മലയാള സിനിമയില്‍ പുരുഷന്‍മാരും കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നുവെന്ന് യുവനടന്‍റെ വെളിപ്പെ ടുത്തല്‍

കൊച്ചി: സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ സംവിധായകരടക്കമുള്ളവരോട് വഴങ്ങാന്‍ പുരുഷന്‍മാരും നിര്‍ബന്ധിതരാകുന്നുവെന്ന് വെളിപ്പെടുത്തി യുവനടന്‍ നവജിത് നാരായണന്‍. മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സ്ത്രീകള്‍ തുറന്ന് പറയുന്നതിനിടെയാണ് സമാന അനുഭവം പങ്കുവച്ച് ഒരു നടന്‍ രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം സംവിധായകനില്‍നിന്ന് താന്‍ നേരിട്ട അനുഭവമാണ് നവജിത് പങ്കുവച്ചത്. മൂന്ന് വര്‍ഷത്തോളമായി പരിചയമുള്ള സംവിധായകന്‍റെ അടുത്ത് അവസരം തേടി ചെന്ന തന്നോട് വേഷം നല്‍കിയാല്‍ കിട്ടുന്ന ലാഭത്തെ കുറിച്ചാണ് ചോദിച്ചതെന്നും നവജിത് പറഞ്ഞു. ”എനിക്ക് വേഷം നല്‍കിയാല്‍ എന്താണ് […]