കോഴിക്കോട്: സൈബര്‍ ഗുണ്ട ആക്രമണത്തെ തുടര്‍ന്ന് നടി സജിത മഠത്തില്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. തന്‍റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് സജിത ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങിലേക്ക് മുഖ്യതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന ഭീമഹര്‍ജിയില്‍ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സജിതയുടെ ഫേസ്ബുക്ക് പേജില്‍ സൈബര്‍ ഗുണ്ട ആക്രമണമുണ്ടായത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്‌വല്‍ ആര്‍മിയുടെ തെറി താങ്ങാന്‍ ഉള്ള ആരോഗ്യ മോ മാനസിക അവസ്ഥയോ എനിക്കില്ല. അതിനാല്‍ എന്‍റെ ഫെയ്ബുക്ക് പേജ് ഡിലീറ്റ് […]
Tag: facebook post
‘കഥ സത്യമാണ്, ആ പെണ്‍കുട്ടിയുടെ മനസിനെ ഞാന്‍ അംഗീകരിക്കുന്നു’: ഹനാന് പിന്തുണയുമായി മണികണ്ഠന്‍
കൊച്ചി: പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കോളെജ് വിദ്യാര്‍ത്ഥിനി ഹനാന്‍. ചെറുപ്രായം മുതല്‍ കഷ്ടപ്പെട്ടാമ് ജീവിക്കുന്നതെന്ന് പറഞ്ഞ ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളുമാണ് നേരിടുന്നത്. കോളെജില്‍ നിന്ന് പഠനം കഴിഞ്ഞ് യൂണിഫോം വേഷത്തില്‍ മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത സംവിധായകന്‍ അരുണ്‍ ഗോപിയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പ്രൊമോഷനായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഹനാന് പിന്തുണയുമായി നടന്‍ മണികണ്ഠന്‍ രംഗത്ത് വന്നു. തന്‍റെ […]
‘എന്നാലും നിങ്ങള്‍ ആ കത്തില്‍ ഒപ്പിടരുതായിരുന്നു’; പ്രകാശ് രാജിനെതിരെ സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജ് ഒപ്പിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും മോഹന്‍ലാലിന്‍റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യതയില്ലാത്തവരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തിട്ടും പ്രകാശ് രാജ് അദ്ദേഹത്തിനെതിരെ ഒപ്പിട്ടത് ശരിയായില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാല്‍, താന്‍ ഒപ്പിട്ടിട്ടില്ലെന്നും ഇതിനായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ‘മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം […]
ബിഗ് ബോസിന്‍റെ ചതികള്‍ തുറന്നു പറഞ്ഞ് ഹിമ ശങ്കര്‍
ബിഗ് ബോസ് മലയാളത്തിന്‍റെ ഓരോ എപ്പിസോഡുകള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ നിന്നും മൂന്ന് പേരാണ് ഇതിനോടകം പുറത്തുപോയത്. ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ എലിമിനേഷന്‍ വഴി പുറത്തായത് ഹിമാ ശങ്കറായിരുന്നു. എലിമിനേഷനു ശേഷം നാട്ടിലെത്തിയ ഹിമ ബിഗ് ബോസിലുണ്ടായ അനുഭവങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഹിമയുടെ ഫേസ്ബുക്ക് പോസ്റ്റ്: പ്രിയ സുഹൃത്തുക്കളെ … വീണ്ടും സന്തോഷത്തോടെ , സ്നേഹത്തോടെ എന്നെ മനസിലാക്കിയ […]
