കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 26ലേക്ക് മാറ്റി. നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നാണ് ദിലീപിന്‍റെ വാദം. എന്നാല്‍ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലിപീന് നല്‍കിയാല്‍ അത് നടിയുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേസിന്‍റെ വിചാരണയ്ക്കായി വനിതാ ജഡ്‌ജിയെ വേണമെന്ന നടിയുടെ ഹര്‍ജി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വേണമെന്ന പ്രതി ദിലീപിന്‍റെ ഹര്‍ജി, പ്രതികളുടെ ജാമ്യാപേക്ഷ എന്നിവയാണ് കോടതി പരിഗണിക്കുന്നത്. […]
Tag: dileep arested
ദിലീപിനെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ലിബര്‍ട്ടി ബഷീര്‍
കൊച്ചി: ദിലീപിനെതിരെ മാനനഷ്ട കേസുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ താന്‍ തെറ്റായ പ്രചരണം നടത്തി എന്ന് ദിലീപ് പ്രചരിപ്പിച്ചിരുന്നെന്ന് ലിബര്‍ട്ടി ബഷിര്‍ ആരോപിക്കുന്നു. ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണം. അല്ലാത്തപക്ഷം 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണു ലിബര്‍ട്ടി ബഷീര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം ഒരു ദേശീയ മാധ്യമത്തിലൂടെ മാപ്പു പറയണം. അല്ലാത്ത പക്ഷം മാനനഷ്ട കേസുമായി […]
നടി ആക്രമിക്കപ്പെട്ട കേസ്; വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന്
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് ആവശ്യവുമായി നടി സുപ്രീംകോടതിയിലേക്ക്. നീതിപൂര്‍വമായ കേസ് നടത്തിപ്പിന് വനിതാ ജഡ്ജിയുടെ സേവനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണത്തിന് ഇരയായ നടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേസിന്‍റെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന് നേരത്തെ നടി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അതിനുള്ള നിയമ നടപടികള്‍ ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. എന്നാല്‍, വനിതാ സെഷന്‍സ് ജഡ്ജിമാര്‍ ജില്ലയില്‍ കുറവാണെന്ന് […]
ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
തൃശ്ശൂര്‍: നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ഡി സിനിമാസിനെതിരായ പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സിനെ കോടതി വിമര്‍ശിച്ചത്. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഒരാഴ്ച സമയം കൂടി അനുവദിച്ചിട്ടുണ്ട്. ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന വിജിലൻസിന്‍റെ ആദ്യ റിപ്പോർട്ട് കോടതി നേരത്തേ തള്ളിയിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. ഡി സിനിമാസ് തീയറ്റർ കോംപ്ലക്സ് പുറമ്പോക്ക് […]
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരെ തെളിവു നല്‍കാമെന്ന് പ്രതി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ തെളിവുകള്‍ അന്വേഷണസംഘത്തിനു കൈമാറാമെന്ന് റിമാന്‍ഡ് പ്രതികളില്‍ ഒരാള്‍ അറിയിച്ചു. കുറ്റകൃത്യത്തിനു മുന്നോടിയായി കേസിലെ ഒന്നാം പ്രതി സുനില്‍കുമാറും (പള്‍സര്‍ സുനി) ദിലീപും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പൊലീസിനു കൈമാറാമെന്നാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഒരു പ്രതി അടുത്ത ബന്ധു മുഖേന സൂചിപ്പിച്ചത്. തെളിവുകള്‍ കൈമാറുന്നതിനു പുറമെ കോടതിയെ ഇക്കാര്യം നേരിട്ടു ബോധിപ്പിക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ മേല്‍നടപടികള്‍ സംബന്ധിച്ച് അന്വേഷണസംഘം […]
