നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ നീക്കത്തിനെതിരെ സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്‍റെ നീക്കത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതു സംബന്ധിച്ച്‌ ഇന്ന് കോടതിയില്‍ വെച്ച്‌ നിലപാട് വ്യക്തമാക്കിയപ്പോഴാണ് ദീലീപിന്‍റെ നീക്കത്തിനെതിരെ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്‍റെ ഹര്‍ജി വിചാരണ വൈകിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ദിലീപിന്‍റെ ഹര്‍ജി സംബന്ധിച്ച്‌ സിബിഐ അധികൃതര്‍ എന്ത് നിലപാടെടുക്കുമെന്ന് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ കുറ്റപത്രത്തില്‍ താന്‍ പ്രതിയല്ലായിരുന്നുവെന്നും അറസ്റ്റിലായ ചിലരുടെ ആരോപണങ്ങള്‍ മൂലമാണ് തന്നെ കേസില്‍ കുടുക്കിയതെന്നും ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇത് ചൂണ്ടിക്കാട്ടി ദിലീപ് നേരത്തെ സര്‍ക്കാരിന് കത്തയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

prp

Related posts

Leave a Reply

*