തിരുവനന്തപുരം: കേരളത്തിലെ സംഘപരിവാറിന്‍റെപരിചിത മുഖങ്ങളില്‍ ഒരാളായ ലസിത പാലക്കാല്‍ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതോടെ സൈബര്‍ ലോകത്ത് സജീവമല്ല. യുവമോര്‍ച്ചയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ലസിത പാലക്കലിനെതിരെ അശ്ലീല പോസ്റ്റുകളുമായി തരികിട സാബു രംഗത്ത് വന്നിരുന്നു.
നിലവില്‍ ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് സാബു. സാബുവിനെതിരെ നല്‍കിയ പരാതിയില്‍ ഇതുവരെ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി ലസിത പാലക്കല്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ആമയിഴഞ്ചാന്‍ തോട് കിളളിയാറിന് ഉള്ളതാണെങ്കില്‍ ലസിത കുട്ടൂസ് എനിക്കുള്ളതാണ് എന്ന തരത്തിലാണ് ഓരോ പോസ്റ്റുകളും. ഇതോടെ സംഘപരിവാറുകാര്‍ കൂട്ടത്തോടെ സാബുമോന് പൊങ്കാലയിട്ട് തുടങ്ങി. വിവാദമായതോടെ പോസ്റ്റുകള്‍ മുഴുവന്‍ തരികിട സാബു അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്തു. ലസിത പാലക്കല്‍ ഇയാള്‍ക്കെതിരെ പരാതിയും നല്‍കി.
എന്നാല്‍ പരാതി കൊടുത്ത് മൂന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സാബുവിന് എതിരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ല എന്ന് ലസിത പാലക്കല്‍ ആരോപിക്കുന്നു. സാബുവിനെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് ലസിത പാലക്കല്‍ വ്യക്തമാക്കുന്നു. സാബുവിനെതിരെ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

നേരത്തെ സാബുവിന്‍റെ അശ്ലീല പോസ്റ്റുകള്‍ക്ക് ലസിത തന്നെ മറുപടിയുമായി രംഗത്ത് വന്നിരുന്നു. ലസിത പാലക്കലിന്‍റെ അന്നത്തെ പോസ്റ്റ് ഇങ്ങനെയാണ്: പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവന്‍ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി എന്നു ജനം സംശയിക്കുന്ന തരികിടകളില്‍ ഒരാള്‍. ഇതിനെതിരെ ഇരട്ട ചങ്കന്‍റെ പോലീസില്‍ പരാതി നല്‍കണം എന്നാണ് എല്ലാവരും പറയുന്നത്.
സമാന സംഭവങ്ങളില്‍ ഞാന്‍ കൊടുത്ത 12 പരാതിയിന്മേല്‍ മഹാരാജാവിന്‍റെ പോലീസ് അന്വേഷണം തുടങ്ങിയിട്ട് പോലും ഇല്ല. വെറുതെ എന്‍റെ സമയം കളയുക എന്നല്ലാതെ. സ്വന്തം വീട്ടില്‍ നിന്നും പഠിച്ചു വച്ചിട്ടുള്ള കാര്യം ചിലര്‍ കഞ്ചാവിന്റെ കിറുക്കില്‍ പറയും.അതിന് ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മാതാപിതാക്കളുടെ സംസ്കാരം മക്കള്‍ കാണിക്കുന്നു.

യാതൊരു പിന്‍ബലവും ഇല്ലാതെ സുഡാപ്പി സാബു ഇങ്ങനെ ഒരു പോസ്റ്റിടും എന്ന് എനിക്ക് വിശ്വാസമില്ല. എന്തു തോന്നിവാസം കാണിച്ചാലും അതിക്രമം കാണിച്ചാലും മൗനാനുവാദം നല്‍കുന്ന ഭരണവും പോലീസും, 4 എണ്ണം ആവാം എന്ന ഒറ്റ വാക്ക് കൊണ്ട് പൂര്‍ണ പിന്തുണ നല്‍കുന്ന ഒരു വിഭാഗം പിന്നെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ത്തു ചിരിക്കുന്ന ‘കോവാലന്‍റെ ശിങ്കിടികള്‍’ . ഇതൊക്കെ ആണ് ഈ കീടത്തെ കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്നാണ് പോസ്റ്റ്.

