മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി കെ.സുരേന്ദ്രന്‍

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍റെ പ്രതികരണം. രാജ്യത്തു നടക്കുന്ന ഏത് സംഭവവും മോദിയുടെ നെഞ്ചത്ത് ചെണ്ടകൊട്ടാനുപയോഗിക്കുമ്പോള്‍ സഖാവ് ഇതൊന്നും തിരിച്ചുകിട്ടുമെന്ന് കരുതിയിരുന്നില്ലേ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഭരിക്കാനറിയില്ലെങ്കില്‍ അതിന്റെ ജാള്യത നാട്ടുകാരുടെ നെഞ്ചത്തുകേറിയല്ല തീര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.   ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ”ബഹു. പിണറായി വിജയന്‍ ആരാണ് താങ്കള്‍? ഈദി അമീനോ ജോസഫ് സ്ടാലിനോ അതോ കിം ജോങ്ങ് ഉന്നോ? വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാനുള്ള […]

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ‘ബഡായി ബംഗ്ലാവ്’ അവസാനിപ്പിക്കുന്നു: രമേശ് പിഷാരടി

അഞ്ചു വര്‍ഷമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ‘ബഡായി ബംഗ്ലാവ്’ എന്ന ഹാസ്യപരിപാടി അവസാനിപ്പിക്കുന്നു. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഈ പരിപാടി നിര്‍ത്തുന്ന വിവരം അവതാരകനായ  രമേശ് പിഷാരടി ഫെയ്‌സ്ബൂക്കിലൂടെയാണ് അറിയിച്ചത്. സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ബഡായി ബംഗ്ലാവ്’ പര്യവസാനിപ്പിക്കുമെന്നാണ് പിഷാരടി പറയുന്നത് . അഞ്ചു വര്‍ഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവിന്‍റെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാന സില്‍വസ്റ്ററാണ്. മുകേഷ്, ആര്യ, ധര്‍മ്മജന്‍, പ്രസീദ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.  ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം പ്രിയമുള്ളവരെ… […]

നിപ്പാ വൈറസ് ബാധ: ബോധവല്‍ക്കരണവുമായി മോഹന്‍ലാല്‍

നിപ്പാവൈറസ് ബാധയെ തടയുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ നടന്‍ മോഹന്‍ലാലും. തന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മോഹന്‍ലാല്‍ രോഗത്തെക്കുറിച്ച്‌ എഴുതിയിരിക്കുന്നത്. വ്യാജപ്രചരണങ്ങള്‍ക്ക് പിറകെ പോകാതെ ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും  പാലിക്കണം, മോഹൻലാൽ കുറിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം നിപ്പ വൈറസ് ബാധമൂലം മൂന്ന് മരണങ്ങൾ കോഴിക്കോട് ജില്ലയിൽ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവിൽ ആശങ്കപ്പെടേണ്ടതോ, ഭീതിയിൽ ആവേണ്ടെതുമായ സാഹചര്യം ഇല്ല. എന്നാൽ കൃത്യമായ പ്രതിരോധ മാർഗ്ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാൻ […]

നിപ്പാ വൈറസ്: കേരളത്തില്‍ സേവനമനുഷ്ഠിക്കാന്‍ അനുവദിക്കണമെന്ന് ഡോ. കഫീല്‍ ഖാന്‍

കോഴിക്കോട്: കേരളത്തില്‍ നിപ്പാ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ ഗോരഖ്പൂരില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഡോ. കഫീല്‍ ഖാന്‍. ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി പിണറായി വിജയനോടാണ് കഫീല്‍ ഖാന്‍ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. നിപ്പാ വൈറസ് ബാധമൂലം കേരളത്തില്‍ ഉണ്ടാകുന്ന മരണങ്ങളും വൈറസ് ബാധയെ കുറിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നവയും തന്നെ അസ്വസ്ഥനാക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള പാവങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് തന്നെ മെഡിക്കല്‍ കോളേജില്‍ സേവനം അനുഷ്ഠിക്കാന്‍ […]

