വിവാദമായ ചിത്രങ്ങള്‍ നീക്കം ചെയ്ത്, മാപ്പു പറഞ്ഞ് ലൊയോള കോളേജ്

ചെന്നൈ: നരേന്ദ്രമോദിയെയും ഭാരത് മാതയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ചിത്ര പ്രദര്‍ശനം നടത്തി വിവാദമുയര്‍ന്നതോടെ ലൊയോള കോളേജ് ചിത്രങ്ങള്‍ നീക്കം ചെയ്ത് മാപ്പു പറഞ്ഞു. ബിജെപി നേതാക്കളും ഹിന്ദുസംഘടനങ്ങളും കോളേജിനെതിരെ തിരിഞ്ഞതോടെയാണ് കോളേജ് മാപ്പു പറഞ്ഞത്. ജാതിയ, ലൈംഗിക അതിക്രമങ്ങളെ വിഷയമാക്കിയായിരുന്നു ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്. ലൈംഗിക അതിക്രമത്തിന് താനും ഇരയായി എന്ന സ്ത്രീകള്‍ തുറന്ന് പറയുന്ന ക്യാംപയിനാണ് മീടു. ഭാരത് മാതയും മീടു വില്‍ ഉള്‍പ്പെടുന്നു എന്ന തരത്തിലുള്ള ചിത്രീകരണത്തിനെതിരെയാണ് ഹിന്ദുസംഘടനകള്‍ അക്രമത്തിനൊരുങ്ങിയത്. ചിത്രപ്രദര്‍ശനത്തില്‍ നരേന്ദ്രമോദിയെയും […]

കോടതിയലക്ഷ്യ പരാമര്‍ശം; ശ്രീധരൻ പിള്ളക്കെതിരെ ഹര്‍ജി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയുടെ കോടതിയലക്ഷ്യ പരാമർശത്തിനെതിരെ ഹർജി.  തിരുവനന്തപുരം ജില്ലാക്കോടതിയിലെ അഭിഭാഷകയും ഗവണ്‍മെന്‍റ് പ്ലീഡറുമായ ഡോ.ഗീനാകുമാരിയാണ് അറ്റോര്‍ണി ജനറലിന് ഹർജി നൽകിയത്. ശബരിമലയിൽ യുവതികളെ കയറ്റണമെന്ന സുപ്രധാന വിധി സുപ്രീം കോടതി നടത്തിയത് തെളിവുകൾ ഒന്നും ശേഖരിക്കാതെയാണ്. അവിശ്വാസികളായ നാല് ജഡ്ജിമാരുടെ ഈ വിധി അതിരുകടന്നതാണെന്നും വിശ്വാസത്തെ സംബന്ധിച്ച് അംഗീകരിക്കാൻ ക‍ഴിയാത്തതാണെന്നുമുള്ള ശ്രീധരൻ പിള്ളയുടെ പരാമർശത്തിനെതിരെയാണ് ഡോ.ഗീനാകുമാരി ഹർജി നൽകിയത്. ബി ജെ പി അദ്ധ്യക്ഷൻ മാത്രമല്ല […]

മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള ജാതി അധിക്ഷേപം: മണിയമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ആറന്മുള: മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന കേസില്‍ ചെറുകോല്‍ സ്വദേശിനി മണിയമ്മയെ(72) ആറന്മുള പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 23-ന് പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. ഉടന്‍ തന്നെ ജാമ്യവും നല്‍കി. സ്റ്റേഷനില്‍തന്നെ ജാമ്യം നല്‍കാവുന്ന വകുപ്പാണ് ചുമത്തിയിരുന്നതെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.

ഉണ്ണിമുകുന്ദനെതിരായ യുവതിയുടെ പരാതി; സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി

നടൻ ഉണ്ണിമുകുന്ദനെതിരെയുള്ള യുവതിയുടെ പരാതിയിൽ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് കോടതി അനുമതി നൽകി. നടന്‍റെ അഭിഭാഷകന്‍ അഡ്വ. ടോമി ചെറുവള്ളി ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മജിസ്ട്രേറ്റ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. ചേരാനല്ലൂരില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാന്‍ തിരക്കഥയുമായെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ യുവതി നേരിട്ടാണ് പരാതി കൊടുത്തത്. മൂന്നു സാക്ഷികളാണുണ്ടായിരുന്നത്. ആദ്യം സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനുള്ള പ്രതിയുടെ അപേക്ഷ കോടതി […]

ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്ക് എതിരെയുളള വിമര്‍ശനമല്ലെന്ന് നിരീക്ഷിച്ചായിരുന്നു സുപ്രീംകോടതി നടപടി. സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആവശ്യപ്പെട്ടതെന്നും സുപ്രീംകോടതി പറഞ്ഞു. ഇതിനിടെ കോടതിയലക്ഷ്യ കേസില്‍ ഡി.ജി.പി ജേക്കബ് തോമസ് കോടതിയില്‍ ഹാജരാകുന്നതിന് ഹൈകോടതി സമയം നീട്ടി നല്‍കി. ജേക്കബ് തോമസ് അടുത്ത തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി ഉത്തരവിട്ടു. നേരത്തെ, കേന്ദ്ര വിജിലന്‍സ് കമീഷന് അയച്ച പരാതിയിലാണ് ജേക്കബ് തോമസ് ഹൈകോടതി […]