ഫെയ്‌സ്ബുക്കില്‍ കാര്‍ട്ടൂണ്‍ പോസ്റ്റുചെയ്‌ത മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹക്കേസ്

ന്യൂഡല്‍ഹി : ഫെയ്‌സ്ബുക്കില്‍ കാര്‍ട്ടൂണ്‍ പോസ്റ്റുചെയ്‌തെന്നാരോപിച്ച്‌ ഛത്തീസ്ഗഢിലെ ബസ്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനെതിരേ രാജ്യദ്രോഹക്കേസ്. ബൂംകാല്‍ സമാചാര്‍ എന്ന പത്രത്തിന്‍റെ എഡിറ്ററും അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനുമായ കമല്‍ ശുക്ലയുടെ പേരിലാണ് കേസ്.

സി.ബി.ഐ. ജഡ്ജി ബി.എച്ച്‌. ലോയയുടെ വിവാദ മരണവുമായി ബന്ധപ്പെട്ടുള്ള കാര്‍ട്ടൂണ്‍ പോസ്റ്റു ചെയ്തതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കത്വാലി പോലീസ് സ്റ്റേഷനില്‍ രാജസ്ഥാന്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബസ്തറിലെ മാവോവാദിവേട്ടകളെ ‘വ്യാജ ഏറ്റുമുട്ടല്‍’ എന്ന് വിശേഷിപ്പിച്ചുള്ള ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പോലീസിനെയും സര്‍ക്കാരിനെയും ചൊടിപ്പിച്ചിരുന്നു.

ബസ്തര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്തിലധികം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നേരെത്തെയും രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

prp

Related posts

Leave a Reply

*