തിരുവനന്തപുരം: മലയാളികള്‍ ഇന്നലെ ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതും രണ്ട് വയസുകാരിയായ മകള്‍ തേജസ്വനി മരിച്ചതും. 16 വര്‍ഷം കാത്തിരുന്ന് കിട്ടിയ കണ്‍മണിയെ മരണം തട്ടിയെടുത്തതു പോലും അറിയാതെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും. ഇവര്‍ ജീവിതത്തിലേക്ക് മടങ്ങിവരണമെന്നും കുഞ്ഞിന്‍റെ വിയോഗം അറിഞ്ഞാല്‍ അത് താങ്ങാനുള്ള കരുത്ത് അവര്‍ക്ക് നല്‍കണമെന്നുമാണ് കേരളക്കരയാകെ പ്രാര്‍ത്ഥിക്കുന്നത്. കേരളത്തില്‍ പ്രളയം നേരിട്ട സമയത്ത് ബാലഭാസ്‌കറുമായി സംസാരിച്ചത് ഓര്‍ക്കുകയാണ് സുഹൃത്തായ ആര്‍.ജെ.ഫിറോസ്. […]
Tag: facebook post
നിബന്ധനങ്ങളുമായി വൈറലായൊരു ക്ഷണക്കത്ത്
കല്യാണ ക്ഷണക്കത്തുകളില്‍ വ്യത്യസ്തത സൃഷ്ടടിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചെടുക്കുക എന്നത് ഇപ്പോള്‍ ഒരു സ്ഥിരം ശൈലിയാണ്. അതിനായി ഓരോരുത്തരും കാണിച്ചു കൂട്ടുന്ന പല സാഹസികതകളും അടുത്തിടെയായി വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുണ്ട്. അങ്ങേയറ്റം ആര്‍ഭാടം കാണിക്കാന്‍ സ്വര്‍ണവും വജ്രവുംകൊണ്ട് വരെ കാര്‍ഡുകള്‍ അലംകരിക്കാറുണ്ട് പലരും. എന്നാല്‍ ഇപ്പോള്‍ ആ കാര്‍ഡുകളെ എല്ലാം പിന്നിലാക്കി ഏറ്റവും വൈറലായിക്കൊണ്ടിരിക്കുന്ന മറ്റൊരു വിവാഹ ക്ഷണക്കത്തുണ്ട്. അത് പക്ഷേ ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ചത് പുറമെയുള്ള മിനുക്ക് പണികള്‍കൊണ്ടോ ആര്‍ഭാടം കൊണ്ടോ അല്ല. കത്തിനകത്തെ വാക്കുകള്‍ കൊണ്ടുമാത്രമാണ്. […]
സ്ഫടികം 2 വില്‍ സില്‍ക്ക് സ്മിതയുടെ മകളായി സണ്ണി ലിയോണ്‍ എത്തുന്നു
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സ്ഫടികം 2 അനൗണ്‍സ് ചെയ്‌തത്. ഒരു കാരണവശാലും ഇനി ചിത്രത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സംവിധായകന്‍ ബിജു കട്ടക്കല്‍ പറയുന്നു. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്നും സംവിധായകന്‍ പറയുന്നു. പഴയ സ്‌ഫടികവുമായി താരതമ്യം വരാതിരിക്കാനാണ് പുത്തന്‍ റെയ്‌ബാന്‍ എന്ന ആശയവുമായി വന്നത്. സ്ഫടികം 2 എന്ന ഈ സിനിമ ഇരുമ്പന്‍റെ കഥയാണ് പറയുന്നത്. ആ കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത് എന്നും സംവിധായകന്‍ പറയുന്നു. യങ് സൂപ്പര്‍സ്‌റ്റാര്‍ എന്നുപറഞ്ഞുകൊണ്ടാണ് പോസ്‌റ്റ് പുറത്തുവിട്ടിരിക്കുന്നത്. […]
സുകന്യയെ വിവാഹം കഴിച്ചിട്ടില്ല, കഴിക്കുകയും ഇല്ല: ആരവ്
ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്ജെന്‍റര്‍ ദമ്പതികള്‍ എന്ന വിശേഷണത്തോടെ ലോക മാധ്യമങ്ങളില്‍ വരെ ഇടം നേടിയ ആരവും സുകന്യയും പിരിഞ്ഞു. സ്ത്രീയായിരുന്ന ആരവ് ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെയാണ് ആണായത്. ബിന്ദുവെന്നായിരുന്നു പേര്. സമാനമായ രീതിയില്‍ ആണായിരുന്ന ചന്തുവാണ് ശസ്ത്രക്രിയയിലൂടെ സുകന്യയായത്. ഇത്തരത്തിലുള്ള രണ്ട് വ്യക്തികള്‍ വിവാഹിതരാകുന്നുവെന്ന അപൂര്‍വ്വത കൊണ്ട് ഇവരുടെ അഭിമുഖം ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ആരവ് തന്നെയാണ് ഫെയ്സ് ബുക്ക് ലൈവിലെത്തി പിരിഞ്ഞ കാര്യം വെളിപ്പെടുത്തിയത്. 2017ല്‍ തന്നെ തങ്ങള്‍ […]
നമ്പി നാരായണന് അഭിനന്ദനവുമായി ദിലീപ്
കൊച്ചി: ചാരക്കേസിലെ നിയമ യുദ്ധത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അഭിനന്ദനവുമായി നടന്‍ ദിലീപ്. ഫേസ്ബുക്ക് പേജിലൂടെയാണ് ദിലീപ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. “അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമായി പ്രകാശിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. അഭിനന്ദനങ്ങൾ നമ്പി നാരായണൻസർ, നീതി തേടിയുള്ള പോരാട്ടത്തിൽ അങ്ങ് മാർഗ്ഗ ദീപമായ് പ്രകാശിക്കും. Posted by Dileep on Friday, September 14, 2018
നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം: മഞ്ജു വാര്യർ
പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകൾ ചേർത്ത് പിടിക്കുന്നുവെന്ന് നടി മഞ്ജു വാര്യർ. നീതി തേടി തെരുവിലിറങ്ങിയ കന്യാസ്ത്രീകൾക്ക് പിന്തുണ നൽകി കൂടുതൽ പേരാണ് രംഗത്തെത്തുന്നത്. മഞ്ജു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിന്തുണ അറിയിച്ചത്. പീഡിപ്പിക്കപ്പെട്ട സഹോദരിയുടെ കൈകള്‍ ചേര്‍ത്തു പിടിക്കുന്നതായും പോരാട്ടത്തില്‍ അണിചേരുന്നതായും മഞ്ജു അറിയിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഒരാള്‍പോലും ബിഷപ്പിനൊപ്പമുണ്ടെന്ന് കരുതുന്നില്ലന്നും ആരെങ്കിലും ആരോപിതനൊപ്പമെങ്കില്‍ അതിനര്‍ത്ഥം അവര്‍ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നുവെന്നാണെന്നും മഞ്ജു പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം നീതിതേടി തെരുവിലിറങ്ങേണ്ടി വന്ന കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം. പീഡിപ്പിക്കപ്പെട്ട […]
ലസിത പാലക്കലിനെതിരെ അശ്ലീല പോസ്റ്റ്; 3 മാസമായിട്ടും സാബുവിനെതിരെ നടപടിയില്ല
തിരുവനന്തപുരം: കേരളത്തിലെ സംഘപരിവാറിന്‍റെപരിചിത മുഖങ്ങളില്‍ ഒരാളായ ലസിത പാലക്കാല്‍ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതോടെ സൈബര്‍ ലോകത്ത് സജീവമല്ല. യുവമോര്‍ച്ചയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ലസിത പാലക്കലിനെതിരെ അശ്ലീല പോസ്റ്റുകളുമായി തരികിട സാബു രംഗത്ത് വന്നിരുന്നു. നിലവില്‍ ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് സാബു. സാബുവിനെതിരെ നല്‍കിയ പരാതിയില്‍ ഇതുവരെ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി ലസിത പാലക്കല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആമയിഴഞ്ചാന്‍ തോട് കിളളിയാറിന് ഉള്ളതാണെങ്കില്‍ ലസിത […]
