സമൂഹത്തെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നതെന്ന് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോദി ആരോപിച്ചു. കോണ്‍ഗ്രസ് രാജ്യത്തിന് തലവേദനയായി. മുത്തലാഖ് ബില്ലില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് . സമൂഹത്തെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാനാകില്ല. കോണ്‍ഗ്രസ് നിലനില്‍പ്പിന് വേണ്ടി ഈര്‍ക്കില്‍ പാര്‍ട്ടികളുടെ കാലുപിടിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

സാലറി ചലഞ്ച് ഗുണ്ടാപ്പിരിവെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്‍റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇത്തരത്തില്‍ നിര്‍ബന്ധിതമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും പിരിവ് നല്‍കാന്‍ തയാറല്ലാത്തവര്‍ അത് എഴുതി നല്‍കണമെന്നുള്ള സര്‍ക്കര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയതിനു ശേഷം സംസ്ഥാന ഭരണം സ്തംഭിച്ച അവസ്ഥയാണെന്നും ഹസന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പോയതിനു ശേഷം ഇതുവരെ മന്ത്രിസഭ ചേരാത്തവര്‍ക്ക് ഭരണസ്തംഭനമില്ലെന്ന് എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

രാമായണ വിവാദത്തിന് പിന്നാലെ രക്ഷാ ബന്ധനുമായി കോണ്‍ഗ്രസ്

കണ്ണൂര്‍ : രാമായണ പാരായണം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും കോണ്‍ഗ്രസ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ആര്‍ എസ് എസിന്‍റെ രക്ഷാബന്ധന്‍ മഹോത്സവത്തെ പ്രതിരോധിക്കാന്‍ ഗാന്ധിജിയെ സാക്ഷിയാക്കി ത്രിവര്‍ണ രാഖി കെട്ടി രക്ഷാബന്ധന്‍ ആചരിക്കാന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ട്. സ്വാതന്ത്ര്യദിനത്തിനാണ് ദേശരക്ഷാബന്ധന്‍ നടത്താന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരിലെ കടമ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് കാവി നിറത്തിലെ രാഖിക്ക് പകരം ‘ ത്രിവര്‍ണ രാഖി’ ആശയവുമായി എത്തിയിരിക്കുന്നത്. ഇതിനായി 1000 ത്രിവര്‍ണ രാഖികള്‍ക്ക് മണ്ഡലം കമ്മിറ്റി ഓര്‍ഡറും നല്‍കി. വിവിധ മതനേതാക്കളെ പരാപടിയില്‍ […]

നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്; കോണ്‍ഗ്രസിനെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ കെ മുരളീധരന്‍ രംഗത്ത്. രാമയാണ മാസം ആചരിക്കുന്നത് ശരിയല്ല. രാമായണമാസം ആചരിക്കാന്‍ സാമൂഹ്യ, സാംസ്‌കാരിക മതപരമായ സംഘടനകള്‍ ഉണ്ട്‌. കോണ്‍ഗ്രസ് പോലുള്ള മതേതരസംഘടനകള്‍ ഇത്തരം നിലപാട് സ്വീകരിക്കരുത്. നാലുവോട്ട് കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കുന്ന രീതി ശരിയല്ല. ബിജെപിയെ നേരിടാനുള്ള ശരിയായ മാര്‍ഗം ഇതല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ വിശ്വാസികളും അല്ലാത്തവരും ഉണ്ട്. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്ബോള്‍ പാര്‍ട്ടി നേതൃത്വം അതീവജാഗ്രത പുലര്‍ത്തണം. രാമായണ മാസം ആചരിക്കാന്‍ പാര്‍ട്ടി നിര്‍വാഹകസമിതിയോ രാഷ്ട്രീയകാര്യസമിതിയിയോ […]

ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവ്രവാദ ബന്ധമുള്ളവര്‍: ദിഗ് വിജയ് സിങ്

