അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനായി ശബ്ദമുയര്‍ത്തിയ ഊര്‍മിള ഉണ്ണിയായിരുന്നു ഏറ്റവും കൂടുതല്‍ വിമര്‍ശനമേറ്റു വാങ്ങിയത്. വിഷയം മാധ്യമങ്ങള്‍ നേരിട്ടാരാഞ്ഞപ്പോള്‍ പരസ്പര ബന്ധമില്ലാതെ മറുപടി പറയുക കൂടി ചെയ്തതോടെയാണ് ഊര്‍മ്മിള ഉണ്ണിക്കെതിരെ സോഷ്യൽമീഡിയയിൽ കടന്നാക്രമണം ഉണ്ടായത്. ഊര്‍മ്മിളയുടെ ഫെയ്സ്ബുക്ക് പേജിനെ ഉന്നം വച്ചായിരുന്നു സോഷ്യല്‍ മീഡിയയിലെ ആദ്യ ആക്രമണം.
തുടർന്ന് ഊർമിള ഉണ്ണിയുടെ അക്കൗണ്ട് പൂട്ടിയെങ്കിലും വിടാതെ പിടിച്ചു രോഷം തീർക്കുകയാണ് സൈബർ ലോകം. ഇപ്പോൾ മകൾ ഉത്തര ഉണ്ണിയുടെ ഫെയ്സ്ബുക്കില്‍ അസഭ്യവര്‍ഷം നടത്തുകയാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പേര്.

’അമ്മ പറഞ്ഞിട്ടാണോ ഇത്തരം ചെറ്റ ഫോട്ടോസ്…… ചാന്‍സ് കിട്ടാന്‍. നാണം ഇല്ലാത്ത കുടുംബം’, ‘ഊര്‍മ്മിളയോട് അടങ്ങിയൊതുങ്ങി നടക്കണമെന്നും അല്ലെങ്കില്‍ വിവരമറിയുമെന്ന തരത്തിലുള്ള ഭീഷണി സ്വരങ്ങളും കമന്റ് ബോക്സില്‍ നിറയുന്നുണ്ട് ,ഇങ്ങനെ നീളുന്നതാണ് കമന്റുകൾ.എന്നാൽ അങ്ങാടിയിൽ തോറ്റതിനു അമ്മയോട് എന്ന ഇത്തരക്കാരുടെ പ്രവർത്തിക്കെതിരെയും ഒരു വിഭാഗത്തിന് പ്രതിഷേധമുണ്ട്.
മലയാളത്തില്‍ ഒരു നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയില്‍ എന്താണ് പ്രതികരണമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഊര്‍മിളയോട് ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരം ചോദ്യങ്ങളോട് വളരെ ലാഘവത്തോടെയും പരസ്പര ബന്ധമില്ലാതെയുമാണ് ഊര്‍മിള പ്രതികരിച്ചത്.

