ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഒരു ഭക്തനും വിവാഹം കഴിക്കരുത്: ശാരദക്കുട്ടി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും ആളിക്കത്തുന്നതിനിടെ വിമര്‍ശനമുന്നയിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി.

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതിനെക്കുറിച്ച്‌ ചര്‍ച്ചകള്‍ നടത്തുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന് അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ആര്‍ത്തവം അശുദ്ധിയാണെങ്കില്‍ ഇങ്ങനെ ആജീവനാന്തം മലിനമനസ്സുമായി അതേക്കുറിച്ചു പുളിച്ചു തേട്ടുന്ന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയല്ല വേണ്ടത്. ഇനി മേലില്‍ ഒരൊറ്റ ഭക്തനും ആര്‍ത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്ന അന്തസ്സോടെ തീരുമാനമെടുക്കുകയാണ് വേണ്ടത്.

എന്താ നടപ്പാക്കുമോ? ഭക്തകളോ? അവരും ആര്‍ത്തവമില്ലായ്മയെ അനുഗ്രഹമായി കാണണം. ചികിത്സക്കൊന്നും പോകരുത്.

എസ്.ശാരദക്കുട്ടി

prp

Related posts

Leave a Reply

*