”ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ്”; മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്‍റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്‍റെ സൃഷ്ടിയാണ്- മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.  ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം  ”മധുവിനെ ആദിവാസി എന്നു വിളിക്കരുത്. […]

‘പക്ഷേ അവന്‍റെ നിറം ഇരുണ്ടതായിപ്പോയി’- നെഞ്ചില്‍ തട്ടിയൊരു ഫെയ്സ്ബുക്ക് പോസ്റ്റ്‌

അട്ടപ്പാടി: ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഇത്രയും നാള്‍ മലയാളിക്ക് ഉത്തരേന്ത്യന്‍ വാര്‍ത്തയായിരുന്നു. ജനാധിപത്യ, സാക്ഷര, സാംസ്ക്കാരിക കേരളത്തിന് അത്തരം പ്രാകൃതനിയമങ്ങള്‍ ഇല്ലായെന്ന അഹങ്കാരമായിരുന്നു. കേരളത്തിന്‍റെ ആ കപടമുഖംമൂടിയാണ് അട്ടപ്പാടിയില്‍ അടക്കം അടുത്തിടെ അഴിഞ്ഞ് വീണുകൊണ്ടിരിക്കുന്നത്. അട്ടപ്പാടിയില്‍ മോഷ്ടാവ് എന്ന് ആരോപിച്ച്‌ മാനസിക രോഗിയായ മധുവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി കൊന്നു. കാട്ടില്‍ കഴിയുന്ന മധു എന്ന 27കാരന്‍ നാട്ടിലെത്തി കടയില്‍ നിന്നും അരിയും സാധനങ്ങളും മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു ക്രൂരത. ന്യായീകരണത്തിന് ഇടമേ ഇല്ലാത്ത ഈ പൈശാചികതയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ […]

‘നിങ്ങള്‍ക്കൊന്നും ഈ പാര്‍ട്ടിയെ കുറിച്ച്‌ ഒരു ചുക്കും അറിയില്ല’; കോടിയേരിയെ പരിഹസിച്ച്‌ അഡ്വ ജയശങ്കര്‍

കോഴിക്കോട്: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയ്ക്ക് ഒരു ബന്ധവുമില്ലെന്ന കോടിയേരി ബാലകൃഷ്ണന്‍റെ നിലപാടിനെ പരിഹസിച്ച്‌ രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കര്‍.     ശുഹൈബിനെയെന്നല്ല ഒരു ഉറുമ്പിനെ പോലും കൊല്ലാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. കൊലപാതകത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും ജയശങ്കര്‍ ഫേസ്ബുക്കിലൂടെ കുറിച്ചു.    ജയശങ്കറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്  ”ഷുഹൈബിന്‍റെ ദുരൂഹമരണവുമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്, സഖാവ് കോടിയേരി ബാലകൃഷ്ണന്‍. കീഴടങ്ങിയത് പാര്‍ട്ടി അനുഭാവികളോ പ്രവര്‍ത്തകരോ ആയിരിക്കാം. അവരെ സ്റ്റേഷനില്‍ […]

‘കുരീപ്പുഴയങ്ങു വിരണ്ടുകാണും’; ആര്‍എസ്‌എസിനെ പരിഹസിച്ച്‌ കെ ആര്‍ മീര

വടയമ്പാടിയലെ ജാതി മതിലിനെതിരെ പ്രസംഗിച്ചതിന് ആക്രമണത്തിനിരയായ കവി കുരീപ്പു‍ഴയ്ക്ക് പിന്തുണയുമായി എ‍ഴുത്തുകാരി കെ ആര്‍ മീര.  ആര്‍എസ്‌എസിനെതിരെ ഫേസ്ബുക്കില്‍ പരിഹാസ കവിതയെ‍ഴുതിയാണ് കെ ആര്‍ മീര പ്രതിഷേധം രേഖപ്പെടുത്തിയത്. ‘എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടുകാണും, പേടികൊണ്ട് നാവ് വരണ്ടുകാണും’- എന്ന് അക്രമകാരികളെ അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന കവിതാ സമാനമായ കുറിപ്പ് പരിഹാസ സ്വരത്തിലുള്ളതാണ്. സംഭവത്തിന് ശേഷം കുരീപ്പു‍ഴ പേടിച്ചു വിരണ്ട് ആര്‍എസ്‌എസായി ജാതിമതില്‍ പണിയാന്‍ പോകുന്നതാണ് കവിതയുടെ പ്രമേയം. കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് എഡേ മിത്രോം, […]

മിശ്ര വിവാഹിതര്‍ക്കെതിരെ വധഭീഷണി; ഹിന്ദുത്വ വാര്‍ത്തയുടെ ഫെയ്സ്ബുക്ക് പേജ് പൂട്ടിച്ചു

ന്യൂഡല്‍ഹി: മിശ്ര വിവാഹിതരായ നൂറോളം ഇന്ത്യക്കാര്‍ക്കെതിരെ വധഭീഷണി. ‘ഹിന്ദുത്വ വാര്‍ത്ത’ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഭീഷണി സന്ദേശം പ്രചരിച്ചത്. സംഭവം വിവാദമായതോടെ പ്രസ്തുത പേജ് ഫെയ്സ്ബുക്ക് സസ്പെന്‍ഡ് ചെയ്തു. മിശ്ര വിവാഹിതരായ നൂറോളം ദമ്പതികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയതിനു ശേഷം അവരെ വേട്ടയാടാനാണ് ഹിന്ദുത്വ വാര്‍ത്തയുടെ ആഹ്വാനം. ജനുവരി 28ന് പ്രസിദ്ധീകരിച്ച പോസ്റ്റ് കഴിഞ്ഞ ഞായറാഴ്ച ഇവര്‍ പിന്‍വലിച്ചിരുന്നു. ആള്‍ട്ട് ന്യൂസ് ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റാണ് ഈ വാര്‍ത്ത ആദ്യം പുറത്തു കൊണ്ടു വന്നത്. ഫെയ്സ്ബുക്ക് സസ്പെന്‍ഡ് […]

കമ്മ്യൂണിസ്റ്റ്കാര്‍ ബിസിനസ് ചെയ്യാന്‍ പാടില്ലെന്നാരാണ് പറഞ്ഞത്?

