ഞണ്ടുകളുമായുള്ള പോരാട്ടത്തിന്‍റെ കഥ പറഞ്ഞു കൊണ്ടുള്ള ഒരു ഇരുപത്തിനാലുകാരന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഒരു കാല്‍ നഷ്ടപ്പെട്ടിട്ടും രോഗത്തെ ഇച്ഛാശക്തികൊണ്ട് നേരിട്ട തിരുവനന്തപുരം സ്വദേശി നന്ദു പറയുന്നു ‘ഈ യുദ്ധത്തില്‍ ഞാന്‍ വിജയിക്കുക തന്നെ ചെയ്യും.’
ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
അതെ എന്റെ ഒരു കാല്‍ നഷ്ടപ്പെട്ടിരിക്കുന്നു…
എനിക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല ട്ടോ…
പക്ഷെ എനിക്കതില്‍ ദുഃഖമൊന്നും ഇല്ല..
ഞാന്‍ വളരെ സന്തോഷവനാണ്…
ഡോക്ടര്‍ എന്നോട് ചോദിച്ചു കാല്‍ വേണോ അതോ ജീവന്‍ വേണോ എന്ന് ഞാന്‍ സന്തോഷത്തോടെ പറഞ്ഞു ജീവന്‍ മതിയെന്ന്…
ഈ യുദ്ധത്തില്‍ ഞാന്‍ വിജയിക്കുക തന്നെ ചെയ്യും…
ട്രീറ്റ്‌മെന്റ് കഴിഞ്ഞിട്ടില്ല…
ഈ സുന്ദരമായ ഭൂമിയില്‍ വീണ്ടും ജീവിക്കാന്‍ അനുവാദം തന്ന ദൈവത്തിന് ഒത്തിരി നന്ദി…
എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഒരുപാട് നന്ദി…
നിറമില്ല, മീശയില്ല, താടിയില്ല, എന്നൊക്കെ പറഞ്ഞു സങ്കടപ്പെടുന്നവരേ നിങ്ങള്‍ എന്നെനോക്കൂ…
എനിക്കൊരു കാലില്ല എന്നിട്ടും ഞാന്‍ ഹാപ്പി ആണ്…
അതുകൊണ്ട് നമ്മളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സങ്കടപ്പെടാതെ സന്തോഷത്തോടെ ജീവിക്കൂ…
ഈ ലോകത്തില്‍ 750 കോടി ആള്‍ക്കാരില്‍ നിങ്ങളെപ്പോലെ നിങ്ങള്‍ മാത്രമേയുള്ളൂ ??
NB : ഒരു സഹതാപ തരംഗം ഉണ്ടാക്കുകയല്ല എന്‍റെ ലക്ഷ്യം..നിങ്ങളാരും സഹതാപത്തോടെ നോക്കുന്നതും എനിക്കിഷ്ടമല്ല..
ഞാന്‍ ധീരനാണ്…
അപ്രതീക്ഷിതമായ രോഗങ്ങളിലും പ്രതിസന്ധികളിലും തകര്‍ന്നു പോകുന്നവര്‍ക്ക് ഒരു ധൈര്യം കൊടുക്കുകയാണ് എന്‍റെ ലക്ഷ്യം
ആരും ഇനി ഒരു രോഗത്തെയും ഭയപ്പെടാന്‍ പാടില്ല..
കൂടാതെ നിസ്സാര കാര്യങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്ന പുതു തലമുറയ്ക്ക് എന്റെ അനുഭവങ്ങള്‍ വെളിച്ചമാകട്ടെ
ജഗതീശ്വരന്‍ എനിക്ക് തന്ന കര്‍മ്മമാണ് ഇത്
‘നിങ്ങളുടെ സ്വന്തം നന്ദൂസ് ‘
അതെ എന്റെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു…എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല ട്ടോ…പക്ഷെ എനിക്കതിൽ ദുഃഖമൊന്നും…
Posted by Nandu Mahadeva on Sunday, May 20, 2018