‘നിറമില്ല, മീശയില്ല, താടിയില്ല എന്നൊക്കെ പറഞ്ഞ് സങ്കടപ്പെടുന്നവരെ നിങ്ങള്‍ എന്നെ നോക്കൂ, ഒരു കാലില്ല എന്നിട്ടും ഞാന്‍ ഹാപ്പിയാണ്’

ഞണ്ടുകളുമായുള്ള പോരാട്ടത്തിന്‍റെ കഥ പറഞ്ഞു കൊണ്ടുള്ള ഒരു ഇരുപത്തിനാലുകാരന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും രോഗത്തെ ഇച്ഛാശക്തികൊണ്ട് നേരിട്ട തിരുവനന്തപുരം സ്വദേശി നന്ദു പറയുന്നു ‘ഈ യുദ്ധത്തില്‍ ഞാന്‍ വിജയിക്കുക തന്നെ ചെയ്യും.’ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: അതെ എന്‍റെ ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കുന്നു… എനിക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല ട്ടോ… പക്ഷെ എനിക്കതില്‍ ദുഃഖമൊന്നും ഇല്ല.. ഞാന്‍ വളരെ സന്തോഷവനാണ്… ഡോക്ടര്‍ എന്നോട് ചോദിച്ചു കാല്‍ വേണോ അതോ ജീവന്‍ […]

നരച്ച താടിയും മുടിയുമുണ്ടെങ്കിലും അദ്ദേഹം മുനിവര്യനൊന്നുമല്ല; യേശുദാസിനെ പിന്തുണച്ച് ജെസ്മി

മലയാളത്തിന്‍റെ ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തിലും സെല്‍ഫി എടുക്കാന്‍ വന്ന ആരാധകനോടു തട്ടിക്കയറിയ വിഷയത്തിലുമൊക്കെ സമൂഹത്തിനു മുമ്പില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. എന്നാല്‍ യേശുദാസ് സാധാരണ മനുഷ്യനാണ് എന്നും ആരാധകര്‍ ചേര്‍ന്ന് അദ്ദേഹത്തെ ദൈവാവതാരമാക്കുകയാണ് എന്നും എഴുത്തുകാരി ജെസ്മി പറയുന്നു. സെല്‍ഫി, സെല്‍ഫിഷ് ഗാന ഗന്ധര്‍വന്‍, പിന്നെ ഞാന്‍ എന്ന വിഷയത്തില്‍ ജെസ്മി സമൂഹമാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ: അനുകൂലവും പ്രതികൂലവും ആയ ഒരുപാട് പ്രതികരണങ്ങള്‍ ഗാനഗന്ധര്‍വന്‍റെ സെല്‍ഫി സംഭവത്തില്‍ വായിച്ചു. […]

ബഹുമാനം തോന്നുന്നു, വില്ലേജ് ഓഫീസിന് തീയിട്ട എഴുപതുകാരനോട്: ജോയ് മാത്യു

തിരുവനന്തപുരം: റീസര്‍വേ നടത്താന്‍ മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വില്ലേജ് ഓഫീസിന് തീയിട്ട വയോധികനെ അഭിനന്ദിച്ച്‌ നടന്‍ ജോയ് മാത്യു. അദ്ദേഹത്തോട് തനിക്ക് ബഹുമാനം തോന്നുന്നുവെന്ന് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം എനിക്ക്‌ ബഹുമാനം തോന്നിയ ഈ എഴുപതുകാരന്‍റെ പേരാണ് കാഞ്ഞിരമറ്റം ചക്കാലപറബില്‍ രവീന്ദ്രന്‍. കഴിഞ്ഞ ദിവസം ആമ്പല്ലൂര്‍ വില്ലേജ്‌ ഓഫീസിലെ രേഖകള്‍ക്ക്‌ പെട്രോള്‍ ഒഴിച്ച്‌ തീകൊടുത്തയാള്‍. താന്‍ കരമടച്ച്‌ കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ അപേക്ഷയുമായി വില്ലേജ്‌ ഓഫീസില്‍ […]

