നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ദിലീപിന്‍റെ അഭിഭാഷകന്‍ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ കോടതിയില്‍ വച്ച്‌ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങളും ചില നിര്‍ണായകരേഖകളും ആവശ്യപ്പെടാന്‍ ദിലീപ് തീരുമാനിച്ചതെന്നാണ് വിവരം. അന്വേഷണസംഘം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിനു പിന്നാലെ ദിലീപ് അങ്കമാലി കോടതിയില്‍ ഹാജരായി കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കൈപ്പറ്റിയിരുന്നു. ദൃശ്യങ്ങള്‍ അടക്കം തനിക്കെതിരായ തെളിവുകള്‍ പൂര്‍ണമായും ലഭിക്കണമെന്നാണ് പുതിയ ആവശ്യം. വിചാരണയ്ക്ക് മുന്നോടിയായി ഇവ ലഭിക്കാന്‍ എല്ലാ പ്രതികള്‍ക്കും അര്‍ഹതയുണ്ടെന്ന കാര്യം […]

കുറ്റപത്രത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ദിലീപിന്‍റെ പരാതിയില്‍ വിധി ഇന്ന്‍

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും. ദിലീപിന്‍റെയും പ്രോസിക്യൂഷന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയുന്നത്. കുറ്റപത്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചതു സംബന്ധിച്ച് പൊലീസില്‍ നിന്ന് വിശദീകരണം തേടണമെന്നാവശ്യപ്പെട്ടായിരുന്നു ദിലീപിന്‍റെ ഹര്‍ജി. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും  ദിലീപാണ് കുറ്റപത്രം ചോര്‍ത്തിയതുമെന്നുള്ള നിലപാടിലാണ് പോലീസ്. കുറ്റപത്രത്തിന് പുറമെ നിര്‍ണായകമായ മൊഴിപ്പകര്‍പ്പുകളും പുറത്ത് വന്നിരുന്നു. കാവ്യാ മാധവന്‍, മഞ്ജു വാര്യര്‍, മുകേഷ്, […]

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് റിമാന്‍ഡില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ ആലുവ സബ്ജയിലേക്ക് മാറ്റി.  കൂട്ട ബലാത്സംഗം ഉള്‍പ്പെടെയുള്ള കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ആക്രമിക്കല്‍ എന്നീ കുറ്റങ്ങളാകും ചുമത്തുക. കേസിലെ പതിനൊന്നാം പ്രതിയായ ദിലീപ്  അധിക കുറ്റപത്രം സമര്‍പ്പിക്കുമ്ബോള്‍ കേസിലെ രണ്ടാം പ്രതിയാകും. ദിലീപിനെതിരെ 19 തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. ദിലീപിന്‍റെ ബി.എം.ഡബ്ലിയു കാറിലിരുന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പള്‍സര്‍ സുനി സമ്മതിച്ചു. ഈ സാഹചര്യത്തില്‍ പ്രധാന […]