ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്ത് മാലയിട്ട് അധ്യാപിക; പിന്തുണ തേടിയ യുവതിക്ക് ആള്‍ക്കൂട്ട ഭീഷണി

കണ്ണൂര്‍: മണ്ഡലകാലത്ത് വൃതമെടുത്ത് മലചവിട്ടുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കുനേരെ ഭീഷണിയെന്ന് പരാതി. തന്നെ മലചവിട്ടാന്‍ സമ്മതിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറഞ്ഞതെന്ന് രേഷ്മ നിഷാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലക്ക് പോകാന്‍ സാധിക്കില്ലെന്ന ഉറപ്പോടെ തന്നെ വര്‍ഷങ്ങളായി മാലയിടാതെ മണ്ഡലവ്രതം അനുഷ്ഠിക്കാറുണ്ടെന്നും എന്നാല്‍ വിപ്ലവമായിട്ടല്ലെങ്കില്‍ കൂടി സുപ്രീംകോടതിയുടെ വിധി അനുകൂലമായ സാഹചര്യത്തില്‍ തനിക്ക് അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നുമാണ് രേഷ്മ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ‘എല്ലാവരും മദ്യലഹരിയിലായിരുന്നു. അയ്യപ്പ ഭക്തരെന്ന് തോന്നിക്കുന്ന ആള്‍ക്കൂട്ടം മുക്കാല്‍ മണിക്കൂറോളം അയ്യപ്പശരണം വിളികളുമായി വീടിന് മുന്നില്‍ […]

അഞ്ജലി കേരളത്തിലല്ലേ താമസം..?സഹപ്രവര്‍ത്തകയ്ക്ക് വേണ്ടി ഒരു വാക്ക് മിണ്ടാഞ്ഞത് എന്തേ..?അഞ്ജലി മേനോന് മറുപടിയുമായി ബൈജു കൊട്ടാരക്കര

മി ടൂ ക്യാമ്പയിൻ വിവാദം ബോളിവുഡിൽ അലയടിക്കുകയാണ്.നാന പടേക്കര്‍ക്കെതിരെയുള്ള ആരോപണത്തില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തു. മലയാള സിനിമയിലും മി ടൂ ക്യാമ്പയിനുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാൽ ബോളിവുഡിൽ ലഭിക്കുന്ന സ്വീകാര്യത മലയാളത്തിൽ ലഭിക്കുന്നില്ലെന്ന പ്രതികരണവുമായി സംവിധായിക അഞ്ജലി മേനോൻ രംഗത്തെത്തി. മലയാള സിനിമാ സംഘടനകള്‍ക്കെതിരെയും അഞ്ജലി മേനോന്‍ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിലാണ് അഞ്ജലി വിമര്‍ശനവുമായി രംഗത്തെത്തിയത്. 2017 ല്‍ പീഡനം നേരിട്ട നടിയെ മലയാളത്തിലെ സംഘടനകള്‍ തുണച്ചില്ല, ഈ പ്രവണത അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അഞ്ജലി മേനോന്‍ പറയുന്നു.എന്നാൽ […]

സാലറി ചലഞ്ച് പാളിയാലെന്താ ബക്കറ്റ് ചലഞ്ച് തുടങ്ങുവല്ലേ; സര്‍ക്കാരിനെ പരിഹസിച്ച്‌ ജയശങ്കര്‍

സംസ്ഥാനസര്‍ക്കാരിന്‍റെ സാലറി ചലഞ്ചിനെ പരിഹസിച്ച്‌ അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ അഡ്വ.ജയശങ്കര്‍ രംഗത്ത്. ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി എന്ന തലക്കെട്ടോടെ തന്‍റെ ഫേസ്ബുക്കിലൂടെയാണ് ജയശങ്കര്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം- ‘ബ്രൂവറി ചലഞ്ചിനു പിന്നാലെ സാലറി ചലഞ്ചും ഒരു വഴിക്കായി. വിസമ്മത പത്രം നല്‍കാത്തവരുടെ ശമ്പളം പിടിച്ചു പറിക്കും എന്ന വ്യവസ്ഥ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നു മാത്രമല്ല, ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ആയിരം വട്ടം മരിക്കുന്നതാണ് എന്നൊരു കുത്തുവാക്കും പാസാക്കി. […]

