മലയാള സിനിമയില്‍ പുരുഷന്‍മാരും കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നുവെന്ന് യുവനടന്‍റെ വെളിപ്പെ ടുത്തല്‍

കൊച്ചി: സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ സംവിധായകരടക്കമുള്ളവരോട് വഴങ്ങാന്‍ പുരുഷന്‍മാരും നിര്‍ബന്ധിതരാകുന്നുവെന്ന് വെളിപ്പെടുത്തി യുവനടന്‍ നവജിത് നാരായണന്‍. മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സ്ത്രീകള്‍ തുറന്ന് പറയുന്നതിനിടെയാണ് സമാന അനുഭവം പങ്കുവച്ച് ഒരു നടന്‍ രംഗത്തെത്തുന്നത്.

കഴിഞ്ഞ ദിവസം സംവിധായകനില്‍നിന്ന് താന്‍ നേരിട്ട അനുഭവമാണ് നവജിത് പങ്കുവച്ചത്. മൂന്ന് വര്‍ഷത്തോളമായി പരിചയമുള്ള സംവിധായകന്‍റെ അടുത്ത് അവസരം തേടി ചെന്ന തന്നോട് വേഷം നല്‍കിയാല്‍ കിട്ടുന്ന ലാഭത്തെ കുറിച്ചാണ് ചോദിച്ചതെന്നും നവജിത് പറഞ്ഞു.

”എനിക്ക് വേഷം നല്‍കിയാല്‍ എന്താണ് ലാഭമെന്ന് ചോദിച്ച അയാള്‍ കൈ എന്‍റെ തുടയ്ക്ക് മുകളില്‍ വച്ചു. രണ്ട് തവണ കൈ എടുക്കാന്‍ ആവശ്യപ്പെട്ടിട്ടും കയ്യെടുക്കാന്‍ അയാള്‍ തയ്യാറായില്ല. ഒടുവില്‍ മൂന്നാം തവണ അയാളുടെ മുഖത്ത് ആഞ്ഞടിച്ചാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങി പോന്നത്” നവ്ജിത് വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഒരു തുറന്നെഴുത്താണിത്…

ഇത് സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളെയും വേദനിപ്പിക്കാനല്ല. സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യപ്പെടുനുളളു. എന്തുകൊണ്ട് ആണുങ്ങള്‍ക്ക് നേരെയുള്ളത് ഒരു പരിധിയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല ?

ചില വര്‍ക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന് മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണാന്‍ പോയി. കുറച്ച് വര്‍ഷമായി ഞാന്‍ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം. പുള്ളിയുടെ ഫ്‌ലാറ്റിലോട്ട് കേറിച്ചെന്നു, ചെയ്ത വര്‍ക്കിനെ കുറിച്ചും ഇപ്പോള്‍ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു. പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി. ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയ മോഹമുള്ള എന്‍റെ സുഹൃത്തുക്കളായ പെണ്‍പിള്ളേരോട് Adjust ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട് എന്ന്.

പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത് ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്. അടുത്തിരുന്ന അയാള്‍ എന്റെ തുടയില്‍ കൈവച്ച് ചോദിച്ചു നിനക്കൊരു charactor തന്നാല്‍ എനിക്കെന്താ ലാഭം എന്ന്.
ചോദ്യത്തിന്റെ അര്‍ത്ഥം മനസിലായില്ലേലും തുടയില്‍ കൈവച്ചപ്പോള്‍ കാര്യം പിടികിട്ടി.
എനിക്ക് അത്തരം കാര്യങ്ങളില്‍  താല്‍പര്യമില്ലാ നിങ്ങള്‍ തരുന്ന അവസരം
വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാന്‍ പറഞ്ഞു. കേട്ടില്ല… മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാന്‍ അവിടന്നിറങ്ങി.

ഇത്തരം സംഭവങ്ങള്‍ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു. പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ് പൊട്ടിച്ചതും. ഇതുപോലുള്ള തെമ്മാടികള്‍ കാരണമാണ് മാന്യമായി സിനിമയെ കാണുന്നവരുടെ പേരുകൂടി നശിക്കുന്നത്. ഇത്തരം വിഷയങ്ങള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം…. ഇനിയും സംഭവിക്കാം. അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം പറയുന്നു…
#Fuck of u man

 

ഒരു തുറന്നെഴുത്താണിത്ഇത് സിനിമയിൽ വർക്ക് ചെയ്യുന്നഒരാളെയും വേദനിപ്പിക്കാനല്ലസിനിമയിൽ സ്ത്രീകൾക്ക്…

Posted by Navajith Narayan on Thursday, July 12, 2018

prp

Related posts

Leave a Reply

*