ദില്ലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെളിവുനിയമപ്രകാരമുളള രേഖയായി മെമ്മറി കാര്‍ഡിനെ കണക്കാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു . മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ സഹായിക്കുമെന്ന് നടന്‍റെ പ്രധാന വാദങ്ങള്‍. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു. […]
Tag: dileep arested
ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 23 ലേക്ക് മാറ്റി
ന്യൂഡല്‍ഹി: നടി പീഡിപ്പിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് 23ലേക്ക് മാറ്റി. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ജനുവരി 23 ലേക്ക് മാറ്റിയത്. വാദം അവതരിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ദിലീപിന്‍റെ തന്നെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്‍റെ വാദം. വിചാരണ കോടതിയും ഹൈക്കോടതിയും ഈ ആവശ്യം തള്ളിയതിനെ […]
ദിലീപിന്‍റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ്മാരായ എ എം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നിരപരാധിത്വം തെളിയിക്കാന്‍ കാര്‍ഡ് ലഭ്യമാക്കണമെന്നാണ് ദിലീപിന്‍റെ ആവശ്യം. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന വിചാരണക്കോടതിയിലേയും ഹൈക്കോടതിയിലേയും വാദങ്ങള്‍ ദിലീപ് സുപ്രീംകോടതിയിലും ഉന്നയിച്ചിട്ടുണ്ട്. കാര്‍ഡിന്‍റെ പകര്‍പ്പ് ദിലീപിന് നിയമപരമായി നല്‍കാനാകുമോയെന്നാണ് കോടതി പരിശോധിക്കുന്നത്. കഴിഞ്ഞ തവണ വാദം കേട്ട കോടതി ഐടി […]
നടിയെ ആക്രമിച്ച കേസില്‍ രണ്ട് പേരെ കുറ്റവിമുക്തരാക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ട് പേരെ കുറ്റവിമുക്തരാക്കി. അഭിഭാഷകരായ പ്രതീഷ് ചാക്കോയെയും രാജു ജോസഫിനെയുമാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ ഇരുവരുടെയും പങ്കാളിത്തം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകനാണ് പ്രതീഷ് ചാക്കോ. കേസിൽ തെളിവ് നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പൊലീസ് പ്രതി ചേർത്തത്. നടിയെ ആക്രമിച്ച ശേഷം, ഒളിവിൽ കഴിയവെ കേസിലെ മുഖ്യപ്രതി സുനിൽകുമാർ അഡ്വ. പ്രതീഷ് ചാക്കോയെയും അഡ്വ.രാജു ജോസഫിനെയും സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച ശേഷം […]
നടിയെ ആക്രമിക്കല്‍: ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി പതിനൊന്നിലേക്ക് മാറ്റി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി 11 ലേക്ക് മാറ്റി. ഐ ടി ആക്‌ട് കൂടി പരിശോധിച്ച ശേഷം സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. നടിയെ ആക്രമിച്ചത് നീങ്ങിക്കൊണ്ടിരുന്ന വാഹനത്തില്‍ എന്നാണ് ചാര്‍ജ് ഷീറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാണിച്ച ദൃശ്യങ്ങള്‍ നില്‍ക്കുന്ന വാഹനത്തില്‍ വച്ച് പീഡിപ്പിക്കുന്നത് ആണെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ മുകുള്‍ റോത്തഗി പറഞ്ഞു. ”ഒറ്റ ദൃശ്യം അല്ല ദിലീപിന്‍റെ അഭിഭാഷകരെ കാണിച്ചത്. പല പല ചെറിയ […]
‘നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് വേണം’; ദിലീപ് സുപ്രീംകോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് ആവശ്യപ്പെട്ടു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ദിലീപിന് വേണ്ടി ഹര്‍ജി നല്‍കിയത്. കേസില്‍ കൂടുതല്‍ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എറണാകുളം സെഷന്‍സ് കോടതി ഈ മാസം 18 ലേക്ക് മാറ്റിയിരുന്നു. കുറ്റപത്രത്തോടൊപ്പം നൽകിയ മുഴുവൻ രേഖകളും […]
