മുംബൈ: തനിക്ക് സ്തനാര്‍ബുദമാണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് നടി സൊണാലി ബെന്ദ്രെ. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് താന്‍ അര്‍ബുദ രോഗിയാണെന്ന വിവരം അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞതെന്ന് നടി വ്യക്തമാക്കി.
ത കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കിക്കൊണ്ട് ചുറ്റുമുണ്ട്. താന്‍ വളരെ അനുഗ്രഹീതയും അവരോടോരോരുത്തരോടും കടപ്പെട്ടിരിക്കുകയും ചെയ്യുന്നുവെന്നും സൊനാലി പറയുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും ഇനിയുള്ള ഒാരോ ചുവടുവെപ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചതെന്നും സൊനാലി കൂട്ടിച്ചേര്‍ത്തു.
ഇൗ യുദ്ധത്തില്‍ താന്‍ പോരാട്ടത്തിലേര്‍പ്പെട്ട താന്‍ ശുഭാപ്തി വിശ്വാസത്തിലാണെന്നും സൊനാലി വ്യക്തമാക്കി. ‘ഹം സാത് സാത് ഹൈന്’, സര്‍ഫറോഷ്, ‘കല് ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് സൊനാലി ബെന്ദ്രെ.