മഞ്ജുവും ശ്രീകുമാറും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു; മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍ക്കും രമ്യ നമ്ബീശനും സംവിധായകരായ ലാലിനും ശ്രീകുമാര്‍ മേനോനുമെതിരെ ഗുരുതര ആരോപണമാണ് മാര്‍ട്ടിന്‍ പുറത്തുവിട്ടിരിക്കുന്നത്. വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്‍റെ പ്രതികരണം. ഇവര്‍ ചേര്‍ന്നു ദിലീപിനെ കുടുക്കാന്‍ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു മാര്‍ട്ടിന്‍ പറഞ്ഞു. കോടതയില്‍ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം. കുറേ കാര്യങ്ങള്‍ പറയാനുണ്ട്. ‘- മാര്‍ട്ടിന്‍ […]
ദിലീപ് ഹാജരായില്ല, വിചാരണ ഏപ്രില്‍ 11 ലേക്ക് മാറ്റി
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസ് പരിഗണിക്കുന്നത് ഏപ്രില്‍ 11ലേക്ക് മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിന്‍റെ വിചാരണ രണ്ടാഴ്ചത്തേക്ക് നീട്ടിയത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് ഇന്ന് കോടതിയില്‍ ഹാജരായില്ല. പകരം കോടതിയില്‍ അവധിയപേക്ഷ നല്‍കി. പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കലാണ് അടുത്ത നടപടിക്രമം. അതേസമയം പള്‍സര്‍ സുനി, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഏപ്രില്‍ 11 ന് വിധി പറയും. ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്ക് നല്‍കാനാകുമെന്ന് അറിയിക്കാന്‍ കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഇതിനുള്ള സാവകാശത്തിനായാണ് കേസ് […]
ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനോട് ഹൈക്കോടതി. കോടതിയില്‍ വെച്ച് പരിശോധിച്ച ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്നും ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ദിലീപിനോട് ചോദിച്ചത്. അതേസമയം, ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടിയുടെ ശബ്ദത്തിന്‍റെ അളവ് കുറച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ട്. എന്നാല്‍, അത് […]
നടി കേസ്; ദൃശ്യങ്ങള്‍ ഒഴികെയുള്ള രേഖകള്‍ പ്രതികള്‍ക്ക് നല്‍കാമെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ ഒഴികെയുള്ള മറ്റ് രേഖകള്‍ക്ക് പ്രതികള്‍ക്ക് നല്‍കാമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. നടിയുടെ മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കെെമാറാമെന്നാണ് കോടതി വ്യക്തമാക്കിയത്. ദൃശ്യങ്ങള്‍ കെെമാറുന്നത് ഹെക്കോടതി തീരുമാനിക്കുമെന്നും സെഷന്‍സ് കോടതി വ്യക്തമാക്കി. അതേസമയം, വിശദമായ വാദം കേള്‍ക്കാനായി കേസ് ഈ മാസം 28ലേക്ക് മാറ്റി. കേസിലെ എട്ടാം പ്രതി നടന്‍ ദീലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാദരായിരുന്നു. അതിനിടെ വിചാരണയ്ക്കായി പ്രത്യേക കോടതി […]
നടിയെ ആക്രമിച്ച കേസ്; വിചാരണയുമായി ദിലീപ് കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കു പ്രത്യേക കോടതി വേണമെന്ന് ഹര്‍ജി. ആക്രമിക്കപ്പെട്ട നടിയാണ് ഈ ആവശ്യം കോടതിയില്‍ ഉന്നയിച്ചത്. കേസില്‍ വിചാരണ നടപടികള്‍ തുടങ്ങിയപ്പോഴാണ് നടി ഹര്‍ജി സമര്‍പ്പിച്ചത്. വിചാരണയ്ക്ക് പ്രത്യേക കോടതി വേണം, വനിതാ ജഡ്ജിയായിരിക്കണം കേസ് കേള്‍ക്കേണ്ടത്, രഹസ്യ വിചാരണ നടത്തണം, വിചാരണ അതിവേഗം പൂര്‍ത്തിയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്. എല്ലാ പ്രതികളും ഇന്നു കോടതിയില്‍ എത്തണമെന്ന് നേരത്തെ സമന്‍സ് അയച്ചിരുന്നു. ഇതനുസരിച്ച് നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും കോടതിയില്‍ […]










