ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ് സാബുമോന്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവിനെ പ്രഖ്യാപിച്ചു. ഗ്രാന്‍റ് ഫിനാലെയില്‍ മൂന്ന് എലിമിനേഷനുകള്‍ക്ക് ശേഷവും അവശേഷിച്ച സാബുമോന്‍ അബ്ദുസമദ്, പേളി മാണി എന്നിവരില്‍ നിന്ന് കൂടുതല്‍ പ്രേക്ഷക വോട്ടുകള്‍ നേടിയ സാബുമോന്‍ അബ്ദുസമദ് ആണ് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ കിരീട ജേതാവ്. 1.86 കോടി വോട്ടുകളാണ് സാബുവിന് കിട്ടിയത്. രണ്ടാമതെത്തിയ പേളിക്ക് ലഭിച്ചത് 1.58 കോടി വോട്ടുകളും.നാല് മണിക്കൂറിലേറെ നീണ്ട വര്‍ണാഭമായ ഗ്രാന്‍റ് ഫിനാലെയുടെ അവസാനമായിരുന്നു പ്രഖ്യാപനം. ഗ്രാന്‍റ് ഫിനാലെയില്‍ അവശേഷിച്ച […]

ബിഗ് ബോസില്‍ കടുത്ത മത്സരങ്ങള്‍; സാബുവിന്‍റെ കണ്ണിന് പരിക്കേറ്റു

ബിഗ് ബോസ് അവസാന ഘടത്തിലേക്ക് എത്തിയതോടെ രസകരമായ ടാസ്‌കുകളാണ് ബിഗ് ബോസ് കൊടുക്കുന്നത്. ടീമുകളായി തിരിഞ്ഞിട്ടുള്ള ടാസ്‌കായിരുന്നു കഴിഞ്ഞ ദിവസമുണ്ടായിരുന്നത്. മൂന്ന് പേര്‍ വീതമാണ് ഓരോ ടീമില്‍ ഉണ്ടാകേണ്ടത്. നല്‍കിയിരിക്കുന്ന ബെഞ്ചില്‍ ഒരു ടീം ഇരിക്കണം. മറ്റുള്ളവര്‍ അവരെ അവിടെ നിന്നും എഴുന്നേല്‍പ്പിക്കണമെന്നുള്ളതാണ് ടാസ്‌ക്. ആദ്യ ടീമില്‍ അര്‍ച്ചന, സുരേഷ്, ശ്രീനിഷ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. മരപ്പൊടി, ഷേവിംഗ് ക്രീം, മുട്ട എന്നിവ ഇവരുടെ ദേഹത്ത് ഇട്ടെങ്കിലും ആരും പിന്മാറിയില്ല. പിന്നീട് സുരേഷ് എഴുന്നേറ്റു. ഈ സമയം അതിഥി ബെഞ്ചിലിരിക്കുന്നവരെ […]

ലസിത പാലക്കലിനെതിരെ അശ്ലീല പോസ്റ്റ്; 3 മാസമായിട്ടും സാബുവിനെതിരെ നടപടിയില്ല

തിരുവനന്തപുരം: കേരളത്തിലെ സംഘപരിവാറിന്‍റെപരിചിത മുഖങ്ങളില്‍ ഒരാളായ ലസിത പാലക്കാല്‍ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതോടെ സൈബര്‍ ലോകത്ത് സജീവമല്ല. യുവമോര്‍ച്ചയില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ലസിത പാലക്കലിനെതിരെ അശ്ലീല പോസ്റ്റുകളുമായി തരികിട സാബു രംഗത്ത് വന്നിരുന്നു. നിലവില്‍ ഏഷ്യാനെറ്റ് ചാനലിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയാണ് സാബു. സാബുവിനെതിരെ നല്‍കിയ പരാതിയില്‍ ഇതുവരെ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി ലസിത പാലക്കല്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ആമയിഴഞ്ചാന്‍ തോട് കിളളിയാറിന് ഉള്ളതാണെങ്കില്‍ ലസിത […]

പ്രണയം വഴിമാറി ബിഗ് ബോസില്‍ കയ്യാങ്കളി

എഴുപത്തിനാലാം ദിവസത്തിലേക്ക് ബിഗ് ബോസ് കടക്കുമ്ബോള്‍ ആദ്യമായി ബിഗ് ഹൗസില്‍ കയ്യാങ്കളി. നേരത്തെ പല തര്‍ക്കങ്ങളും മത്സരാര്‍ഥികള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമാണ് കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ കടക്കുന്നത്. നേരത്തെ സാബുവിനെ ഇഷ്ടമാണെന്ന് പറഞ്ഞ് തിരിച്ചുവന്ന ഹിമയായിരുന്നു ബിഗ് ഹൗസില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിസാര കാര്യങ്ങള്‍ക്ക് ഇരുവരും പലപ്പോഴും കൊമ്പ് കോര്‍ത്തിട്ടുണ്ടെങ്കിലും ഇത്രയും ഗൗരവമായ സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ല. സാബുവും ഹിമയും തമ്മില്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് പരസ്പരം വെല്ലുവിളിയും പരിഹാസവും പതിവായിരുന്നു. നേരത്തെ ഒരു വലിയ വഴക്കിനൊടുവില്‍ […]