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിയുടെ ബിസിനസുമായി ബന്ധപ്പെട്ട് വിവാങ്ങള്‍ കത്തി നില്‍ക്കെ ബിനോയിക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു രംഗത്ത്. കോടിയേരിയുടെ മകന്‍ ബിസിനസ് ചെയ്താല്‍ എന്താണ് കുഴപ്പമെന്നും അത് അയാളുടെ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്നും ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു. ”ആയിരങ്ങള്‍ മുടക്കി ഒരാള്‍ ഒരു പെട്ടിക്കട തുടങ്ങുന്നതും മറ്റൊരാള്‍ കോടികള്‍ കടമെടുത്ത് ബിസിനസ് ചെയ്യുന്നതും രണ്ടാണെങ്കിലും രണ്ടും ബിസിനസ് തന്നെ. അല്ലാതെ കമ്മ്യൂണിസ്റ്റുകാരന്‍ ബിസിനസ് ചെയ്യുമ്പോള്‍ അതിന് പരിധി വെക്കണം എന്ന് […]

‘ചന്ദ്രന്‍ കാവിയായി മാറി..’; മഹിളാ മോര്‍ച്ച നേതാവിനെ കണ്ടംവഴി ഓടിച്ച് ട്രോളന്മാര്‍

ഒന്നര നൂറ്റാണ്ടിനു ശേഷം പ്രത്യക്ഷപ്പെട്ട ബ്ലൂമൂണ്‍ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍. കേരളത്തിന് അകത്തായാലും പുറത്തായാലും അസാധാരണമായി എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ് ട്രോളന്മാര്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നല്‍കുകയാണ് പതിവ്. ഇത്തവണ അത് മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ നേതാവ് ലസിത പാലക്കല്‍ കൊണ്ട് പോയി. ചന്ദ്രന്‍ കാവിയായി മാറിയെന്നും അധികം താമസിക്കാതെ കേരളവും ഇങ്ങനെയാവുമെന്നാണ് ചന്ദ്രഗ്രഹണം സ്പെഷ്യല്‍ ഫേയ്സ്ബുക് പോസ്റ്റിലൂടെ ലസിത പറഞ്ഞത്. ‘ചന്ദ്രന്‍ കാവിയായി മാറി. അധികം […]

എന്നിട്ടും പറയുന്നു ”രൂപ താ….രൂപ താ”; വൈറലായി ജോയ് മാത്യുവിന്‍റെ പോസ്റ്റ്‌

തന്‍റെ നിലപാടുകള്‍ പരിസരം നോക്കാതെ തുറന്നു പറയുന്നയാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. സാമൂഹിക പ്രസക്തിയാര്‍ന്ന വിഷയങ്ങളില്‍ ഇടപെടുന്നതിനും ശക്തമായ അഭിപ്രായം രേഖപ്പെടുത്തുന്നതിനും പലപ്പോഴും താരം ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ രൂപതകള്‍ക്കെതിരെ പരിഹാസവുമായി തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ നിലപാടറിയിച്ചിരിക്കുകയാണ് ജോയ് മാത്യു. യേശുവിനു സഞ്ചരിക്കാന്‍ കഴുതപ്പുറം, അദ്ദേഹത്തിന്‍റെ പ്രതിപുരുഷന്മാര്‍ക്ക് സഞ്ചരിക്കാന്‍ വോള്‍വോ. എന്നിട്ടും രൂപ താ….രൂപ താ എന്നു പറയുകയാണെന്ന് ജോയ് മാത്യു കുറിപ്പില്‍ എഴുതി. സിറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. […]

പ്രസംഗം അവതരിപ്പിച്ച് പുലിവാല് പിടിച്ച റിമയ്ക്ക്‌ പിന്തുണയുമായി ഹിമ ശങ്കര്‍

റിമ കല്ലിങ്കല്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും അത് ട്രോളന്‍മാര്‍ ആഘോഷമാക്കി മാറ്റും. അത്തരത്തില്‍ റിമ കഴിഞ്ഞ ദിവസം  നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ടെഡ്‌എക്സ് ടോക്സില്‍ സംസാരിക്കുകയായിരുന്ന റിമയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. എന്നാല്‍ ഇപ്പോള്‍ റിമയ്ക്ക് പിന്തുണയുമായി നടി ഹിമ ശങ്കര്‍ ഫെയ്സ്ബുക്ക്‌ പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം ”മിക്കവാറും എല്ലാ പെണ്‍കുട്ടികള്‍ക്കുമുണ്ടാകും , അസമത്വത്തിന്‍റെ, മാറ്റി നിര്‍ത്തലുകളുടെ പല തരം കഥകള്‍ പറയാന്‍ .. ഇപ്പോ പറയുമ്പോ […]