‘മോദിജി പ്രസംഗിക്കുമ്പോള്‍ ചിരിക്കാതെ നില്‍ക്കുന്ന ആ ഓഫിസറെ സമ്മതിക്കണം; ബെന്യാമിന്‍

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച്‌ എഴുത്തുകാരന്‍ ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പൊതു റാലികളിലും വേദികളിലും വിഡ്ഢിത്തരങ്ങള്‍ വിളമ്ബുന്ന മോദിയുടെ ശൈലിയെയാണ് എഴുത്തുകാരന്‍ പരിഹസിക്കുന്നത്. മോദിജി പ്രസംഗിക്കുമ്പോള്‍ പിന്നില്‍ നില്‍ക്കുന്ന ആ പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം. ഒരാള്‍ക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‍ക്കാന്‍ കഴിയുന്നു..?! എന്നാണ് ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പറയുന്ന വലിയ അബദ്ധങ്ങളും വിഡ്ഢിത്തരങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും കേട്ട് ചിരിക്കുന്ന ബംഗളൂരു നിവാസികളുടെ വീഡിയോ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ […]

‘വിഷാദ രോഗം പിടികൂടി, ആത്മഹത്യയെക്കുറിച്ച്‌ വരെ ചിന്തിച്ചു’: സൈറ വസീം

വിഷാദരോഗം പിടികൂടിയ അവസരത്തില്‍ ആത്മഹത്യയെക്കുറിച്ച്‌ ചിന്തിച്ചുവെന്ന് ദംഗല്‍ താരം സൈറ വസീം. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സൈറ തന്‍റെ ജീവിതത്തിലെ വലിയ പ്രതിസന്ധിയെക്കുറിച്ച്‌ ആരാധകരുമായി പങ്കുവെച്ചത്. വിഷാദത്തോട് പൊരുതാന്‍ അല്‍പ്പം സമയം വേണമെന്നും എല്ലാത്തില്‍ നിന്നും ഒരു ഇടവേള എടുക്കുന്നുവെന്നും സൈറ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.  കുറിപ്പ് വായിക്കാം ഒരുപാട് കാലങ്ങളായി വിഷാദത്തിന്‍റെയും ഉത്കണ്ഠയുടെയും നടുവിലാണ് ജീവിക്കുന്നതെന്ന് തുറന്ന് പറയാനാണ് ഈ കുറിപ്പ് ഞാന്‍ എഴുതുന്നത്. വിഷാദത്തിനോടുള്ള ലോകത്തിന്‍റെ കാഴ്ചപ്പാട് എന്നെ ഇത് തുറന്ന് പറയുന്നതില്‍ നിന്ന് ഇത്രകാലം […]

അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാം, സ്‌മൃതിയില്‍ നിന്ന് പറ്റില്ല – ജോയ് മാത്യൂ

കൊച്ചി: ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാളത്തിലെ ജേതാക്കള്‍ക്കു നേരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. അവാര്‍ഡിന് വേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കൈയില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു. അവാര്‍ഡ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. അങ്ങനെ വരുന്പോള്‍ ആത്യന്തികമായ തീരുമാനവും സര്‍ക്കാരിന്റേതായിരിക്കും. നയങ്ങള്‍ മാറ്റുന്നത് സര്‍ക്കാരിന്റെ ഇഷ്ടമാണ്. അതിനോട് വിയോജിപ്പുള്ളവര്‍ തങ്ങളുടെ സൃഷ്ടികള്‍ അവാര്‍ഡിന് സമര്‍പ്പിക്കാതിരിക്കയാണ് ചെയ്യേണ്ടതെന്നും ജോയ് മാത്യൂ പറഞ്ഞു. അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും […]