ഫ്ലക്സ് കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവിന്‍റെ മര്‍ദ്ദനം- VIDEO

തിരുവനന്തപുരം: ഫ്ലക്സ് കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദിന്‍റെ മര്‍ദ്ദനം. കവടിയാറിലെ പ്രിന്‍റ് വേള്‍ഡ് കട ഉടമ സുരേഷിനാണ് മര്‍ദനമേറ്റത്. ഒരു ലക്ഷം രൂപയുടെ കുടിശ്ശിക ഉളളതിനാല്‍ ഫ്ലക്‌സ് അടിച്ച്‌ നല്‍കാനാകില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് കടയുടമ പറഞ്ഞു. കടയില്‍ കയറി കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്ര പ്രസാദ് ഇയാളെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. എന്നാല്‍ ഈ ആരോപണം നിഷേധിക്കുകയായിരുന്നു ശരത്ചന്ദ്ര പ്രസാദ് ചെയ്തത്. അതേസമയം, ശരത്ചന്ദ്ര പ്രസാദിനെതിരെ കടയുടമ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും കരുത്ത് കാട്ടി കോണ്‍ഗ്രസ്; കനത്ത പ്രഹരമേറ്റുവാങ്ങി ബിജെപി

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും വിജയക്കൊടി പാറിച്ചാണ് കോണ്‍ഗ്രസിന്‍റെ തേരോട്ടം. ബിജെപിക്കാകട്ടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും നേരിട്ടത് കനത്ത പ്രഹരമാണ്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം ബിജെപി നേരിടുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പു തോല്‍വി കൂടിയാണിത്. ഒന്നരപ്പതിറ്റാണ്ടോളം ബിജെപിയുടെ നെടുംകോട്ടയായിരുന്ന ചത്തീസ്ഗഢ് പിടിച്ചെടുത്ത കോണ്‍ഗ്രസ്, മധ്യപ്രദേശിലും രാജസ്ഥാനിലും സഖ്യകക്ഷികളോടൊപ്പം അധികാരത്തിലേക്കെത്തി. മിസോറാമില്‍ മാത്രമാണ് കോണ്‍ഗ്രസിന് അപ്രതീക്ഷിത അടിയേറ്റത്. ഇവിടെ കോണ്‍ഗ്രസിന്‍റെ 10 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് മിസോ നാഷണല്‍ ഫ്രണ്ട് (എം.എന്‍.എഫ്.) അധികാരത്തിലെത്തി. തെലങ്കാനയില്‍ […]

എം ഐ ഷാനവാസ് എംപി അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാനവാസിന്‍റെ ആരോഗ്യസ്ഥിതി കഴിഞ്ഞ ദിവസം അണുബാധയെത്തുടര്‍ന്ന് വഷളാവുകയായിരുന്നു. അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്‍റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്‍റെ ജനനം. കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കോഴിക്കോട് ഫാറൂഖ് കോളെജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എയും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍എല്‍ബിയും […]

മോദി നോട്ട് നിരോധനത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക്: ആരോപണവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ രണ്ടാം ഘട്ടത്തിലാണ് മോദിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി രംഗത്ത്. റിസര്‍വ്വ് ബാങ്കിന് മേല്‍ പിടിമുറുക്കാനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കം നിരോധനത്തിന്‍റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണെന്ന് അദ്ദേഹം ആരോപിച്ചു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി വേണമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടത് ഇതിന്‍റെ ഭാഗമാണെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. ‘റിസര്‍വ്വ് ബാങ്കിനോട് പണം വാങ്ങി തങ്ങളുടെ അടുപ്പക്കാരായ വ്യവസായികളെയും മറ്റും സഹായിക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം. കള്ളക്കഥകള്‍ മെനഞ്ഞും തെറ്റായ വസ്തുതകള്‍ […]