ദിലീപിന് പാസ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശം
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതിയായ നടന്‍ ദിലീപിന് പാസ്പോര്‍ട്ട് താല്‍ക്കാലികമായി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സിനിമാ ഷൂട്ടിങ്ങിനായി ജര്‍മ്മനിയിലേക്ക് പോകാന്‍ അനുമതി തേടി ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയുടെ നിര്‍ദേശം. പാസ്പോര്‍ട്ട് വിട്ടുകൊടുത്തെങ്കിലും വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള ദിലീപിന്‍റെ ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല. ഹര്‍ജി നാളെ കോടതി പരിഗണിക്കും. സിനിമാ ഷൂട്ടിങ്ങിനായി ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെ വിദേശത്തു പോകാനുള്ള ദിലീപിന്‍റെ അപേക്ഷയെ പ്രോസിക്യൂഷന്‍ […]
വിദേശ സന്ദർശനം; അനുമതി തേടി ദിലീപ് വീണ്ടും കോടതിയിൽ
കൊച്ചി: വീണ്ടും വിദേശ സന്ദർശനത്തിനായി അനുമതി തേടി ദിലീപ് കോടതിയിൽ. തന്‍റെ പുതിയ സിനിമ ചിത്രീകരണത്തിനായി ജർമ്മനിയിൽ പോകാനാണ് ദിലീപ് അനുമതി തേടിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പാസ്പോര്‍ട്ട് താരം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലിലാണ് സിനിമയുടെ ചിത്രീകരണം. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. അതേസമയം ദിലീപിന്‍റെ വിദേശയാത്രയ്ക്കെതിരെ പ്രതിഭാഗം രംഗത്തെത്തിയിട്ടുണ്ട്. വിചാരണ വൈകിപ്പിക്കാനുളള പ്രതിഭാഗത്തിന്‍റെ ആസൂത്രിത നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയ്ക്ക് കാത്തിരിക്കുകയാണെന്നും […]
നടിയെ ആക്രമിച്ച കേസ്; അപ്പുണ്ണിയുടെ ഫോണ്‍ വിട്ടുനല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക തൊണ്ടിമുതലായ ദിലീപിന്‍റെ ഡ്രൈവർ അപ്പുണ്ണിയുടെ ഫോൺ വിട്ടു നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ. ഫോൺ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് അപ്പുണ്ണി നൽകിയ ഹർജിയിലാണ് പ്രോസിക്യൂഷൻ നിലപാടറിയിച്ചത്. കേസിൽ ഈ മാസം മുപ്പതിന് എറണാകുളം സെഷൻസ് കോടതി വിധി പറയും. ദിലീപിനെതിരായ തെളിവ് ശേഖരിക്കുന്നതിനാണ് കേസിലെ 28മത്തെ സാക്ഷിയും ദിലീപിന്‍റെ ഡൈവറുമായ അപ്പുണ്ണിയുടെ ചൈനീസ് നിർമ്മിത മൊബൈൽ ഫോൺ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിലെടുക്കുന്നത്. എന്നാൽ അന്വേഷണം പൂർത്തിയാക്കിയിട്ടും തന്‍റെ ഫോൺ വിട്ടുനിൽകുന്നില്ലെന്നാണ് അപ്പുണ്ണിയുടെ ഹർജി. […]
ദിലീപിനെതിരായ നടപടിയില്‍ ഉടന്‍ തീരുമാനം വേണം: അമ്മയ്ക്ക് കത്ത് നല്‍കി നടിമാര്‍
കൊച്ചി: നടന്‍ ദിലീപിനെതിരായ നടപടിയിലടക്കം ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് നടിമാര്‍ താരസംഘടനയായ എഎംഎംഎയ്ക്കു കത്തു നല്‍കി. നടിമാരായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരാണ് കത്തു നല്‍കിയത്. ഓഗസ്റ്റ് ഏഴിലെ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനമായില്ല. ചര്‍ച്ചയുടെ തുടര്‍നടപടി അറിയിക്കുകയും ചെയ്തില്ല. ഇക്കാര്യത്തിലെല്ലാം ഒരാഴ്ചയ്ക്കകം തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് നടിമാര്‍ കത്തു നല്‍കിയിരിക്കുന്നു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് അതിക്രമത്തിന് ഇരയായ നടി അടക്കം നിരവധി പേര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. എന്നാല്‍ പാര്‍വതി, രേവതി, പദ്മപ്രിയ […]






