ന്യൂഡല്‍ഹി : ഫെയ്‌സ്ബുക്കില്‍ കാര്‍ട്ടൂണ്‍ പോസ്റ്റുചെയ്‌തെന്നാരോപിച്ച് ഛത്തീസ്ഗഢിലെ ബസ്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനെതിരേ രാജ്യദ്രോഹക്കേസ്. ബൂംകാല്‍ സമാചാര്‍ എന്ന പത്രത്തിന്‍റെ എഡിറ്ററും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനുമായ കമല്‍ ശുക്ലയുടെ പേരിലാണ് കേസ്. സി.ബി.ഐ. ജഡ്ജി ബി.എച്ച്. ലോയയുടെ വിവാദ മരണവുമായി ബന്ധപ്പെട്ടുള്ള കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കത്വാലി പോലീസ് സ്റ്റേഷനില്‍ രാജസ്ഥാന്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബസ്തറിലെ മാവോവാദിവേട്ടകളെ ‘വ്യാജ ഏറ്റുമുട്ടല്‍’ എന്ന് വിശേഷിപ്പിച്ചുള്ള ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പോലീസിനെയും […]
Tag: facebook post
ഓരോ ഇന്ത്യാക്കാരനും അവളോട് മാപ്പ് ചോദിക്കണം; ആസിഫയ്ക്കായി മഞ്ജു
തിരുവനന്തപുരം: ജമ്മു കാഷ്മീരിലെ കത്വയില്‍ എട്ടു വയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി നടി മഞ്ജു വാര്യര്‍. കത്വയിലെ ആസിഫ എന്ന പെണ്‍കുരുന്നിനോട് ഓരോ ഇന്ത്യാക്കാരനും മാപ്പ് ചോദിക്കണം. കുങ്കുമപ്പൂ പോലെയുള്ള ആ പെണ്‍കുട്ടിയുടെ ജീവന് പകമാവില്ല ഒന്നും. മഞ്ജു ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ”കത്വ എന്ന നാടിന്റെ പേര് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ ഹൃദയമുള്ളവരുടെയെല്ലാം ഉള്ള് കത്തുകയായിരിക്കണം. കാഷ്മീരില്‍നിന്ന് ഇന്നോളം കേട്ട നിലവിളികളുടെ പതിനായിരം മടങ്ങ് ശക്തിയുണ്ട് ആ എട്ടു വയസുകാരിയുടെ […]
മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിവാദത്തില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി വിടി ബല്‍റാം
കോഴിക്കോട്: മെഡിക്കല്‍ ബില്‍ നിയമസഭയില്‍ പാസാക്കാന്‍ പിന്തുണ നല്‍കിയ പ്രതിപക്ഷത്തെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് നേരിടുന്ന പരിഹാസങ്ങള്‍ക്ക് തിരിച്ചടിച്ച് വിടി ബല്‍റാം രംഗത്ത്. ബില്ലിനെതിരായ തന്‍റെ നിലപാട് ലൈക്കുകള്‍ക്ക് വേണ്ടിയാണെന്ന റോജി എം ജോണിന്റെ പ്രസ്താവനയ്ക്കാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം മറുപടി നല്‍കിയിരിക്കുന്നത്. ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ് Posted by VT Balram on Sunday, April 8, 2018 ചുരുങ്ങിയ വാക്കുകളില്‍ […]
ദളിത് ഹര്‍ത്താലിന് തീവ്രവാദികള്‍ നുഴഞ്ഞു കയറിയേക്കുമെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ്
തിരുവനന്തപുരം: തിങ്കളാഴ്ച ദളിത് ഐക്യ വേദി നടത്തുന്ന ഹര്‍ത്താലില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെവന്ന് ഹിന്ദും ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഹര്‍ത്താലില്‍ നുഴഞ്ഞുകയറി തീവ്രവാദ സംഘടനകള്‍ കലാപം ഉണ്ടാക്കാനുള്ള സാധ്യത വളരെ അധികമാണെന്ന് പ്രതീഷ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ദളിത് സംഘടനകളുടെ ഹര്‍ത്താലിന്‍റെ മറവില്‍ ഏതെങ്കിലും ഭീകരവാദ സംഘടനകള്‍ നുഴഞ്ഞു കയറി പ്രശ്‌നം ഉണ്ടാക്കിയാല്‍ സഹായത്തിനു ഹിന്ദു ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും പ്രതീഷ് പറയുന്നു. പ്രതീഷ് വിശ്വനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം; […]
‘ഇന്നെനിക്കെന്‍റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം’; വൈറലായി ഈ അച്ഛന്‍റെയും മകളുടെയും ഫേസ്ബുക് പോസ്റ്റ്
തിരുവന്തപുരം: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ ഒരു അച്ഛന്‍ വിവാഹതലേന്ന് കൊലപ്പെടുത്തിയെന്ന വാര്‍ത്ത എല്ലാവരും ഒരു ഞെട്ടലോടെ തന്നെയാണ് കേട്ടത്. കാരണം നമ്മുടെ മനസാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്തയായിരുന്നു അത്. എന്നാല്‍ ആ വാര്‍ത്തയ്ക്കു ശേഷം വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഒരു അച്ഛനും മകളും. അച്ഛാ…….ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം അച്ഛന്റ കുഞ്ഞുടൊട്ടൊ ആയി ആ നെഞ്ചിൽ കിടന്ന് കരയണം… Posted by Manju Tk on Saturday, March […]
ഫാറൂഖ് കോളേജ് അധ്യാപകനെ അനുകൂലിച്ച് വി ടി ബല്‍റാം