‘വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല’: അഡ്വ. എ ജയശങ്കര്‍
കൊച്ചി: സഹപ്രവര്‍ത്തകയ്ക്ക് നിതി തേടി സമരമുഖത്തുള്ള കന്യാസ്ത്രീകളുടെ സമരത്തിനെതിരെ രംഗത്ത് എത്തിയ കെസിബിസിയെ പരിഹസിച്ച് അഡ്വ. എ ജയശങ്കര്‍. വൈദികരുടെയും പിതാക്കന്മാരുടെയും കലാവിരുത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാളെയോ മറ്റന്നാളോ തീരുന്നതുമല്ല. അത് ദൈവാനുഗ്രഹമായി സ്വീകരിക്കാതെ പീഡനമായി ദുര്‍വ്യാഖ്യാനം ചെയ്യുന്നത് വലിയ പളളിക്കുറ്റമാണെന്നാണ് ജയശങ്കറുടെ പരിഹാസം. ബെനഡിക്‌ട് ഓണംകുളത്തിന്‍റെയും റോബിന്‍ വടക്കുംചേരിയുടെയും വീരപാരമ്പര്യമാണ് സീറോ മലബാര്‍ സഭയ്ക്കുളളത്. ഹൈക്കോടതി ജങ്ഷനില്‍ ഒന്നു രണ്ടു കന്യാസ്ത്രീകള്‍ സത്യഗ്രഹം ഇരുന്നാലോ കെമാല്‍ പാഷയും പിടി തോമസും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാലോ തിരുസഭ കുലുങ്ങില്ലെന്നും […]
ആകെ 84 പേരല്ലേ ഉള്ളൂ, അവരുടെ കാര്യം നോക്കാന്‍ തനിക്ക് നേരമില്ലേ; വില്ലേജ് ഓഫീസറെ ശകാരിച്ച് കളക്ടര്‍ ഹീറോ
പത്തനംതിട്ട: മഹാപ്രളയത്തില്‍ നമ്മള്‍ കണ്ടതാണ് ഐഎഎസുകാരുടെ ഹീറോയിസം. എന്നാല്‍ പ്രളയത്തിന്‍റെ അവസാനവും ഇതാ കേരള ജനത നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ഈ കളക്ടറെ. പ്രളയം നശിപ്പിച്ച വീടുകളിലുള്ളവര്‍ക്ക് സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിക്കുന്ന പത്തനംതിട്ട ജില്ലാ കലക്ടറായ പിബി നൂഹിന്‍റെ വീഡിയോ വൈറലാകുന്നു. നാട്ടുതാരാണ് കളക്ടര്‍ക്ക് വില്ലേജ് അധികാരിയുടെ കാടത്തത്തെകുറിച്ച് പറഞ്ഞത്. കേറിയ വീടുകളിലേക്ക് ആവശ്യമായ ഭക്ഷവും മറ്റു സാധനങ്ങളും കിട്ടിയിട്ടില്ലെന്നും അത് ചോദിക്കുമ്പോള്‍ ക്യാമ്പുകളിലുള്ളവര്‍ക്ക് മാത്രമേ ഉള്ളൂ എന്നും വില്ലേജ് ഓഫീസര്‍ പറഞ്ഞതായി ഇവര്‍ പറയുന്നു. […]
പുരോഹിതന്‍മാരെ പി.എസ്.സി വഴി നിയമിക്കണമെന്ന് ജോയ് മാത്യു
കോഴിക്കോട്: പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സംഭവത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പുരോഹിതന്‍മാരെ നിയമിക്കുന്നത് പി.എസ്.സി വഴിയായിരിക്കണമെന്ന് ജോയ് മാത്യു പറഞ്ഞു. പണ്ട് പല പുരോഹിതരും ദൈവവിളിയുടെ അടിസ്ഥാനത്തിലാണ് പൗരോഹിത്യം സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്. ‘പുരോഹിതരേക്കാള്‍ സുരക്ഷിതത്വം കുറഞ്ഞവരാണ് കന്യാസ്ത്രീകള്‍. സഭയില്‍ നിന്ന് പുറത്താക്കിയാല്‍പ്പോലും അവര്‍ക്ക് […]










