കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 വരെ ഖത്തറില്‍ പോകുന്നതിനാണ് കോടതി അനുമതി നല്‍കിയത്. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ദിലീപ് ആവശ്യപ്പെട്ട 35 രേഖകളില്‍ ഏഴ് രേഖകള്‍ കൈമാറാനാകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇവ നല്‍കുന്നത് നടിയുടെ സുരക്ഷയെ ബാധിക്കുമെന്ന വാദം ഉയര്‍ത്തിയാണ് ദിലീപിന്‍റെ ആവശ്യത്തെ പൊലീസ് എതിര്‍ത്തത്. കേസ് അടുത്ത മാസം എട്ടിന് വീണ്ടും […]
Tag: dileep arested
നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപും മറ്റു പ്രതികളും നല്‍കിയ കേസ് പരിഗണിക്കുന്നത് മാറ്റി. എറണാകുളം സെഷന്‍സ് കോടതിലായിരുന്നു ഹര്‍ജി. അടുത്ത മാസം 17 ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 35 ലധികം രേഖകള്‍ കിട്ടാനുണ്ടെന്നാണ് ദിലീപിന്‍റെ വാദം. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട […]
ദൃശ്യങ്ങള്‍ വേണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നിന്നും ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ലഭിക്കണം എന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോതി തള്ളി. ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നതിനെ പൊലീസും പ്രോസിക്യൂഷനും എതിര്‍ത്തിരുന്നു. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയാല്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ മാനിക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ച ശേഷമാണ് കോടതി ഹര്‍ജി തള്ളിയത്. നേരത്തേ, സെഷന്‍സ് കോടതിയും ഇതേ ആവശ്യത്തില്‍ ദിലീപിന്‍റെ ഹര്‍ജി തള്ളിയിരുന്നു. […]
ദിലീപിന്‍റെ ഹര്‍ജി ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഓഗസ്റ്റ് മൂന്നിന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പോലീസ് അന്വേഷണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ചാണ് ദിലീപ് ഹര്‍ജി നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 26ലേക്കും മാറ്റി
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ സര്‍ക്കാര്‍ രംഗത്ത്. കേസിന്‍റെ വിചാരണ തടസപ്പെടുത്താന്‍ ദിലീപ് മനപ്പൂര്‍വം ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. കേസിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപിന് നല്‍കിയിട്ടും വീണ്ടും […]
പ്രമുഖ താരങ്ങളുടെ ഫോണ്‍ വിളികളും, ദിലീപിന്‍റെ 5 സിനിമകളും നിരീക്ഷണത്തില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നടന്‍ ദിലീപിന് നിര്‍മാണത്തില്‍ നേരിട്ട് ബന്ധമുള്ള രണ്ടെണ്ണമടക്കം അഞ്ച് സിനിമകള്‍ പൊലീസ് നിരീക്ഷണത്തില്‍. കേസിലെ സാക്ഷികളില്‍ പെട്ട ചിലര്‍ ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെ തുടര്‍ന്നാണ് പൊലീസിന്‍റെ നീക്കം. അതേസമയം, അമ്മയുടെ പൊതുയോഗത്തിന് മുമ്പുള്ള ദിവസങ്ങളില്‍ പ്രമുഖ നടീനടന്മാരുടെ ഫോണ്‍ വിളികളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 20 സാക്ഷികളുടെ മൊഴികള്‍ കേസില്‍ നിര്‍ണായകമാണ്. എന്നാല്‍ ഇവരില്‍ പലര്‍ക്കും നിര്‍മാണത്തിലിരിക്കുന്ന സിനിമകളില്‍ […]
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിക്കണമെന്നും കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ അഡ്വ.പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ വിടുതല്‍ ഹര്‍ജിയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോ തെളിവ് നശിപ്പിച്ചു എന്ന കുറ്റത്തിനാണ് കേസില്‍ പ്രതിച്ചേര്‍ക്കപ്പെട്ടത്.രാവിലെ 11 മണിയോടെയാണ് കേസ് പരിഗണിക്കുന്നത്. […]
നടി ആക്രമിക്കപ്പെട്ടത് ദിലീപിനെതിരായ ഗൂഢാലോചനയെന്ന് മാര്‍ട്ടിന്‍
കൊച്ചി: സിനിമാ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതി മാര്‍ട്ടിന്‍. നടി ആക്രമിക്കപ്പെട്ടത് ദിലീപിനെതിരായ ഗൂഢാലോചനയെന്ന് മാര്‍ട്ടിന്‍ പറയുന്നു. തന്റെ ജീവന് ഭിഷണി ഉണ്ടെന്നും മാര്‍ട്ടിന്‍ പറയുന്നു. ഇരയായ നടി, ലാല്‍, ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്നും മാര്‍ട്ടിന്‍ ആരോപിക്കുന്നു.ദിലീപിനെ കുടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തന്നെക്കൊണ്ട് ദിലീപിന്റെ പേരു പറയിക്കാന്‍ ശ്രമം നടത്തി. യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് പോലീസ് ഭിഷണിപ്പെടുത്തുകയും ചെയ്തു. തന്റെ കുടുംബത്തിനും ഭിഷണി ഉണ്ടെന്നും മാര്‍ട്ടിന്‍ പറയുന്നു. […]
നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ നീക്കത്തിനെതിരെ സര്‍ക്കാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ നീക്കത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇന്ന് കോടതിയില്‍ വെച്ച് നിലപാട് വ്യക്തമാക്കിയപ്പോഴാണ് ദീലീപിന്‍റെ നീക്കത്തിനെതിരെ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്‍റെ ഹര്‍ജി വിചാരണ വൈകിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ദിലീപിന്‍റെ ഹര്‍ജി സംബന്ധിച്ച് സിബിഐ അധികൃതര്‍ എന്ത് നിലപാടെടുക്കുമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ കുറ്റപത്രത്തില്‍ […]
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിക്ക് അനുമതി
കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ വീഡിയോ ദൃശ്യങ്ങൾ കാണാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് അനുമതി. കോടതിയുടെ സാന്നിധ്യത്തില്‍ അഭിഭാഷകനൊപ്പം ദൃശ്യങ്ങള്‍ കാണാനാണ് അനുമതി നൽകിയിരിക്കുന്നത്. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയില്‍ അടുത്ത മാസം 18ന് വിധി പറയും. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫും നല്‍കിയ ഹര്‍ജിയിലും വിധി പറയും.എന്നാൽ പ്രോസിക്യൂഷന് സഹായമായി സ്വകാര്യ അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചു. […]






