്തപുരം: കക്കൂസുകള്‍ കെട്ടാനല്ല. ജനത്തെ ഊറ്റിയെടുക്കുന്ന കാശ് പോകുന്നത് ഈ വഴിക്ക്, വര്‍ധിക്കുന്ന ഇന്ധന വിലയ്‌ക്കെതിരെ പ്രതികരണവുമായി ധനമന്ത്രി മന്ത്രി തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എണ്ണവിലവര്‍ധനയുടെ മറവില്‍ ജനങ്ങളില്‍ നിന്ന് ഊറ്റിപ്പിഴിയുന്ന പണം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കല്ല ഉപയോഗിക്കുന്നതെന്നും കോടീശ്വരന്‍മാര്‍ ബാങ്കുകളില്‍ നിന്ന് തട്ടിച്ചുകൊണ്ടുപോയ ശതകോടികളുടെ നഷ്ടം നികത്താനാണെന്നും അദ്ദേഹം പറയുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഐസക്ക് കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം; ലിറ്ററിന് രണ്ടു രൂപ കുറച്ചാല്‍ കേന്ദ്രസര്‍ക്കാരിന് വരുമാനം 30,000 കോടി […]
ചാര്‍മിയുമായി സച്ചിന്‍ റൊമാന്‍സിലേര്‍പ്പെട്ടെന്ന് ശ്രീറെഡ്ഡി; പൊങ്കാലയിട്ട് മലയാളികള്‍
സച്ചിനെതിരെ ആരോപണമുന്നയിച്ച ശ്രീറെഡ്ഡിക്കുനേരെ ഫെയ്‌സ്ബുക്ക് പേജില്‍ കടുത്ത ആക്രമണം. തെലുഗു സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടി ക്രിക്കറ്റ് ഇതിഹാസത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് ആരാധകര്‍ക്ക് ഇഷ്ടമായില്ല, പ്രത്യേകിച്ച് മലയാളികള്‍ക്ക്. അതുകൊണ്ടു തന്നെ നടിയെ ചീത്തവിളിക്കുന്ന കമന്‍റുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ബന്ധപ്പെടുത്തി ശ്രീറെഡ്ഡി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ‘സച്ചിന്‍ തെണ്ടുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ‘ചാര്‍മിങ് ‘ (സുന്ദരിയായ ) ആയ പെണ്‍കുട്ടിയുമായി റൊമാന്‍സില്‍ ഏര്‍പ്പെട്ടു. സമൂഹത്തില്‍ ഉന്നത […]
ടൊവിനോയുമായി ഗ്യാപിട്ട് നിന്നാല്‍ മതിയെന്ന് ആരാധകന്‍റെ ഉപദേശം, ഇത്ര ഗ്യാപ് മതിയോയെന്ന് അനുസിത്താര
ടൊവിനോ തോമസിന്‍റെ ചിത്രങ്ങളെല്ലാം ഒരുതരത്തില്‍ വിവാദങ്ങളില്‍ ഇടംപിടിച്ചതാണ്. മായാനദിയിലെ ലിപ്ടുലിപ്പും അഭിയുടെ കഥ അനുവിന്‍റെയും എന്ന ചിത്രത്തിലെ പ്രണയരംഗങ്ങളും, തീവണ്ടിയിലെ പുകവലിയുമൊക്കെ വിവാദങ്ങളില്‍ നിറഞ്ഞുനിന്നു. ടൊവിനോ ഒരു ചുംബന വീരനാണെന്നുവരെ പരിഹാസമുണ്ടായി. ഇപ്പോഴിതാ ടൊവിനോയ്‌ക്കൊപ്പം അഭിനയിക്കുന്ന അനു സിത്താരയ്ക്ക് ആരാധകന്‍റെ ഉപദേശവുമെത്തി. കുപ്രസിദ്ധ പയ്യനിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതിലും പ്രണയരംഗങ്ങളുണ്ടെന്ന് ഉറപ്പായി. ഇതോടെയാണ് അനുസിത്താരയ്ക്ക് ഉപദേശമെത്തിയത്. ചേച്ചി ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി, എന്നാണ് […]
‘എനക്ക് കല്യാണം കില്യാണം എതെപ്പറ്റിയും നീ പേസക്കൂടാത്’; സമൂഹമാധ്യമങ്ങളില്‍ തരംഗമായി വീഡിയോ
എന്നും മാറ്റത്തിന് വിധേയമാകുന്ന ഒരു മാധ്യമമാണ് സിനിമ. എന്നാല്‍ ഈ മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ട ഒരു ബ്ലാക്ക് ആന്‍റ് വെറ്റ് സിനിമയുടെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 1954 ല്‍ പുറത്തിറങ്ങിയ രത്ത കണ്ണീര്‍ എന്ന സിനിമയിലേതാണ് യുവാക്കള്‍ ഏറ്റെടുത്തിരിക്കുന്ന ഈ വീഡിയോ ക്ലിപ്പ്. അക്കാലത്തെ സൂപ്പര്‍താരമായിരുന്ന എംആര്‍ രാധ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കൃഷ്ണന്‍-പഞ്ചു കൂട്ടുക്കെട്ടില്‍ ഒരുങ്ങിയതാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ് വിദേശത്ത് നിന്നും നാട്ടിലെത്തിയ പരിഷ്‌കാരിയായി ഒരു മകനും പ്രായമായ അമ്മയുമാണ് […]
കേരളത്തിന്‍റെ കണ്ണീരൊപ്പാന്‍ രാജുവിന്‍റെ ഒരു കൈ സഹായം
കേരളത്തിന് കരുത്ത് പകരുകയാണ്. ജലംകൊണ്ട് മുറിവേറ്റ നാടിനെ ആശ്വസിപ്പിക്കുകയാണ്. ചെറിയവനെന്നോ വലിയവനെന്നോ വ്യത്യാസമില്ലാതെ തങ്ങളുടെ കയ്യിലുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതില്‍ ആര്‍ക്കും വൈമുഖ്യമില്ല. അത്തരത്തിലൊരു മനുഷ്യന്‍റെ അയ്യായിരം രൂപയെ കുറിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുകയാണ്. “കാലുകൾ തളർന്നു പോയെങ്കിലും രാജുവിന്‍റെ തളരാത്ത മനസ് നവകേരള സൃഷ്ടിക്ക് ആവേശം പകരുന്നതാണ്. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം തട്ടുകട നടത്തുന്ന രാജു തന്‍റെ തുച്ഛവരുമാനത്തിൽ നിന്നും സ്വരൂപിച്ച അയ്യായിരം രൂപയാണ് ഇന്ന് […]
തീവണ്ടിയിലെ ഗാനം ഭാവാർദ്രമായി ആലപിക്കുന്ന തമിഴ് പെൺകൊടിയെ തേടി സോഷ്യൽ മീഡിയ
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന തീവണ്ടിയിലെ ‘ജീവാംശമായി താനേ നീയെന്നിൽ’ എന്ന് തുടങ്ങുന്ന ഗാനം ഒരു സംഗീതോപകരണത്തിന്‍റെയും സഹായമില്ലാതെ ഭാവാർദ്രമായി ആലപിക്കുന്ന ഒരു പെൺകുട്ടിയെ തേടിനടക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. ട്രെൻഡിങ് കേരള എന്ന ഫെയ്സ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് പതിനാലായിരത്തിൽ അധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. വെറും 30 സെക്കൻഡുകൾ മാത്രമുള്ള ഈ വിഡിയോയിൽ പാടുന്നത് ഒരു തമിഴ് പെൺകുട്ടിയാണെന്നാണ് സൂചന. എന്തായാലും അസാധ്യമായി പാടുന്ന ഈ ഗായികയെ കണ്ടെത്താനുള്ള […]
‘കാപട്യമേ നിന്‍റെ പേരോ ബൃന്ദാ കാരാട്ട്’; കെ സുരേന്ദ്രന്‍
എംഎല്‍എ പികെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ ബൃന്ദ കാരാട്ടിനെതിരെ രൂക്ഷ വിമര്‍ശം ഇന്നയിച്ച് കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രന്‍. കാപട്യമേ നിന്‍റെ പേരോ ബൃന്ദാ കാരാട്ട് എന്നാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന താങ്കള്‍ ഇതായിരുന്നോ ചെയ്യേണ്ടിയിരുന്നത്. എന്തുകൊണ്ടാണ് ആ പരാതിയില്‍ ഇത്രയും ദിവസം അടയിരുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ”കാപട്യമേ നിന്‍റെ പേരോ ബൃന്ദാ കാരാട്ട്. ആഗസ്റ്റ് 14 നു കിട്ടിയ പരാതി എന്തു ചെയ്തു എന്നാണ് താങ്കളിപ്പോള്‍ പറയുന്നത്? രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് എല്ലാമറിയുന്ന […]
പിറന്നാള്‍ ദിനത്തില്‍ ആരാധകരെ തോല്‍പ്പിച്ച് മമ്മൂക്കയുടെ സ്നേഹ
മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 7 ന് മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. സിനിമകളുടെ റിലീസുകള്‍ക്ക് വേണ്ടി ആഘോഷം നടത്തുന്നതിനെക്കാള്‍ മമ്മൂട്ടിയുടെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനായിരുന്നു ആരാധകരുടെ പദ്ധതികള്‍. പിറന്നാള്‍ ദിവസം ആരാധകര്‍ക്ക് മമ്മൂട്ടിയൊരു സര്‍പ്രൈസ് നല്‍കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെ പാതിരാത്രി ആശംസകളുമായെത്തിയ ഫാന്‍സിനെ നിരാശപ്പെടുത്താതെ മമ്മൂക്കയുടെ സ്‌നേഹം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. Fan craze 🙏🙌 #megastar fans wishing […]
പ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തി: കണ്ണന്താനം
ന്യൂഡല്‍ഹി: മഹാപ്രളയത്തില്‍ കേരളം മുങ്ങാനുള്ള കാരണം പിണറായി സര്ക്കാരിന്റെ പണത്തോടുള്ള ആര്‍ത്തിയാണെന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആപത്ത് ഘട്ടങ്ങളില്‍ പോലും ഡാമുകളില്‍ വെള്ളം നിറച്ചു കോടികളുണ്ടാക്കാന്‍ വൈദ്യുതി ബോര്‍ഡ് ശ്രമിച്ചതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴി വച്ചതെന്നും കണ്ണന്താനം പറയുന്നു. നാശ നഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതനുസരിച്ച് കേന്ദ്രം കൂടുതല്‍ തുക നല്‍കുമെന്നും കണ്ണന്താനം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം നാശ നഷ്ടങ്ങളുടെ കണക്ക് നല്‍കുന്നതനുസരിച്ച് കേന്ദ്രം കൂടുതല്‍ […]