‘കേരളം പഴയ കേരളമല്ല, എന്നാല്‍ അയ്യപ്പന്‍ പഴയ അയ്യപ്പനാ’: രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പോരാടാനുറച്ച്‌ ശബരിമല തന്ത്രി കുടുംബാംഗവും ആക്ടിവിസ്റ്റുമായ രാഹുല്‍ ഈശ്വര്‍ രംഗത്ത്. കേരളം പഴയ കേരളമല്ലെന്നും എന്നാല്‍ അയ്യപ്പന്‍ പഴയ അയ്യപ്പന്‍ തന്നെയാണെന്നാണ് രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ജെല്ലിക്കെട്ട് വിപ്ലവത്തിന് ഇനി ഒമ്പത് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് രാഹുലിന്‍റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഇനി 9 ദിവസം | നമ്മുടെ അമ്മമാര്‍, സഹോദരിമാര്‍ പോരാടി ജയിക്കും – (2 Points, 30 […]

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഒരു ഭക്തനും വിവാഹം കഴിക്കരുത്: ശാരദക്കുട്ടി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും ആളിക്കത്തുന്നതിനിടെ വിമര്‍ശനമുന്നയിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി. ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതിനെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ […]

‘ശബരിമല, ആര്‍ത്തവം, പ്രളയം’ ഇതല്ലാതെ ഒന്നുമില്ലേ ലോകത്ത്: ശാരദക്കുട്ടി

കൊച്ചി: ഓരോ ദിവസവും എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന് വിചാരിച്ചാല്‍ അതിനു കഴിയാത്ത അവസ്ഥയാണ് ഇന്ന് ഉള്ളതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. അപ്പോഴേക്കും രാഹുല്‍ ഈശ്വര്‍, പിസി ജോര്‍ജ്, പ്രളയം, തെറിവിളികള്‍, ആര്‍ത്തവം, ശബരിമല എന്നിവ കടന്നു വരും. അവിടെ എല്ലാം മറന്നു പോകുകയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഓരോ ദിവസവും വിചാരിക്കും, ഇന്നൊരു പ്രണയ ഗാനം പാടണം, ഇന്നൊരു സ്വപ്നത്തെ കുറിച്ചെഴുതണം. ഇന്നൊരു കാമുകനെ വിളിക്കണം. ഇന്നെനിക്ക് നൃത്തം ചെയ്യണം.. അപ്പോഴേക്കും വരും പി സി […]

അയ്യപ്പന്‍ പണി തുടങ്ങി മക്കളേ.. അയ്യപ്പന്‍ മുത്താണ്: രഹ്ന ഫാത്തിമ

ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാവാം എന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിധിയെ സ്വാഗതം ചെയ്ത് നിരവധി പേര്‍ അഭിപ്രായങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അയ്യപ്പ ഭക്തരുടെ വേഷമണിഞ്ഞുള്ള ചിത്രമാണ് മോഡലായ രഹ്ന ഫാത്തിമ അപ് ലോഡ് ചെയ്തത്. തത്വമസി എന്ന അടിക്കുറിപ്പിലിട്ട ചിത്രത്തെ വിമര്‍ശിച്ച്‌ കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ ഈ ഫോട്ടോ ഇട്ടതിന് ശേഷം തനിക്ക് ഉണ്ടായ മാറ്റങ്ങളാണ് വിമര്‍ശകരോട് രഹ്ന പങ്കുവയ്ക്കുന്നത്. കൂടാതെ യുവതികളായ സ്ത്രീകളെ […]