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവ്രവാദ ബന്ധമുള്ളവരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ആര്‍.എസ്.എസി പ്രത്യയ ശാസ്ത്രം വെറുപ്പാണ് പ്രചരിപ്പിക്കുന്നത്. വെറുപ്പിനെ തുടര്‍ന്നുണ്ടാകുന്ന അക്രമങ്ങള്‍ തീവ്രവാദത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സേ ആര്‍.എസ്.എസുകാരനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു തീവ്രവാദ’മല്ല ‘സംഘ് തീവ്രവാദ’മാണ് ഇവിടെയുള്ളത്. ‘തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മതത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദീകരിക്കാനാവില്ലെന്നും ദിഗ്‌വിജയ് സിങ്ങ് വ്യക്തമാക്കിയിരുന്നു. നേരത്തെ വലതുപക്ഷ തീവ്രവാദത്തിനെ വിമര്‍ശിച്ച്‌ ദിഗ് വിജയ് സിങ് രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് പാര്‍ടി രക്ഷപ്പെടില്ല, ഇതേ അവസ്ഥയില്‍ തുടരും: വി എം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും വി എം സുധീരന്‍. ഗ്രൂപ്പ് അതിപ്രസര ശൈലിയില്‍ നിന്നും നേതാക്കള്‍ മാറണം, അല്ലാത്തപക്ഷം പാര്‍ടി രക്ഷപ്പെടില്ല ഇതേ അവസ്ഥയില്‍ തുടരുമെന്ന് വി എം സുധീരന്‍. ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാസംവിധാനം ശരിയായ രീതിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് നേതാക്കളുടെ ഇടപെടല്‍ സംഘടനാസംവിധാനത്തില്‍ പിഴവ് വരുത്താന്‍ കാരണമായി ഇതുമൂലമാണ് താന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെച്ചതെന്ന് വിഎം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ടിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല ഗ്രൂപ്പ് […]

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നില്‍കിയേക്കും

ന്യൂഡല്‍ഹി: പി.ജെ.കുര്യന്‍ ഒഴിയുന്ന രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് (എം)​ന് വിട്ടുനല്‍കിയേക്കും. സീറ്റ് കേരളാ കോണ്‍ഗ്രസിന് ന​ല്‍കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്പാകെ വയ്ക്കും. ഇത്തവണത്തേക്ക് സീറ്റ് നല്‍കുന്നതിന് അനുമതി നല്‍കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ കെ.പി.സി.സി പ്രസി‌ഡന്റ് എം.എം.ഹസന്‍ എന്നിവര്‍ രാഹുലിനോട് അഭ്യര്‍ത്ഥിക്കും. സീറ്റ് വേണമെന്ന് നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനെ പിന്തുണച്ച്‌ മുസ്ളിം ലീഗും രംഗത്ത് […]

രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബിജെപി നേതാവ് ബി.എസ്. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വാജുഭായ് വാല ക്ഷണിച്ച നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. കോണ്‍ഗ്രസ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധിക്കുശേഷമായിരിക്കും നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നത്. അതേസമയം കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരെ ഇന്ന് ഹൈദരാബാദിലേക്ക് മാറ്റി. ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ ഭയന്നാണ് എംഎല്‍എമാരെ മാറ്റിയത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബംഗളൂരുവിട്ടത്. അതിനിടെ, കോണ്‍ഗ്രസ് പാളയത്തില്‍ ചോര്‍ച്ച തുടരുകയാണെന്ന റിപ്പോര്‍ട്ടുകളും […]

കൊച്ചിയിലേക്കില്ല; എം.എല്‍.എമാര്‍ ഹൈദരാബാദിലേക്ക്

ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാര്‍ കൊച്ചിയിലേക്കെത്തില്ലെന്നു റിപ്പോര്‍ട്ട്. ഇരു പാര്‍ട്ടികളിലെയും എം.എല്‍.എമാരെ ഹൈദരാബാദിലേക്ക് മാറ്റി. ബസുകളിലാണ് ഇവരെ ഹൈദരാബാദിലേക്ക് മാറ്റിയത്. ബെംഗളുരു അതിര്‍ത്തിയില്‍ നിന്നും ഇരുവിഭാഗം എം.എല്‍.എമാരേയും ഒരുമിച്ചാണ് ഹൈദരബാദിലേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്‍റെ രണ്ട് എം.എല്‍.എമാര്‍ കൂട്ടത്തിലില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് കോണ്‍ഗ്രസ് കൂട്ടത്തിലില്ലാത്തത്. മറ്റെല്ലാ എം.എല്‍.എമാരും ബസിലുണ്ടെന്നാണ് വിവരം. നേരത്തെ എം.എല്‍.എമാരെ കൊച്ചിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വാളയാര്‍ അതിര്‍ത്തിയില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ […]

ബിജെപിയ്‌ക്കൊപ്പം ചേരുമെന്ന പ്രചാരണം തെറ്റ്: ഡി.കെ ശിവകുമാര്‍

കര്‍ണാടക: ബിജെപിയ്‌ക്കൊപ്പം ചേരുമെന്ന പ്രചാരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍. താന്‍ ബിജെപിക്ക് ഒപ്പം പോകുമെന്ന പ്രചാരണം തെറ്റാണെന്നും എം എല്‍ എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എം എല്‍ എമാരെ രാജിവെപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും താന്‍ ബിജെപിക്ക് ഒപ്പം പോകുമെന്നത് ശരിയല്ലെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സര്‍ക്കാര്‍ രൂപീകരണത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. കര്‍ണാടകത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടി രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ […]