വാജ്‌പേയി മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും മരണ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹം മരിച്ചിട്ടില്ലെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

പതിവ് ചെക്കപ്പിനായാണ് 93കാരനായ വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെയാണ് വ്യാജ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

prp

Related posts

Leave a Reply

*