എം.ഐ ഷാനവാസ് എംപിയുടെ ആരോഗ്യനില ഗുരുതരം

വയനാട്: കോണ്‍ഗ്രസ് നേതാവും വയനാട് എം.പി.യുമായ എം.ഐ. ഷാനവാസിന്‍റെ  നില ഗുരുതരമെന്ന് ആശുപത്രിവൃത്തങ്ങള്‍. കരള്‍ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ എം.ഐ. ഷാനവാസ് ചെന്നൈ ക്രോംപേട്ട് ഡോ. റേല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മെഡിക്കല്‍ സെന്‍ററില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നത്. നവംബര്‍ ഒന്നിന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടിരുന്നുവെങ്കിലും അണുബാധയെത്തുടര്‍ന്ന് തിങ്കളാഴ്ചയോടെ വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു. അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രക്തസമ്മര്‍ദ്ദ നിലയില്‍ നേരിയ […]

നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ കരിദിനം ആചരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസ്. വാര്‍ഷിക ദിനമായ നവംബര്‍ എട്ടിനു രാത്രി എട്ടു മണിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോടു മാപ്പു പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നവംബര്‍ ഒന്‍പതിനു കോണ്‍ഗ്രസ് കരിദിനം ആചരിക്കും. സംസ്ഥാനതലത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട് പിസിസി പ്രസിഡന്‍റുമാര്‍ക്കു കത്തയച്ചു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ജയസാധ്യതയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. 230 മണ്ഡലങ്ങളില്‍ 128 സീറ്റുകളിലും കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സംസ്ഥാന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.  മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ട്. കോണ്‍ഗ്രസുമായി കടുത്ത മത്സരം നേരിടുന്ന ബി.ജെ.പിക്ക് 92 സീറ്റിലേ ജയസാധ്യതയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പത്ത് മന്ത്രിമാര്‍ കടുത്ത മത്സരം നേരിടുമെന്നും ജയിക്കാന്‍ നേരിയ സാധ്യത മാത്രമാണെന്നുമാണ് പുറത്തു വരുന്ന വിവരം.സംസ്ഥാനത്തെ 177 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. […]

ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഒാ​ഫീ​സി​ന് തീ​യി​ട്ടു; പിന്നില്‍ സിപിഎം എന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. മീത്തലെ കുന്നോത്തുപറലെ കോണ്‍ഗ്രസിന്‍റെ ഓഫീസ് ആയി പ്രവര്‍ത്തിക്കുന്ന വി. അശോകന്‍ സ്മാരകത്തിനാണ് തീയിട്ടത്. ഓഫീസിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു. ഇന്നലെ പാതിരാത്രിക്കു ശേഷമാണ് സംഭവം. രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഓഫീസിന്‍റെ താഴത്തെ നില തീപിടിച്ച്‌ പൂര്‍ണമായും കത്തിനശിച്ചു. മുകളിലത്തെ നിലയിലുണ്ടായിരുന്ന ഉപകരണങ്ങളും കൊടിതോരണങ്ങളും നശിച്ചിട്ടുണ്ട്. സമീപകാലങ്ങളില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാത്ത മേഖലയാണിത്. അക്രമത്തിനു പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. എന്നാല്‍ സിപിഎം നേതാക്കള്‍ നേരിട്ട് സ്ഥലത്തെത്തുകയും തങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്‍റെ നേതാവ്: വി.ടി ബല്‍റാം

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പന്തളം രാജകുടുംബത്തിനും സംഘപരിവാറിനും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ. രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്‍റെ നേതാവ് എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ചാനല്‍ ചര്‍ച്ചകളിലും മറ്റും സംഘപരിവാറിനും രാജകുടുംബത്തിനും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം വിമര്‍ശിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം  ”ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിര്‍ത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു […]

ആരാകും അടുത്ത പ്രധാനമന്ത്രി?; എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ ഞാന്‍ തന്നെയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: 2019 ല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ആരാകും പ്രധാനമന്ത്രി എന്ന ചോദ്യത്തിന്, സഖ്യകക്ഷികള്‍ സമ്മതിച്ചാല്‍ താന്‍ തന്നെയായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്ന് നിസ്സംശയം പറഞ്ഞ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് താഴെയിറക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒരുമിച്ച്‌ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം രംഗത്തു വന്ന് ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊതുവേദിയില്‍ തുറന്നു സമ്മതിയ്ക്കുന്നത്. ബിജെപി, കോണ്‍ഗ്രസ് എന്നീ രണ്ട് ധ്രുവങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല […]