സൊനാലി ബെന്ദ്രെക്ക്​ അര്‍ബുദം സ്ഥിരീകരിച്ചു

മുംബൈ: തനിക്ക് സ്തനാര്‍ബുദമാണെന്ന വെളിപ്പെടുത്തലുമായി പ്രശസ്​ത ബോളിവുഡ് നടി സൊണാലി ബെന്ദ്രെ. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന്​ നടത്തിയ പരിശോധനയിലാണ് താന്‍​ അര്‍ബുദ രോഗിയാണെന്ന വിവരം അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞതെന്ന്​ നടി വ്യക്തമാക്കി.

ത​​ കുടുംബവും അടുത്ത സു​ഹൃത്തുക്കളും എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കിക്കൊണ്ട് ചുറ്റുമുണ്ട്​. താന്‍ വളരെ അനുഗ്രഹീതയും അവരോ​ടോരോരുത്തരോടും കടപ്പെട്ടിരിക്കുകയും ചെയ്യുന്നുവെന്നും സൊനാലി പറയുന്നു. ​ഡോക്​ടര്‍മാരുടെ നിര്‍ദേശപ്രകാരം ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും ഇനിയുള്ള ഒാരോ ചുവടുവെപ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ്​ തീരുമാനിച്ചതെന്നും സൊനാലി കൂട്ടിച്ചേര്‍ത്തു.

ഇൗ യുദ്ധത്തില്‍ താന്‍ പോരാട്ടത്തിലേര്‍പ്പെട്ട താന്‍ ശുഭാപ്​തി വിശ്വാസത്തിലാണെന്നും സൊനാലി വ്യക്തമാക്കി. ‘ഹം സാത്​ സാത് ​ഹൈന്‍’, സര്‍ഫറോഷ്​, ‘കല്‍ ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് സൊനാലി ബെ​​ന്ദ്രെ.​

prp

Related posts

Leave a Reply

*