മട്ടാഞ്ചേരി എന്ന സിനിമ നിരോധിക്കണമന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം

കൊച്ചി: ഐ.എം. വിജയന്‍ അഭിനയിക്കുന്ന മട്ടാഞ്ചേരി എന്ന സിനിമ നിരോധിക്കണമന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. മട്ടാഞ്ചേരി എന്ന പ്രദേശത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്നു എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. സിനിമ നിരോധിക്കണമന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച്‌ കോണ്‍ഗ്രസ് പനയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ സമരം നടത്തി. ഫുള്‍മാര്‍ക്ക് സിനിമ ഇന്‍ അസോസിയേഷനും ബ്ലാക്ക് & വൈറ്റ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിക്കുന്ന […]

എന്ത് സംഭവിച്ചാലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് കെ.സുധാകരന്‍

കണ്ണൂര്‍:  എന്ത് സംഭവിച്ചാലും ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ബി.ജെ.പിയില്‍ ചേരാന്‍ ക്ഷണം കിട്ടിയ കാര്യം താന്‍ പുറത്ത് പറഞ്ഞത് രാഷ്ട്രീയ ധാര്‍മികത കൊണ്ടാണെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലങ്ങോളമിങ്ങോളം ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രസംഗിക്കുന്ന കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് താന്‍. അങ്ങനെയുള്ള താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും സുധാകരന്‍ ചോദിച്ചു. തന്‍റെ പ്രസ്താവനയെ ചിലര്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചക്കായിരുന്നു ക്ഷണം. എന്നാല്‍ […]

കെ. സുധാകരന്‍ നിരാഹാരസമരം അവസാനിപ്പിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങനീര് നല്‍കിയതോടെയാണ് ഒമ്പത് ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. സി.ബി.ഐ അന്വേഷണത്തിന്​ സര്‍ക്കാര്‍ തയാറല്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും സമരം യു.ഡി.എഫ്​ ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും​ ചെയ്​തതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, തെന്നല ബാലക‍ൃഷ്ണപ്പിള്ള തുടങ്ങിയവരും  സമരപ്പന്തലിലെത്തിയിരുന്നു. അതേസമയം, സിബിഐ അന്വേഷണം […]

ശുഹൈബ് വധം; സിബിഐ അന്വേഷിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് കെ. സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം തുടരും. കേസില്‍ പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരുമെന്നുമാണ് തീരുമാനം. ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാവി സമരപരിപാടികളെ സംബന്ധിച്ച്‌ തീരുമാനിക്കുന്നതിനായി ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും സമരവേദിയില്‍ എത്തിയിരുന്നു. നേരത്തെ ഷുഹൈബ്​ വധത്തില്‍ സി.ബി.​െഎ അന്വേഷണം ആവശ്യമാണെങ്കില്‍ അതിനും തയാറാണെന്ന്​ സാംസ്​കാരിക […]

നരേന്ദ്ര മോദിയുടെ ആലിംഗനത്തെ പരിഹസിച്ച് കോണ്‍ഗ്രസിന്‍റെ വീഡിയോ- video

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി ആശ്ലേഷിക്കുന്ന രീതിയെ കളിയാക്കി കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വീറ്ററില്‍ വീഡിയോ. ജനുവരി 14ന്​ ചെയ്​ത പോസ്​റ്റില്‍ ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നു; മോദിയില്‍ നിന്ന്​ കൂടുതല്‍ കെട്ടിപ്പിടിത്തങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്ന കുറിപ്പും ചേര്‍ത്തിട്ടുണ്ട്​. With Israeli PM Benjamin Netanyahu visiting India, we look forward to more hugs from PM Modi! #Hugplomacy pic.twitter.com/M3BKK2Mhmf — Congress (@INCIndia) January 14, 2018 […]

രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് വ്യക്തമാക്കി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശനിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ പദം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സോണിയ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പ്രസിഡന്‍റായി രാഹുല്‍ ഗാന്ധി ഔദ്യോഗികമായ ചുമതലയേല്‍ക്കുന്നതിന്‍റെ ഒരുക്കങ്ങളിലാണ് പാര്‍ട്ടി.  ഇതോടെ പ്രസിഡന്‍റായിരുന്ന സോണിയ രാഷ്ട്രീയ ഉപദേശകയുടേയോ മറ്റേതെങ്കിലും പ്രാധാന്യമുള്ള റോളുകളിലേക്കോ മാറുമെന്നായിരുന്നു അഭ്യൂഹം. സോണിയ എന്ത് റോള്‍ വഹിക്കുമെന്ന് പാര്‍ട്ടിയും ജനങ്ങളും ആകാംക്ഷയോടെ […]

എതിരാളികളില്ലാതെ രാഹുല്‍ ഗാന്ധി; അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന്‍ ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. അധികാരമേല്‍ക്കുന്നതിന് രാഹുലിന് മുന്നിലുള്ള കടമ്പകള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് തീരും. വേറെ ആരും നാമനിര്‍ദ്ദേശ പത്രിക നല്‍കാത്തതിനാല്‍ രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായ വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിക്കും. വിപുലമായ ആഘോഷത്തോടെ അധികാരകൈമാറ്റം നടത്തുന്നതിനുളള ഒരുക്കത്തിലാണ് എഐസിസി ആസ്ഥാനം. ഇതിനായി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനം മോടിപിടിപ്പിക്കുന്ന ജോലികള്‍ തുടങ്ങി. രാഹുല്‍ ഗാന്ധി ഗുജറാത്തിലായതിനാല്‍ […]

തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ല: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: തലയ്ക്ക് വെളിവുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പിഐയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ക്ഷണത്തെ വിമര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി സഖ്യമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സത്യമല്ല. 2018 ഏപ്രില്‍ 25 മുതല്‍ 29 വരെ കൊല്ലത്ത് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും. അതിനുവേണ്ട രാഷ്ട്രീയ പ്രമേയത്തിന് രൂപം നല്‍കുന്നത് ജനുവരി എട്ട്, ഒമ്പത്, പത്ത് തിയതികളില്‍ വിജയവാഡയില്‍ ചേരുന്ന പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവും നാഷണല്‍ കൗണ്‍സിലുമാണ്. അങ്ങനെ ഒരു […]

രാഹുല്‍ ഗാന്ധി ഡിസംബറില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയിലേക്ക്

ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡിസംബറില്‍ അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ വരവിന് ഔദ്യോഗിക അംഗീകാരം ലഭിച്ചതോടെയാണ് തീരുമാനം. സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പാര്‍ട്ടിയുടെ സംഘടനാ തിരഞ്ഞെടുപ്പ് ഡിസംബര്‍ 31ന് മുമ്പ്  പൂര്‍ത്തിയാക്കും. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് തീയതിയും യോഗത്തില്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 16ന് തിരഞ്ഞെടുപ്പ നടത്താനാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായത്. ഡിസംബര്‍ 1നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുക.നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന […]

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്​ജന്‍ ദാസ്​ മുന്‍ഷി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ നേതാവും മുന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്​ജന്‍ ദാസ്​ മുന്‍ഷി നിര്യാതനായി. 72 വയസായിരുന്നു. വര്‍ഷങ്ങളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന്​ ഉച്ചക്ക്​ 12.10ഒാ​ടെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ്​ മരിച്ചത്​. സ്​ട്രോക്കിനെയും പക്ഷാഘാതത്തെയും തുടര്‍ന്ന്​ 2008 മുതല്‍ അബോധാവസ്​ഥയിലായിരുന്നു ദാസ്​മുന്‍ഷി. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്​. തലച്ചോറിലേക്കുള്ള രക്​ത പ്രവാഹം നിലച്ചതിനെ തുടര്‍ന്ന്​ നാഡീ ഞരമ്പുകള്‍ നശിച്ച്‌​ സംസാരിക്കുന്നതിനോ ആളുകളെ തിരിച്ചറിയുന്നതിനോ സാധ്യമല്ലാത്ത അവസ്​ഥയിലെത്തുകയുമായിരുന്നു. കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രിയായിരിക്കവേയാണ് […]