ഞാന്‍ ശരിക്കും ശ്രീനിയെ സ്‌നേഹിക്കുന്നു; തുറന്നുപറഞ്ഞ് പേളി- VIDEO

ഇന്ത്യയിലെ ഏറ്റവും വലിയ ജനപ്രിയ ഷോ ആയ ബിഗ് ബോസിന്‍റെ മലയാളം പതിപ്പ് അവസാനിച്ചിരിക്കുകയാണ്. ടെലിവിഷന്‍ അവതാരകന്‍ സാബു മോനായിരുന്നു ഷോയിലെ വിജയി. നടിയും അവതാരകയുമായ പേളി മാണിയായിരുന്നു ഫസ്റ്റ് റണ്ണര്‍ അപ്. ഇരുവര്‍ക്കും ശക്തമായ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ബിഗ് ബോസിന് ശേഷം ഹൗസിന് പുറത്തെത്തിയ പേളി ആരാധകരുമായി സംവദിച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് പേളി ദിവസങ്ങള്‍ക്ക് ശേഷം തന്‍റെ ആരാധകര്‍ക്കു വേണ്ടി മാത്രമായി പ്രത്യക്ഷപ്പെട്ടത്. തനിക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദി പറഞ്ഞ […]

പി.സി. ജോര്‍ജിനെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബഹിഷ്‌കരിച്ചുകൂടെയെന്ന് ശാരദക്കുട്ടി

കൊച്ചി : ബിഷപ്പിനെതിരെ പീഡനത്തിന് കേസ് നല്‍കിയ കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്ന പി.സി. ജോര്‍ജിനെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ബഹിഷ്‌കരിച്ചുകൂടെ എന്ന് ചോദിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ചാനല്‍ മൈക്കും, കാമറയും കാണുമ്പോഴുള്ള പി.സി.ജോര്‍ജിനെ കാണുമ്പോള്‍ മോട്ടോര്‍ കണ്ട കളക്കൂറ്റന്‍റെ പരാക്രമമാണ് തനിക്ക് ഓര്‍മവരുന്നതെന്നും മര്യാദ പഠിക്കുന്നതു വരെ അയാള്‍ക്ക് മാധ്യമ ഭ്രഷ്ട് കല്‍പ്പിക്കുന്നു എന്നൊരു തീരുമാനമാണ് ഇവിടെ ആവശ്യമെന്നും ശാരദക്കുട്ടി പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം “വിവാഹ ജീവിതമാഗ്രഹിക്കുന്നുവെന്ന് ജനറാളമ്മക്കു കത്തു […]

നൊമ്പരമായി തെരുവുനായയുടെ സ്‌നേഹചുംബനം- VIDEO

ബീയ്ജിംങ്: കരുതലും സ്‌നേഹവും മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ബാധകമാണെന്ന് തെളിയിക്കുകയാണ് ചൈനയിലെ തെരുവോരത്തില്‍ നിന്നൊരു കാഴ്ച. സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ് ഈ ദൃശ്യങ്ങള്‍. തെരുവുനായയുടെ കുഞ്ഞുങ്ങളില്‍ ഒന്നിനെ വളര്‍ത്താനായി എടുത്തുകൊണ്ടു പോകുന്ന സ്ത്രീയെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. സ്‌കൂട്ടറിനരികിലേക്ക് നായക്കുട്ടിയുമായി പോകുന്ന സ്ത്രീയെ അനുഗമിക്കുന്ന അതി അമ്മയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നോവു പടര്‍ത്തുന്നത്. കുഞ്ഞിനെ പിന്തുടര്‍ന്നെത്തുന്ന അമ്മയ്ക്കരികിലേക്ക് കുഞ്ഞിനെ വച്ചു നീട്ടിയെങ്കിലും സ്‌നേഹത്തോടെ നക്കിത്തോര്‍ത്തി ഉമ്മവച്ച്‌ സങ്കടം ഉള്ളിലൊതുക്കി നടന്നകലുകയാണ് ആ തെരുവു നായ ചെയ്തത്. […]