മലയാള സിനിമയില്‍ പുരുഷന്‍മാരും കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നുവെന്ന് യുവനടന്‍റെ വെളിപ്പെ ടുത്തല്‍
കൊച്ചി: സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ സംവിധായകരടക്കമുള്ളവരോട് വഴങ്ങാന്‍ പുരുഷന്‍മാരും നിര്‍ബന്ധിതരാകുന്നുവെന്ന് വെളിപ്പെടുത്തി യുവനടന്‍ നവജിത് നാരായണന്‍. മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സ്ത്രീകള്‍ തുറന്ന് പറയുന്നതിനിടെയാണ് സമാന അനുഭവം പങ്കുവച്ച് ഒരു നടന്‍ രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം സംവിധായകനില്‍നിന്ന് താന്‍ നേരിട്ട അനുഭവമാണ് നവജിത് പങ്കുവച്ചത്. മൂന്ന് വര്‍ഷത്തോളമായി പരിചയമുള്ള സംവിധായകന്‍റെ അടുത്ത് അവസരം തേടി ചെന്ന തന്നോട് വേഷം നല്‍കിയാല്‍ കിട്ടുന്ന ലാഭത്തെ കുറിച്ചാണ് ചോദിച്ചതെന്നും നവജിത് പറഞ്ഞു. ”എനിക്ക് വേഷം നല്‍കിയാല്‍ എന്താണ് […]
‘ബ്രസീലിനെ പറ്റി ഇനിയെന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ’..; കുട്ടിയാരാധകന്‍റെ വീഡിയോ വൈറല്‍
ലോകകപ്പ് തുടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ അതുമായ് ബന്ധപ്പെട്ട പലതരം വാര്‍ത്തകളാണ് വൈറലാകുന്നത്. ട്രോളുകളും ഡബ്സ്മാഷുമൊക്കെ തകൃതയായി ഓടുകയാണ്.ഫുട്ബോള്‍ പ്രാന്ത് തലക്ക് പിടിച്ച് കുട്ടികളും രംഗത്തെത്തിയ കാഴ്ച നമ്മള്‍ കണ്ടു. അത്തരത്തിലൊരു കുറുമ്പന്‍റെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇവിടെ പക്ഷെ കളി കാര്യമാണ്. ബ്രസീലിന്‍റെ തോല്‍വി സഹിക്കാന്‍ കഴിയാതെ വീട്ടില്‍ വഴക്കുണ്ടാക്കുകയാണ് ഈ മിടുക്കന്‍.ഒരു കൊച്ചുകുട്ടിയുടെ മനസ്സില്‍ കളി എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്ന കാര്യവും ഇവിടെ ശ്രദ്ധേയം. ഇവനെയൊന്ന് തപ്പിയെടുത്തു തരാമോ?? പുതിയ ചിത്രമായ "മധുരക്കിനാവ്"ലേക്കാണ്,,, !!😍😍Please share […]
പൊട്ടു തൊട്ട് അഭിനയിച്ചതിന് മകളെ മദ്രസയില്‍ നിന്ന് പുറത്താക്കിയെന്ന് പിതാവ്
കോഴിക്കോട്: ഷോട്ട് ഫിലിമില്‍ പൊട്ടു തൊട്ട് അഭിനയിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മദ്രസയില്‍ നിന്ന് പുറത്താക്കിയെന്ന ആരോപണവുമായി പിതാവ് രംഗത്ത്. പഠനത്തിനൊപ്പം കലാരംഗത്തും കഴിവ് തെളിയിച്ച മകളെ പൊട്ടുതൊട്ടു എന്ന ഒരു കാരണത്തിന്‍റെ പേരിലാണ് മദ്രസയില്‍ പുറത്താക്കിയതെന്ന് ഉമ്മര്‍ മലയില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മകള്‍ ഹെന്ന മലയിലിനാണ് മദ്രസ പഠനം നിഷേധിച്ചത്. പഠനത്തിനോടൊപ്പം തന്നെ പാട്ട്, പ്രസംഗം, അഭിനയം തുടങ്ങിയവയിലൊക്കെ മകള്‍ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും സ്‌കൂളിലും മദ്രസ്സയിലും എന്നും ഒന്നാം സ്ഥാനക്കാരിയാണെന്നും ഇദ്ദേഹം പറയുന്നു. കഴിഞ്ഞ അഞ്ചാം […]