കോഴിക്കോട്: അഭിപ്രായ പ്രകടനത്തിന്‍റെ പേരില്‍ ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസെടുത്ത ഭരണകൂട നീക്കം അമിതാധികാര പ്രവണതയെന്ന് വി ടി ബല്‍റാം എംഎല്‍എ. ചര്‍ച്ച ചെയ്യുകയും പുച്ഛിച്ച് തള്ളുകയും ചെയ്യേണ്ടുന്ന ഒരഭിപ്രായമാണിത്. ഇതിനെ നിയമത്തിന്‍റെ കാര്‍ക്കശ്യം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നടപടിയോട് യോജിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ഫെയ്സ്ബുക് പേജിലൂടെയാണ് ബല്‍റാം ഇക്കാര്യം വ്യക്തമാക്കിയത്. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഫാറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിന്‍റെ വിവാദ പ്രസംഗത്തിലുള്ളത് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തന്നെയാണ്. തന്‍റെ മതത്തിന്‍റെയോ അതിന്‍റെ […]
ക്ഷേത്രത്തിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്; മാധ്യമപ്രവര്‍ത്തകനെതിരെ പരാതി
തിരുവനന്തപുരം: ക്ഷേത്രത്തിനെതിരെ വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ച മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി. ന്യൂസ് 18 ചാനലിലെ മാധ്യമപ്രവര്‍ത്തകനായ എസ് ലല്ലുവിനെതിരയാണ് പൊതുപ്രവര്‍ത്തകനായ മഹേഷ് കുമാര്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ജാതിസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്നാണ് പരാതി. ലല്ലു മനപ്പൂര്‍വ്വം സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പോസ്റ്റര്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. അതിനാല്‍ ഉടന്‍ തന്നെ ഇദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയില്‍ പറയുന്നു. ഇന്നലെയായിരുന്നു പന്തളം മൈനാപ്പള്ളില്‍ അന്നപൂര്‍ണേശ്വരി […]
മാത്തുകുട്ടി നടത്തിയത് പിതൃശൂന്യ പ്രവര്‍ത്തനം ; ഉടന്‍ പണത്തിനെതിരെ സോഷ്യല്‍ മീഡിയ
കൊച്ചി: മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന പരിപാടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മത്സരാര്‍ഥിയെ തോല്‍പ്പിക്കാന്‍ മന:പൂര്‍വം ശ്രമിച്ചെന്നാണ് ആരോപണം. ഷാഹിന എന്ന പറവൂര്‍കാരിയായ പെണ്‍കുട്ടി മത്സരാര്‍ത്ഥിയായി എത്തിയ 84ാം എപ്പിസോഡിലെ അവതാരകരുടെ നടപടിക്കെതിരെയാണ് വിമര്‍ശനം. പെണ്‍കുട്ടി പരിപാടിയില്‍ കുതിപ്പ് നടത്തുന്നതിനിടെ ഡാന്‍സ് കളിപ്പിച്ച് തോല്‍പ്പിക്കുകയായിരുന്നു. എളുപ്പം പുറത്താകുമെന്ന് കരുതിയ പെണ്‍കുട്ടി ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു അവതാരകനായ മാത്തുകുട്ടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എറണാകുളം സ്വദേശിനി […]
2025 ഒാടെ ഭാരതത്തിലെ ഓരോ തരി മണ്ണും ആര്‍.എസ്.എസ് നിയന്ത്രണത്തിലാകുമെന്ന് കെ.സുരേന്ദ്രന്‍
കോഴിക്കോട്: ഭാരതത്തിലെ ഒരോ മണല്‍ത്തരിയും 2025 ആവുമ്പോഴേക്കും ആര്‍. എസ്. എസ് നിയന്ത്രണത്തിലാകുമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ”ബി. ജെ. പി വിജയം താല്‍ക്കാലികം മാത്രമാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണന്‍റേയും മറ്റും അറിവിലേക്കായിട്ടു മാത്രം പറയുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബി. ജെ. പിക്കുണ്ടായ നേട്ടം ഒരു സുപ്രഭാതത്തില്‍ ആഞ്ഞടിച്ച ഒരു തരംഗത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമുണ്ടായതല്ല. മൂന്നു നാലു പതിററാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും […]
മധുവിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജചിത്രം
തിരുവനന്തപുരം: അട്ടപ്പാടിയില്‍ക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെതെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം. ഫൈസി ഡെന്‍സന്‍ എന്നയാളുടെ ഫോട്ടോയാണ് മധുവിന്‍റെതെന്ന പേരില്‍ പ്രചരിച്ചത്. സാമൂഹിക പ്രവര്‍ത്തകയായ ധന്യാരാമന്‍ ആണ് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. മധുവിന്‍റെ കുടുംബക്കാരുമായി ബന്ധപ്പെട്ട് ആധികാരികത ഉറപ്പാക്കിയിരുന്നു എന്നും അവര്‍ പറഞ്ഞിരുന്നു. മധു പഠനകാലത്തും ശേഷവും എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. കെഐഎച്ച്‌ആര്‍ഡി എന്ന സ്ഥാപനത്തില്‍ ഒന്നിച്ചുപഠിച്ച സഹപാഠികളുടെ ഗ്രൂപ്പ് ഫോട്ടോ എന്ന പേരിലാണ് ആ ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ ചിത്രത്തിലുള്ളത് […]