‘പീഡനവീരന്മാരെ സുഖിപ്പിച്ച് മകള്‍ക്ക് ചാന്‍സ് ഒപ്പിക്കലാണ് തള്ളയുടെ പണി’;ഊർമിള ഉണ്ണിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനായി ശബ്ദമുയര്‍ത്തിയ ഊര്‍മിള ഉണ്ണിയായിരുന്നു ഏറ്റവും കൂടുതല്‍ വിമര്‍ശനമേറ്റു വാങ്ങിയത്. വിഷയം മാധ്യമങ്ങള്‍ നേരിട്ടാരാഞ്ഞപ്പോള്‍ പരസ്പര ബന്ധമില്ലാതെ മറുപടി പറയുക കൂടി ചെയ്തതോടെയാണ് ഊര്‍മ്മിള ഉണ്ണിക്കെതിരെ സോഷ്യൽമീഡിയയിൽ കടന്നാക്രമണം ഉണ്ടായത്. ഊര്‍മ്മിളയുടെ ഫെയ്‌സ്ബുക്ക് പേജിനെ ഉന്നം വച്ചായിരുന്നു സോഷ്യല്‍ മീഡിയയിലെ ആദ്യ ആക്രമണം. തുടർന്ന് ഊർമിള ഉണ്ണിയുടെ അക്കൗണ്ട് പൂട്ടിയെങ്കിലും വിടാതെ പിടിച്ചു രോഷം തീർക്കുകയാണ് സൈബർ ലോകം. ഇപ്പോൾ മകൾ ഉത്തര ഉണ്ണിയുടെ ഫെയ്‌സ്ബുക്കില്‍ അസഭ്യവര്‍ഷം നടത്തുകയാണ് സോഷ്യല്‍ […]
മത്സരാര്‍ത്ഥി ദിയാ സനയെ തെറിവിളിച്ച് സോഷ്യല്‍മീഡിയ
ബിഗ്‌ബോസ് ഹൗസില്‍ തമ്മില്‍ തല്ലിക്കാന്‍ വേണ്ടി നടക്കുകയാണ് ദിയ എന്ന് സോഷ്യല്‍മീഡിയ . പ്രേക്ഷകര്‍ക്ക് പരിചിതരായ മുഖങ്ങള്‍ക്കിടയില്‍ അപരിചിതയാണ് എല്‍ജിബിടി ആക്ടിവിസ്റ്റ് കൂടിയായ ദിയ. ഇവര്‍ക്കെതിരെ നിരവധിപ്പേരാണ് തെറിവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. എന്ത് കണ്ടാണ് ഇവളെപ്പോലുള്ളവരെ ഷോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചോദിച്ച് ചാനലിനെയും അവതാരകനെയും ആളുകള്‍ തെറിവിളിക്കുകയാണ്. കുടുംബത്തിന്‍റെ സപ്പോര്‍ട്ട് ഇല്ലെന്ന് പറഞ്ഞ് ശ്വേതയ്ക്കും പേളിക്കും മുന്നില്‍ ദിയ കരഞ്ഞിരുന്നു. ഇതിനെ കളിയാക്കിയും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തിയിരുന്നു. വത്തക്കാ സമരവും മാറുതുറക്കലും ചുംബന സമരത്തിന്‍റെയും പിന്നാലെ നടക്കുന്ന നിന്നെയൊക്കെ എങ്ങനെ […]
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന്‍ വിനായകന്‍ രംഗത്ത്
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ വിനായകനും രംഗത്തെത്തിയിരിക്കുകയാണ്. ധീരമായി മുന്നോട്ട് പോകണമെന്നും കേരളത്തിലെ മുഴുവന്‍ ജനങ്ങളും കൂടെയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്‍റെ പിന്തുണ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സംഘടനയില്‍ നിന്ന് പുറത്താക്കിയ ദിലീപിനെ വീണ്ടും തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ചിരുന്നു.










